കേരള ശുചിത്വ മിഷനില്‍ ബിരുദധാരികള്‍ക്ക് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ?

കേരള ശുചിത്വ മിഷന്‍ ലിമിറ്റഡ് യങ് പ്രൊഫഷണല്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ബിടെക്, എംബിഎ, എംഎസ്ഡബ്ല്യു, എംഎസ്‌സി എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 22 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 31.07.2026 മുതല്‍ 09.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

Advertisement

തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളമായി ലഭിക്കും. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലകള്‍ക്കുമായി ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന ജില്ല ഏതാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജില്ല തിരിച്ചുള്ള ഒഴിവുകള്‍ ഇനി പറയുന്ന തരത്തിലാണ്.

Advertisement

തിരുവനന്തപുരം 03, പത്തനംതിട്ട 01, ആലപ്പുഴ 02, എറണാകുളം 01, തൃശ്ശൂര്‍ 03, പാലക്കാട് 02, മലപ്പുറം 03, കോഴിക്കോട് 04, കണ്ണൂര്‍ 03 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 32 വയസില്‍ കൂടാന്‍ പാടില്ല. 01.04.2026 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. അപേക്ഷകര്‍ തങ്ങളുടെ അടിസ്ഥാന യോഗ്യത 2023 ജനുവരി 1-ന് ശേഷമാണ് നേടിയിരിക്കേണ്ടത്.

എം ടെക് ബിരുദധാരികളുടെ കാര്യത്തില്‍, യോഗ്യത നേടിയ തീയതി പരിഗണിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആയിരിക്കണം യോഗ്യത നേടിയിരിക്കേണ്ടത്. തുല്യ യോഗ്യതകള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അപേക്ഷകര്‍ക്ക് സാധുവായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.

Advertisement

തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം അവ സജീവമായി നിലനിര്‍ത്തുകയും വേണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍, എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ വഴി അറിയിപ്പ് ലഭിക്കും. അപേക്ഷാ പരിശോധന, മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, നൈപുണ്യ പരിശോധന/പ്രാപ്തി പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം

ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുണ്ടെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.kcmd.in സന്ദര്‍ശിക്കുക. തൊഴില്‍ അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ശേഷം വിജ്ഞാപനം പൂര്‍ണമായും വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

Advertisement

ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമര്‍പ്പിക്കുക.