മുട്ടത്തോട് കളയല്ലേ! ചെടികൾ നന്നായി വളരാൻ ഉപയോഗിക്കുന്ന 7 എളുപ്പവഴികൾ


മുട്ട നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായ ആഹാരമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മുട്ട പല രൂപത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. പ്രോട്ടീന്‍ അടക്കമുളള പോഷകങ്ങള്‍ മുട്ട കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു.

Advertisement

എന്നാല്‍ മുട്ട കഴിച്ചതിന് ശേഷം മുട്ടത്തോട് നിങ്ങള്‍ സാധാരണയായി എന്താണ് ചെയ്യാറുളളത്. വേസ്റ്റ് ബാസ്‌കറ്റിലേക്ക് വലിച്ചെറിയും. മുട്ടത്തോടും നമുക്ക് പല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

Advertisement

മുട്ടത്തോടുകളിൽ കാൽസ്യവും മറ്റ് ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ പൂന്തോട്ടങ്ങളിലും പച്ചക്കറിത്തോട്ടത്തിലും മുട്ടത്തോട് വളമായി ഉപയോഗിക്കാവുന്നതാണ്. മുട്ടത്തോടിലുളള കാൽസ്യം കാർബണേറ്റ് ചെടികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എങ്ങനെ മുട്ടത്തോട് ചെടികൾക്ക് വളമായി ഉപയോഗിക്കാമെന്ന് നോക്കാം. ആദ്യം മുട്ടത്തോടുകൾ നന്നായി കഴുകി ഉണക്കണം. ശേഷം ചെറിയ കഷണങങളായി പൊട്ടിച്ച് ചെടികൾക്ക് കീഴെ മണ്ണിൽ ചേർക്കാം. മുട്ടത്തോടുകൾ കമ്പോസ്റ്റ് കുഴിയിലിട്ടും വളമാക്കാവുന്നതാണ്. ഇവ പൊട്ടിച്ച് ചേർക്കുന്നത് വഴി കമ്പോസ്റ്റിൽ കൂടുതൽ ധാതുക്കൾ ഉണ്ടാകും.

മുട്ടത്തോടുകൾ വെറുതെ ഉടച്ച് ചേർക്കുന്നതിനേക്കാൾ അവ നന്നായി കഴുകി ഉണക്കി മിക്സിയിൽ പൊടിച്ച് പൗഡർ രൂപത്തിലാക്കി മണ്ണിലോ കമ്പോസ്റ്റിലോ ചേർക്കുന്നത് കൂടുതൽ നല്ലതാണ്. ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ മണ്ണിൽ ലയിക്കുകയും വേഗത്തിൽ ചെടികൾക്ക് കാൽസ്യം ലഭിക്കാൻ സാഹായിക്കുകയും ചെയ്യും.

Advertisement

ഉറുമ്പുകളെയും ഒച്ചുകളെയും അകറ്റാനും മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. മുട്ടത്തോടുകൾ നന്നായി പൊടിച്ച് ചെടികളുടെ ചുറ്റും വിതറുന്നത് ഒച്ചുകളെയും കീടങ്ങളെയും അകറ്റാൻ സഹായിക്കും. പക്ഷേ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല. എങ്കിലും പലരും തോട്ടങ്ങളിൽ ഈ വിദ്യ പരീക്ഷിക്കാറുണ്ട്.

മുട്ടത്തോടിന്റെ പകുതി ഭാഗം വിത്ത് മുളപ്പിക്കാനുള്ള ചെറിയ പാത്രങ്ങളായി ഉപയോഗിക്കാം. തോടുകൾ നന്നായി കഴുകി, അതിൽ അല്പം മണ്ണ് നിറച്ച് വിത്തുകൾ നടുക. വിത്ത് മുളച്ച ശേഷം ചെടി മുട്ടത്തോടോട് കൂടി തന്നെ മണ്ണിലേക്ക് മാറ്റി നടാവുന്നതാണ്.

പൊടിച്ച മുട്ടത്തോടുകൾ ചെടിച്ചട്ടികളിലെ മണ്ണ് മൂടാനും ഉപയോഗിക്കാം. ചെടി നനയ്ക്കുമ്പോൾ മണ്ണ് പുറത്തേക്ക് തെറിച്ച് പോകാതിരിക്കാൻ ഇത് സഹായിക്കും. മാത്രമല്ല ചെടിച്ചട്ടികൾക്ക് ഇവ ഭംഗി നൽകുകയും ചെയ്യും.