സംഖ്യാശാസ്ത്ര പ്രകാരം ഒരാളുടെ ജനന തീയതിക്ക് അവരുടെ സ്വഭാവത്തെ മാത്രമല്ല, പ്രണയത്തെയും പങ്കാളിയെ ആകർഷിക്കാനുള്ള കഴിവിനെയുമൊക്കെ സ്വാധീനിക്കാൻ സാധിക്കും. ചില പ്രത്യേക തീയതികളിൽ ജനിച്ചവരുടെ ജീവിതത്തിൽ പ്രണയത്തിന്റെ കാര്യത്തിൽ വലിയ കർമ്മഫലങ്ങളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ഉണ്ടാകാറുണ്ട്. യഥാർത്ഥമായ ഒരു പ്രണയത്തിലേക്ക് എത്തുന്നതിന് മുൻപ് ഇവരുടെ ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്നാൽ ഇതൊന്നും മാറ്റാൻ കഴിയാത്ത വിധിയല്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലും ആശയവിനിമയത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പ്രണയജീവിതം മനോഹരമാക്കാൻ സാധിക്കും. പ്രണയത്തിൽ വലിയ പ്രശ്നങ്ങളും മാറ്റങ്ങളും നേരിടേണ്ടി വരുന്ന പ്രധാന ജനന തീയതികളും അവയ്ക്കുള്ള പരിഹാരങ്ങളും മനസ്സിലാക്കാം.
2, 11, 20, 29 തീയതികളിൽ ജനിച്ചവർ
ഈ തീയതികളിൽ ജനിച്ചവർ പൊതുവെ അങ്ങേയറ്റം വൈകാരിക ചിന്തകളുള്ളവരും മറ്റുള്ളവരോട് കരുണ കാണിക്കുന്നവരുമായിരിക്കും. ഇവർക്ക് പ്രണയത്തിൽ വലിയ രീതിയിലുള്ള വൈകാരിക സുരക്ഷിതത്വവും പങ്കാളിയുടെ കെയറിംഗും ആവശ്യമാണ്. തങ്ങളെ ആരെങ്കിലും കൃത്യമായി മനസ്സിലാക്കുന്നു എന്ന് തോന്നിയാൽ ഇവർ പെട്ടെന്ന് തന്നെ അവരോട് അടുക്കും. എന്നാൽ ഇവരുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ചിന്ത, തങ്ങളെ പങ്കാളി അവഗണിക്കുന്നുവോ എന്ന ഭയം എന്നിവ ബന്ധങ്ങളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഒറ്റപ്പെടൽ ഒഴിവാക്കാൻ വേണ്ടി മാത്രം പെട്ടെന്ന് ഒരു പ്രണയബന്ധത്തിലേക്ക് ചാടിവീഴരുത്. കൃത്യമായി കാര്യങ്ങൾ സംസാരിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും പഠിച്ചാൽ ഇവരുടെ പ്രണയജീവിതം ഏറെ മനോഹരമാകും.
6, 15, 24 തീയതികളിൽ ജനിച്ചവർ
ആകർഷണശക്തിയും റൊമാന്റിക് എനർജിയും ഏറ്റവും കൂടുതലുള്ളത് ഈ തീയതികളിൽ ജനിച്ചവർക്കാണ്. പ്രണയത്തിൽ വലിയ വിശ്വസ്തതയും ആത്മാർത്ഥതയും ആഗ്രഹിക്കുന്നവരാണ് ഇവർ. പങ്കാളിയെ പെട്ടെന്ന് ആകർഷിക്കാൻ ഇവർക്ക് സാധിക്കുമെങ്കിലും, പങ്കാളിയിൽ നിന്നുള്ള അമിതമായ പ്രതീക്ഷകൾ, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾ എന്നിവ കാരണം ഇവരുടെ പ്രണയത്തിൽ പലപ്പോഴും വലിയ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. വെറും ബാഹ്യമായ ആകർഷണങ്ങൾക്കപ്പുറം പരസ്പര ബഹുമാനത്തിനും ദീർഘകാലത്തെ വിശ്വാസത്തിനും മുൻഗണന നൽകുമ്പോൾ ഇവരുടെ ബന്ധങ്ങൾ കൂടുതൽ ശക്തമാകും.
