ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി വേണോ? ആകെ 750 ഒഴിവുകള്‍, കേരളത്തിലും അവസരം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. രാജ്യത്തുടനീളമായി 750 അപ്രന്റീസ് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ജൂലൈ 22 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

Advertisement

ഓഗസ്റ്റ് 2 ആണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷാ തിയതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,000 രൂപ മുതല്‍ 15,500 രൂപ വരെ ശമ്പളം ലഭിക്കും. കേരളത്തില്‍ 33 ഒഴിവുകളാണ് ഉള്ളത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 01, ആന്ധ്രാപ്രദേശ് 15, അരുണാചല്‍ പ്രദേശ് 01, അസം 04, ബീഹാര്‍ 35, ചണ്ഡീഗഡ് 04, ഛത്തീസ്ഗഡ് 10, ദാമന്‍ ദിയു 01, ഡല്‍ഹി 53, ഗുജറാത്ത് 16.

Advertisement

ഗോവ 01, ഹിമാചല്‍ പ്രദേശ് 01, ഹരിയാന 16, ജമ്മു കശ്മീര്‍ 02, ജാര്‍ഖണ്ഡ് 08, കര്‍ണാടക 06, മണിപ്പൂര്‍ 04, മേഘാലയ 02, മഹാരാഷ്ട്ര 85, മിസോറാം 02, മധ്യപ്രദേശ് 12, നാഗാലാന്‍ഡ് 01, ഒഡീഷ 22, പഞ്ചാബ് 24, പുതുച്ചേരി 12, രാജസ്ഥാന്‍ 16, സിക്കിം 02, തെലങ്കാന 06, തമിഴ്നാട് 200, ത്രിപുര 02, ഉത്തരാഖണ്ഡ് 08, ഉത്തര്‍പ്രദേശ് 110, പശ്ചിമ ബംഗാള്‍ 35 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

അപേക്ഷകരുടെ പ്രായപരിധി ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിന് കുറഞ്ഞത് 20 വയസും കൂടിയത് 28 വയസ്സും (01.07.1998നും 01.07.2006-നും ഇടയില്‍ ജനിച്ചവര്‍ - ഈ തീയതികള്‍ ഉള്‍പ്പെടെ). ആണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷം, ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 3 വര്‍ഷം, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷം എന്നിങ്ങനെ ഇളവ് ലഭിക്കും. എന്‍എപിഎസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത തീയതിയില്‍ 34 വയസില്‍ താഴെയായിരിക്കണം പ്രായം.

Advertisement

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്‍എപിഎസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷാഫലം 01.03.2022-നും 31.07.2026-നും ഇടയിലുള്ള തീയതികളില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) പ്രഖ്യാപിച്ചിരിക്കണം.

ഇതിനകം അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍, നിലവില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവര്‍, അല്ലെങ്കില്‍ ബിരുദത്തിന് ശേഷം ഒരു വര്‍ഷമോ അതില്‍ കൂടുതലോ തൊഴില്‍/പരിശീലന പരിചയമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

വിമുക്തഭടന്മാര്‍ക്കും ഇതില്‍ അര്‍ഹതയില്ല. എസ് സി, എസ്ടി, പിഡബ്ല്യുബിഡി എന്നീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 236 രൂപയാണ് അപേക്ഷാ ഫീസ്. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വനിതകള്‍ക്ക് 708 രൂപയും ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് പുരുഷന്‍മാര്‍ക്ക് 944 രൂപയും ആണ് ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

Advertisement

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈന്‍ പരീക്ഷ, തുടര്‍ന്ന് പ്രാദേശിക ഭാഷാ പരീക്ഷ, രേഖകളുടെ പരിശോധന എന്നിവ ഉള്‍പ്പെടുന്നു. വിശദിവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വെബ്‌സൈറ്റായ www.iob.in സന്ദര്‍ശിക്കണം.