കൊച്ചി മെട്രോയിൽ വീണ്ടും വൻ അവസരം; 1.80 ലക്ഷം വരെ ശമ്പളം വാങ്ങാം, യോഗ്യത അറിയാം

കൊച്ചി മെട്രോയിൽ ഇതാ വീണ്ടും നിരവധി ഒഴിവുകൾ. സഥിരനിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

Advertisement

മാനേജർ

ഒരു ഒഴിവാണ് ഉള്ളത്. സിഎ / സിഎംഎ (ഐ സി ഡബ്ല്യു എ ഐ)
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഫുൾ ടൈ റെഗുലർ എംബിയോ തതുല്യ യോഗ്യതയോ വേണം. ഫിനാൻസിൽ ഒരു വർഷത്തെ സ്പെഷ്യലൈസേഷൻ വേണം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം.

Advertisement

കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.

പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഐഎൻഡി എഎസ് സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ കൈകാര്യം ചെയ്തുള്ള പരിചയം വേണം. ജിഎസ്ടി കോംപ്ലയൻസ്, ആദായനികുതി കോംപ്ലയൻസ് എന്നിവയിലും പരിചയസമ്പന്നരായിരിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി 40 വയസാണ്.തിരഞ്ഞെടുക്കപ്പെടുന്നവർ്ക് 60,000-180000 രൂപ വരെയാണ് ശമ്പളം. ഓഗസ്റ്റ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

എക്സിക്യൂട്ടീവ് (എച്ച്ആർ)-(F-1)/ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് (എച്ച്ആർ)

ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.
ഫുൾ ടൈം റഗുലർ എംബിഎ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ തതുല്യ യോഗ്യതയാണ് ആവശ്യം. 'എച്ച്ആർ' സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. നിയമ ബിരുദം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

Advertisement

എക്സിക്യൂട്ടീവ് - എച്ച്ആർ

പൊതുമേഖലാ സ്ഥാപനങ്ങളിലോ, കുറഞ്ഞത് 200 കോടി രൂപ വാർഷിക വിറ്റുവരവുള്ള പ്രമുഖ സ്വകാര്യ കമ്പനികളിലോ എച്ച്ആർ / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നീ മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ്

പൊതുമേഖലാ സ്ഥാപനങ്ങളിലോ, കുറഞ്ഞത് 200 കോടി രൂപ വാർഷിക വിറ്റുവരവുള്ള പ്രമുഖ സ്വകാര്യ കമ്പനികളിലോ എച്ചആർ / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നീ മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികൾ നിലവിൽ പ്രതിവർഷം കുറഞ്ഞത് 5.50 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരായിരിക്കണം.
എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ നിലവിൽ പ്രതിവർഷം കുറഞ്ഞത് 7 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരായിരിക്കണം.

Advertisement

അപേക്ഷിക്കാനുള്ള പ്രായം എക്സിക്യൂട്ടീവ് തസ്തകയിൽ 32 വയസ് ആണ്. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് തസ്തികയിൽ 30 വയസും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഒ തസ്തികയിൽ 30,000-1,20,000 വരേയും ഇ1 തസ്തികയിൽ 40,000-14,000 വരേയുമാണ് ശമ്പളം.

അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്)(ഇഒ)

ഒരു ഒഴിവാണ് ഉള്ളത്. റെഗുലർ നിയമനമാണ്. സിഎ/സിഎംഎ (ഐസിഡബ്ല്യുഎഐ) ആണ് യോഗ്യത.

ഫുൾടൈം റഗുലർ എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത. 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഫിനാൻസിൽ സ്പെഷ്യലൈസേഷൻ വേണം.

കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഐഎൻഡി എഎസ് സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ കൈകാര്യം ചെയ്തുള്ള പരിചയം വേണം. ജിഎസ്ടി കോംപ്ലയൻസ്, ആദായനികുതി കോംപ്ലയൻസ് എന്നിവയിലും പരിചയസമ്പന്നരായിരിക്കണം.

Advertisement

ലാൻ്റ് എക്വിസിഷൻ ഓഫീസർ

ഒരു ഒഴിവാണ് ഉള്ളത്. 15 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 62 വയസാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ 90,000 രൂപ ശമ്പളമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് - https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL