ജേണലിസം യോഗ്യതയുള്ളവരാണോ? പിഎസ് സി എഴുതാതെ 80000 രൂപ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം!

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, മാനേജര്‍ (മീഡിയ & പിആര്‍) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും യോഗ്യതയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് 03.09.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

Advertisement

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 80000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി പരമാവധി 40 വയസായിരിക്കണം. 01/08/2026 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അധിക അക്കാദമിക് യോഗ്യതകള്‍ ഉള്ളത് അഭികാമ്യം. മലയാളം, ഇംഗ്ലീഷ് എന്നിവ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

Advertisement

ഹിന്ദി അറിഞ്ഞിരിക്കുന്നതും അഭികാമ്യം. മലയാളം ടെലിവിഷന്‍ വാര്‍ത്താ രംഗത്ത് 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയം (പ്രിന്റ്/ഡെസ്‌ക് വിഭാഗങ്ങളിലെ പരിചയം അധിക യോഗ്യതയായി കണക്കാക്കും) ഉണ്ടായിരിക്കണം. ചീഫ് റിപ്പോര്‍ട്ടര്‍ / സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് / പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് എന്നീ തസ്തികകള്‍ക്ക് തുല്യമായ ഉയര്‍ന്ന എഡിറ്റോറിയല്‍ തലത്തിലുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യതകള്‍ക്ക് അനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കും. ഈ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക.

ആവശ്യമെങ്കില്‍ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, നൈപുണ്യ/പ്രാപ്തി പരിശോധന പോലുള്ള അധിക തിരഞ്ഞെടുപ്പ് രീതികള്‍ ഉള്‍പ്പെടുത്താനോ, പ്രവൃത്തിപരിചയത്തിന്റെ ഗുണനിലവാരവും പ്രസക്തിയും അടിസ്ഥാനമാക്കി ചുരുക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പരിമിതപ്പെടുത്താനോ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് അവകാശമുണ്ടായിരിക്കും. എല്ലാ ഘട്ടങ്ങളിലേക്കുമുള്ള പ്രവേശനം കര്‍ശനമായും താല്‍ക്കാലികമായിരിക്കും. ഇത് വിശദമായ രേഖാ പരിശോധനയ്ക്ക് വിധേയമായിരിക്കും.

Advertisement

പുതിയ സിവി, സമീപകാലത്തെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (കഴിഞ്ഞ 6 മാസത്തിനുള്ളില്‍ എടുത്തത്), ഒപ്പ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍. ഫോട്ടോയുടെ ഫോര്‍മാറ്റ് JPEG ഫോര്‍മാറ്റിലുള്ളതും 200 KBയില്‍ താഴെയുള്ളതുമായിരിക്കണം. ഒപ്പിന്റെ ഫോര്‍മാറ്റ് JPEG ഫോര്‍മാറ്റ്, 50 KBയില്‍ താഴെയായിരിക്കണം.

സിവിയും സര്‍ട്ടിഫിക്കറ്റുകളും JPEG അല്ലെങ്കില്‍ PDF ഫോര്‍മാറ്റാകാം. ഓരോ ഫയലിനും പരമാവധി 3 MB മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ.

അപേക്ഷിക്കേണ്ട വിധം

മാനേജര്‍ (മീഡിയ & പിആര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുണ്ടെങ്കില്‍, ഇവിടെ നല്‍കിയിരിക്കുന്ന 'Apply Online' ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, അനുയോജ്യമായ ഓപ്ഷന്‍ കണ്ടെത്തി ഫോം പൂരിപ്പിക്കുക. സെപ്റ്റംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.kase.in സന്ദര്‍ശിക്കുക.