തിരുവനന്തപുരം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍, പീഡിയാട്രിക്‌സ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 30 ആണ്. ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ arogyakeralam.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.
വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ഫോം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ (പ്രൊഫസര്‍ ഓഫ് നിയോനാറ്റോളജി) തസ്തകിയില്‍ ഒഴിവുകളുടെ എണ്ണം വ്യക്തമല്ല. എംബിബിഎസ്, പീഡിയാട്രിക്‌സില്‍ എംഡി, നിയോനാറ്റോളജിയില്‍ ഡിഎം/ഡിഎന്‍ബി, എന്‍എംസി അംഗീകൃത മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി കുറഞ്ഞത് 3 വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ - പീഡിയാട്രിക്‌സ് തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ്, പീഡിയാട്രിക്‌സില്‍ പിജി ബിരുദം/ഡിപ്ലോമ (അല്ലെങ്കില്‍ ഡിഎന്‍ബി), ടിസിഎംസി കേരള മെഡിക്കല്‍ കൗണ്‍സിലില്‍ സ്ഥിര രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഡെവലപ്മെന്റല്‍ പീഡിയാട്രിക്‌സ് ഫെലോഷിപ്പ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് / ഓഡിയോളജിസ്റ്റ് തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, സാധുവായ ആര്‍സിഐ രജിസ്‌ട്രേഷന്‍, യോഗ്യത നേടിയ ശേഷം 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ അല്ലെങ്കില്‍ തത്തുല്യമായ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആശുപത്രിയിലോ ആരോഗ്യമേഖലയിലെ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിലോ യോഗ്യത നേടിയ ശേഷം 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളത് അഭികാമ്യം. ലേഡി ഹെല്‍ത്ത് വിസിറ്റര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. സാധുവായ കെഎന്‍സി രജിസ്‌ട്രേഷനോടുകൂടിയ, കേരള ആരോഗ്യ വകുപ്പിലെ PHN / PHNS / PHN ട്യൂട്ടര്‍ / DPHN / MCH ഓഫീസര്‍ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അഞ്ച് ഒഴിവുകളുണ്ട്. ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ്, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. മെഡിക്കല്‍ & സൈക്യാട്രി അല്ലെങ്കില്‍ കൗണ്‍സിലിംഗ് വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എംഎസ്ഡബ്ല്യു, കൗണ്‍സിലിംഗില്‍ യോഗ്യത നേടിയ ശേഷം 1 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. എംഫാം, ബിഫാം, ഫാര്‍മസിയില്‍ ഡിപ്ലോമ, സാധുവായ കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, യോഗ്യത നേടിയ ശേഷം 1 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 01.07.2026-ലെ കണക്കനുസരിച്ച് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സാധുവായ പ്രൊഫഷണല്‍ രജിസ്‌ട്രേഷനുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയവും അധിക യോഗ്യതകളുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മികച്ച ആശയവിനിമയ ശേഷി, തിരുവനന്തപുരം ജില്ലയിലെ ഏത് ആരോഗ്യ സ്ഥാപനത്തിലും ജോലി ചെയ്യാനുള്ള സന്നദ്ധത, അടിയന്തര സാഹചര്യങ്ങളില്‍ ചുമതലകള്‍ നിര്‍വഹിക്കാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി & സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് പരമാവധി പ്രായപരിധി 63 വയസായിരിക്കണം. ലേഡി ഹെല്‍ത്ത് വിസിറ്റര്‍ക്ക് പരമാവധി 57 വയസാണ് പ്രായപരിധി. മറ്റ് തസ്തികകള്‍ക്ക് പരമാവധി 40 വയസാണ് പ്രായപരിധി. 350 രൂപ അപേക്ഷ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയയ്ക്കണം. യോഗ്യത, പരിചയം, എഴുത്തുപരീക്ഷ / അഭിമുഖത്തിലെ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളെ ഇ-മെയില്‍ വഴി അറിയിക്കും. വെരിഫിക്കേഷന്‍ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണം.