യുഎഇയിൽ നേഴ്സുമാർക്ക് ജോലി നേടാം; 50 ഒഴിവുകൾ..1 ലക്ഷത്തിനടുത്ത് ശമ്പളം.. ഇപ്പോൾ തന്നെ അപേക്ഷിക്കൂ

യുഎഇയിൽ ജോലി തിരയുകയാണോ? എന്നാലിതാ മികച്ച അവസരം. 50 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വനിതകൾക്കാണ് ഇപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

Advertisement

ബിഎസ്സി നഴ്‌സിംഗ് അല്ലെങ്കിൽ ജിഎൻഎം. ഇതിനൊപ്പം എംഒഎച്ച് / ഡിഎച്ച്എ/ എസ്എച്ച്എ ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാ ഫ്ലോ പൂർത്തിയായവർക്കും നിലവിൽ ഡാറ്റാഫ്ലോ പ്രൊസസ്സിംഗ് നടന്നുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഹോസ്പിറ്റൽ, ക്ലിനിക്, അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകരുടെ ബിഎംഐ 5 ആയിരിക്കണം. പ്രായപരിധി 20-40 വയസാണ്. ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്യാൻ അറിയണം.

Advertisement

ട്രക്കിയോസ്റ്റമി കെയർ , കത്തീറ്റർ കെയർ , ബെഡ്‌സോർ ചികിത്സിക്കാനും തടയാനുമുള്ള കഴിവ് വേണം.
എൻജിടി അല്ലെങ്കിൽ പിഇജി വഴി ട്യൂബ് ഫീഡിംഗ് അറിയണം. നന്നായി സംസാരിക്കാനും നീരീക്ഷിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. നിർണായക ഘട്ടങ്ങളിൽ കൃത്യതയോടെ വേഗത്തിൽ ഇടപെടാനും അറിയണം. വീട്ടിലെ ചുറ്റുപാടിലും തനിച്ച് ജോലി ചെയ്യാനുള്ള പ്രാപ്തിയും വേണം.

മാസം 15 ദിവസമായിരിക്കും ജോലി. 24മണിക്കൂറാണ് ജോലി സമയം.ഇതിന് മുകളിൽ സമയം ജോലി ചെയ്താൽ അധിക ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3500 ദിർഹം ആണ് ശമ്പളം.

രണ്ട് വഷത്തേക്കാണ് വിസ ലഭിക്കുക. താമസം സൌജന്യമായിരിക്കും. എന്നാൽ കറന്റ്, വെള്ളം , ഇന്റർനെറ്റ് ബില്ലുകൾ എന്നിവ നൽകേണ്ടി വരും. ഇത് ഫ്ലാറ്റിൽ താമസിക്കുന്ന ആളുകളുടെ എണ്ണത്തിനും ഉപയോഗത്തിനും അനുസരിച്ച് പ്രതിമാസം 100-150 എഇഡി വരും. മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. സബ്ജെക്ട് ലൈനിൽ അസിസ്റ്റൻ്റ് നഴ്സ് ടു യു.എ.ഇയെന്ന് പ്രതിപാദിക്കണം. സപ്റ്റംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Advertisement

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി

കെപ്കോയിൽ ഒഴിവ്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഫുഡ് ആന്റ് ബിവറേജസ് മാനേജറുടെ കരാർ നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി 35 - 50 വയസ്. ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ ഹോട്ടൽ ആൻഡ് കാറ്ററിങ് മാനേജ്‌മെന്റിലുളള ഡിഗ്രിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 26 വൈകിട്ട് 4ന് മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2468585, kepcopoultry@gmail.com, kspdc@yahoo.co.in).

Advertisement

ലാബ് ടെക്‌നീഷ്യൻ

പാലാ കെ.എം. മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപ്രതിയിൽ ലാബ്് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും.യോഗ്യത: ഡി.എം.എൽ.ഡി. അപേക്ഷ, അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇവയുടെ പകർപ്പുകൾ എന്നവിയുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154.