സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി വേണോ?
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതാ ഒഴിവുകൾ. പ്രോജക്റ്റ് ഫെലോ തസ്തികയിലാണ് നിയമനം. യോഗ്യത, ശമ്പള, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൊജക്ട് ഫെലോ
ഒരു ഒഴിവാണ് ഉള്ളത്. അടുത്ത വർഷം ഫെബ്രുവരി വരെയാണ് കരാർ. ബോട്ടണി / സുവോളജി/ എൻവയോണ്‍മെൻ്റൽ സയൻസ്/ ഫോറെസ്ട്രി എന്നീ വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിഐഎസ് ആൻ്റ് ആർഎസ് സ്റ്റഡീസിൽ വൈദഗ്ധ്യവും പോളിസി റിസർച്ചിൽ മുൻപരിചയം ഉള്ളതും അഭികാമ്യം. പഠനമേഖലയിലേക്ക് മാറാൻ താത്പര്യമുള്ളവർക്ക് മുൻഗണനയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32,500 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. എസ് സി എസ്ടി വിഭാഗകാക്ക് അഞ്ച് വർഷത്തെ വയസ് ഉളവുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.
വാക്ക് ഇൻ ഇൻ്റർവ്യൂ ആണ്. ഓഗസ്റ്റ് 31 നാണ് അഭിമുഖം. പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് അഭിമുഖം നടക്കുക. മുഴൻ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.
പ്രൊജക്ട് ഫെലോ ഒരു ഒഴിവ്. 2028 നവംബർ 25 വരെയാണ് കാലാവധി. ബോട്ടണി/ എക്കോളജി/ ഫോറസ്ട്രി/ എൻവയോണ്‍മെൻ്റൽ സയൻസ്/ വൈൽഡ് ലൈഫ്/ ജിഐഎസ് ആൻ്റ് റിമോട്ട് സെൻസിങ് എന്നീ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ജി.ഐ.എസ്, റിമോട്ട് സെൻസിംഗ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവരായിരിക്കണം. പരിസ്ഥിതി പഠനങ്ങളിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32500 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. എസ് സി , എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷത്തെ ഇളവ് ഫണ്ട്. പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് അഭിമുഖം നടക്കുക. മുഴൻ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് https://www.kfri.res.in/noticeboard/opportunities.asp?ID=2600 സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലികമായി ജോലി നേടാം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡ്രസ്മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം. ഇ ഡബ്ല്യൂ എസ് വിഭാഗക്കാര്‍ക്കാണ് അവസരം. യോഗ്യത: ഫാഷന്‍ ആന്റ് അപ്പാരല്‍ ടെക്നോളജിയില്‍ യൂ.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ്മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിങ് ടെക്നോളജി/കോസ്റ്റ്യൂം ഡിസൈനിംഗിലുളള ഡിപ്ലോമയും (കുറഞ്ഞത് 2 വര്‍ഷം) ബന്ധപ്പെട്ടമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11.30ന് ഹാജരാകണം. ഫോണ്‍: 0474-2793714.