ഖത്തറില്‍ ടീച്ചര്‍മാര്‍ക്ക് അവസരം.. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകൡലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താനായി അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ( സി ജി ബി ) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജോലി അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ഖത്തറിന്റെ ഏകീകൃത റിക്രൂട്ട്മെന്റ്, പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ കവാദര്‍ വഴിയാണ് ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിവിധ യോഗ്യതകളും സ്‌പെഷ്യലൈസേഷനുകളും ഉള്ള അപേക്ഷകര്‍ക്ക് കവാദര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ യോഗ്യതകളും മറ്റും പരിശോധിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗണിതം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇസ്ലാമിക് സ്റ്റഡീസ്, ഏര്‍ലി ചൈല്‍ഡ്ഹുഡ് ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍, പ്രത്യേക വിദ്യാഭ്യാസം എന്നീ മേഖലകളിലെ അധ്യാപകര്‍ അക്കാദമിക്, സ്‌പെഷ്യലിസ്റ്റ് ഒഴിവുകളില്‍ ഉള്‍പ്പെടുന്നു.

Advertisement

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഓഡിയോളജിസ്റ്റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കും തസ്തികകള്‍ ലഭ്യമാണ്. അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് അധ്യാപകര്‍, സ്‌കൂള്‍ ആക്ടിവിറ്റി സ്‌പെഷ്യലിസ്റ്റുകള്‍, സ്‌കൂള്‍ അക്കൗണ്ടന്റുമാര്‍, ലേണിംഗ് റിസോഴ്സ് സെന്റര്‍ ഓഫീസര്‍മാര്‍, ഐ ടി ടെക്നീഷ്യന്‍മാര്‍ എന്നിവയാണ് അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ട് ഒഴിവുകള്‍.

പ്രതിനിധികള്‍, സര്‍വീസ് വര്‍ക്കര്‍മാര്‍, സപ്പോര്‍ട്ട് ഫെസിലിറ്റി സ്റ്റാഫ്, സ്റ്റുഡന്റ് അറ്റന്‍ഡന്റുകള്‍ എന്നീ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിജ്ഞാപനം പുറത്തിറക്കിയ തസ്തികകളില്‍ ബാച്ചിലേഴ്സ്, സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പ്രിപ്പറേറ്ററി ലെവല്‍ വിദ്യാഭ്യാസം വരെയുള്ള യോഗ്യതയുള്ള അപേക്ഷകര്‍ക്കും ഔപചാരിക യോഗ്യത ആവശ്യമില്ലാത്ത ചില തസ്തികകള്‍ക്കും അപേക്ഷിക്കാം.

Advertisement

താല്‍പ്പര്യമുള്ളവര്‍ക്ക് കവാദര്‍ പ്ലാറ്റ്ഫോം വഴി ലഭ്യമായ ഒഴിവുകള്‍ കാണാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും. വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും വിശദമായ വിജ്ഞാപനം പരിശോധിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.