യുഎഇയിൽ വീണ്ടും ടെക്നീഷ്യൻമാർക്ക് ഒഴിവ്;മികച്ച ശമ്പളം, താമസവും സൗജന്യം.. ഈ യോഗ്യതയുണ്ടോ?

യുഎഇയിൽ ജോലി തേടുന്നവർക്ക് വീണ്ടും അവസരം. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലാണ് ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ആകെ 40 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം , ആർക്കൊക്ക അപേക്ഷിക്കാം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

Advertisement

ഐടിഐ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. രണ്ട് വർഷമായിരിക്കും കരാർ കാലാവധി. 9 മണിക്കൂർ ആണ് ഡ്യൂട്ടി സമയം. ആവശ്യമെങ്കിൽ 4 മണിക്കൂർ വര ഓവർടൈമും ലഭിക്കും. താമസവും ഗതാഗത സൌകര്യവും സൌജന്യമായിരിക്കും. മാത്രമല്ല മെഡിക്കൽ ഇൻഷുറൻസും മറ്റ് തൊഴിലാളി ആനുകൂല്യങ്ങളും ലഭിക്കും.

Advertisement

അഞ്ച് വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് 2000 മുതൽ 2500 ദിർഹം വരെ ശമ്പളമായി ലഭിക്കും. ഭക്ഷണ അലവൻസായി 300 ദിർഹവും അനുവദിക്കും. 5 വർഷത്തിന് താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് 1700 -2000 ദിർഹം വരെയാണ് ശമ്പളമായി ലഭിക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവിയും പാസ്പോർട്ട് വിവരങ്ങളും സഹിതം jobs@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കാം. സ്ബ്ജെക്ട് ലൈനിൽ സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ എന്ന് പ്രതിപാദിച്ചിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 ആണ്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഒഴിവ്

Advertisement

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിൽ ഒഴിവ്. അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്ക്കാലിക നിയമനമാണ്.. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജെ.പി.എച്ച്.എന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. ജൂലൈ 25 ന് രാവിലെ 10.30 ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494 2457642.

Advertisement

സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം

കൊല്ലം: ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ബിടെക് ബിരുദം/ എം.സി.എ/ എം.എസ്.സി. ഐ.ടി/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം നിയമനകാലാവധി: ഒരു വര്‍ഷം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും ജാതി, പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 21 വൈകിട്ട് 5.15നകം സമര്‍പ്പിക്കണം. പ്രായപരിധി 35 വയസ്. പ്രതിമാസ ഓണറേറിയം 22,290 രൂപ. ഫോണ്‍: 0474-2794996.