ഈ തീയതികളിൽ ജനിച്ചവരുടെ പ്രണയജീവിതം എപ്പോഴും വലിയൊരു രഹസ്യം പോലെയായിരിക്കും. പങ്കാളിയുമായി മാനസികമായി വളരെ ആഴത്തിലുള്ള ബന്ധം ഇവർ ആഗ്രഹിക്കുമെങ്കിലും സ്വന്തം വികാരങ്ങൾ പുറത്തുപറയാൻ ഇവർക്ക് കടുത്ത മടിയായിരിക്കും. പെട്ടെന്നുള്ള വേർപിരിയലുകൾ, മൗനം അല്ലെങ്കിൽ പങ്കാളിയുമായി ഉണ്ടാകുന്ന മാനസികമായ അകൽച്ച എന്നിവ ഇവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളാകും. തങ്ങളുടെ വികാരങ്ങളെ പങ്കാളി മാനിക്കുന്നില്ല എന്ന് തോന്നിയാൽ ഇവർ ബന്ധം അവസാനിപ്പിക്കാൻ പോലും മടിക്കില്ല. പ്രണയത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സംസാരിക്കാതെ മാറിനിൽക്കുന്ന സ്വഭാവം ഇവർ ഒഴിവാക്കേണ്ടതുണ്ട്. കർമ്മഫലങ്ങളോടും, ജീവിതപാഠങ്ങളോടും ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന തീയതികളാണിത്. അതുകൊണ്ട് തന്നെ ഇവരുടെ പ്രണയജീവിതം അല്പം സങ്കീർണ്ണമായിരിക്കും. തർക്കങ്ങളിലൂടെയോ കടുത്ത പ്രതിസന്ധികളിലൂടെയോ മാത്രമായിരിക്കും പലപ്പോഴും ഇവർക്ക് യഥാർത്ഥ പ്രണയം കണ്ടെത്താൻ സാധിക്കുക. ഒരു പ്രണയബന്ധത്തിൽ താൻ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും പങ്കാളിയിൽ നിന്നും തിരിച്ച് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും തോന്നുമ്പോൾ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. തങ്ങളുടെ സമയത്തെയും ആത്മാർത്ഥതയെയും ബഹുമാനിക്കുന്ന പങ്കാളിയെ തിരഞ്ഞെടുക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കണം. പ്രണയബന്ധങ്ങളിലെ തടസ്സങ്ങൾ മാറി സ്നേഹവും ഐക്യവും ഉണ്ടാകുന്നതിനായി സംഖ്യാശാസ്ത്രത്തിൽ ഒരു ലളിതമായ വഴിയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ശാന്തമായി ഇരുന്ന് ഒരു മെഴുകുതിരി തെളിയിക്കുക. അതിനുശേഷം ഒരു പേപ്പറിൽ നിങ്ങളുടെ യഥാർത്ഥ പ്രണയ ആഗ്രഹം എന്താണെന്ന് എഴുതുക. ഒപ്പം പ്രണയബന്ധം മികച്ചതാക്കാൻ വേണ്ടി നിങ്ങൾ മാറ്റാൻ തയ്യാറുള്ള നിങ്ങളുടെ ഒരു മോശം ശീലവും അതിൽ കുറിക്കുക. തുടർന്ന് പ്രണയത്തിന്റെയും ഭൗതിക സുഖങ്ങളുടെയും ഗ്രഹമായ ശുക്രനെ സ്മരിച്ചുകൊണ്ട് "ഓം ശുക്രായ നമ:" എന്ന് 21 തവണ ജപിക്കുക. ഇത് പ്രണയബന്ധങ്ങളിലെ കടുത്ത വെല്ലുവിളികൾ മാറി സന്തോഷം വരാൻ സഹായിക്കും.7, 16, 25 തീയതികളിൽ ജനിച്ചവർ
8, 17, 26 തീയതികളിൽ ജനിച്ചവർ