ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെന്റല്‍ സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ കോഴിക്കോട് ജില്ലയില്‍ ആയിരിക്കും നിയമിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 22 ആണ്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രതിമാസം ശമ്പളം ലഭിക്കുക എന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് ആവശ്യമായ പ്രായപരിധിയും യോഗ്യതയും ചുവടെ കൊടുത്തിരിക്കുന്നു.
ഗൈനക്കോളജിസ്റ്റ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.08.2026-ല്‍ 63 വയസ്സില്‍ താഴെയായിരിക്കണം പ്രായം. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ ഗൈനക്കോളജി ബിരുദം/ അല്ലെങ്കില്‍ ഡിജിഒ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പീഡിയാട്രിഷ്യന്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.08.2026-ല്‍ 63 വയസ്സില്‍ താഴെയായിരിക്കണം പ്രായം. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ പീഡിയാട്രിക്‌സ് എംഡി/ ഡിസിഎച്ച് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഡെന്റല്‍ സര്‍ജന്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.08.2026-ല്‍ 63 വയസ്സില്‍ താഴെയായിരിക്കണം പ്രായം. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ ബിഡിഎസ് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അനസ്തെറ്റിസ്റ്റ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.08.2026-ല്‍ 63 വയസ്സില്‍ താഴെയായിരിക്കണം പ്രായം. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ അനസ്തേഷ്യ എംഡി/ഡിഎ ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ലാബ് ടെക്‌നീഷ്യന്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 01.08.2026-ല്‍ 40 വയസില്‍ താഴെയായിരിക്കണം പ്രായം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി അല്ലെങ്കില്‍ ഡിഎംഇ അംഗീകരിച്ച ഡിഎംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കൂടാതെ എംപാനല്‍ ചെയ്ത ലബോറട്ടറിയില്‍ 1 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്ത് പരീക്ഷ/അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്പപ്പോള്‍ നിലവിലുള്ള എന്‍എച്ച്എമ്മിന്റെ നിയമങ്ങളും ചട്ടങ്ങളും ബാധകമായിരിക്കും. അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്‌സൈറ്റായ www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഹോം പേജില്‍ കരിയര്‍ പേജില്‍ പോയി ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെന്റല്‍ സര്‍ജന്‍, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ യോഗ്യത ഉറപ്പുവരുത്തുക. താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. (ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്). വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമര്‍പ്പിക്കുക