നമ്മൾ ജനിച്ച ദിവസം വെറും ഒരു തീയതി മാത്രമല്ല, അതിന് പിന്നിൽ വലിയൊരു ശാസ്ത്രമുണ്ടെന്നാണ് വിശ്വാസം. ഒരാളുടെ സ്വഭാവം, ലക്ഷ്യങ്ങൾ, അവർക്ക് ജീവിതത്തിൽ എത്രത്തോളം പണവും പ്രശസ്തിയും അന്തസ്സും കിട്ടും എന്നൊക്കെ ജനനത്തീയതി നോക്കി പ്രവചിക്കാൻ സംഖ്യാശാസ്ത്രത്തിന് സാധിക്കും. ചില പ്രത്യേക തീയതികളിൽ ജനിച്ചവർക്ക് ജനനാൽ തന്നെ മികച്ച നേതൃപാടവം, കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്, ആകർഷണശക്തി, ഭാഗ്യത്തിന്റെ പിന്തുണ എന്നിവ കൂടുതലായിരിക്കും. ഇങ്ങനെയുള്ളവർ തങ്ങളുടെ കഴിവുകൾ കൃത്യമായി ഉപയോഗിച്ചാൽ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാൻ സാധിക്കും. സംഖ്യാശാസ്ത്രപ്രകാരം ജീവിതത്തിൽ പണക്കാരും പ്രശസ്തരുമാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആ തീയതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1, 10, 19, 28 തീയതികളിൽ ജനിച്ചവർ
ഈ തീയതികളിൽ ജനിച്ചവർ എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാനോ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനോ ഇവർക്ക് താല്പര്യം കുറവായിരിക്കും. ബിസിനസ്സ്, രാഷ്ട്രീയം, മാനേജ്‌മെന്റ്, സർക്കാർ ജോലികൾ, മീഡിയ എന്നീ മേഖലകളിൽ ഇവർക്ക് തിളങ്ങാൻ സാധിക്കും. അസാധ്യ ധൈര്യമാണ് ഇവരുടെ പ്രധാന കൈമുതൽ. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവും അഹങ്കാരവും ഒഴിവാക്കണം. ടീം വർക്ക് ശീലിച്ചാൽ ഇവർക്ക് വലിയ പണവും ബഹുമാനവും നേടിയെടുക്കാം.
3, 12, 21, 30 തീയതികളിൽ ജനിച്ചവർ
ബുദ്ധി, ആസൂത്രണം, വളർച്ച, മറ്റുള്ളവർക്ക് വഴികാട്ടുക എന്നിവയുമായി ബന്ധപ്പെട്ട തീയതികളാണിത്. സ്വന്തം അറിവും ഉപദേശങ്ങളും കൊണ്ട് മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റാൻ ഇവർക്ക് കഴിയും. വിദ്യാഭ്യാസം, എഴുത്ത്, നിയമം, ഫിനാൻസ്, കൗൺസിലിംഗ്, ആത്മീയത എന്നീ മേഖലകളിൽ ഇവർക്ക് വലിയ വിജയം നേടാം. മറ്റുള്ളവർക്ക് കൃത്യമായ ഉപദേശങ്ങൾ നൽകാനുള്ള കഴിവ്. അലസതയും അമിതചിന്തയും മാറ്റിവെച്ച് അച്ചടക്കത്തോടെ മുന്നോട്ട് പോയാൽ ഇവർക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാം.
വളരെ ബുദ്ധിശാലികളും പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കുന്നവരുമായിരിക്കും ഈ ദിവസങ്ങളിൽ ജനിച്ചവർ. ഏത് സാഹചര്യത്തോടും ഇവർ പെട്ടെന്ന് പൊരുത്തപ്പെടും. ബിസിനസ്സ്, കച്ചവടം, സെയിൽസ്, മാർക്കറ്റിംഗ്, ട്രാവൽ, ടെക്നോളജി എന്നീ മേഖലകളിൽ ഇവർക്ക് വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. മികച്ച കമ്മ്യൂണിക്കേഷൻ സ്കില്ലും ജനങ്ങളെ ആകർഷിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ മനസ്സിന്റെ ചഞ്ചലതയാണ് ഇവരുടെ വില്ലൻ. പ്ലാനുകൾ എപ്പോഴും മാറ്റിക്കൊണ്ടിരുന്നാൽ വിജയം വൈകും. കലാപരമായ കഴിവുകളും ഭംഗിയും ജനപ്രീതിയും ജന്മനാ കിട്ടുന്നവരാണ് ഈ കൂട്ടർ. സിനിമ, കല, ഫാഷൻ, ഡിസൈനിംഗ്, ലക്ഷ്വറി ബിസിനസ്സ്, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ ഇവർക്ക് പെട്ടെന്ന് പ്രശസ്തിയും പണവും വരും. ആളുകളെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ്. പണത്തിന്റെ കാര്യത്തിലും പ്രണയത്തിന്റെ കാര്യത്തിലും വൈകാരികമായി തീരുമാനങ്ങൾ എടുക്കരുത്. ധൂർത്ത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. അച്ചടക്കം, കർമ്മം, കഠിനമായ പോരാട്ടം എന്നിവയെ സൂചിപ്പിക്കുന്ന തീയതികളാണിത്. ഇവരുടെ ജീവിതത്തിന്റെ തുടക്കകാലം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും. വിജയം വരാൻ കുറച്ച് സമയമെടുക്കുമെങ്കിലും ഒരിക്കൽ വിജയിച്ചാൽ പിന്നെ ഇവർക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. ബിസിനസ്സ്, റിയൽ എസ്റ്റേറ്റ്, മൈനിംഗ്, ഫിനാൻസ് തുടങ്ങിയ വലിയ മേഖലകളിൽ ഇവർക്ക് തിളങ്ങാം. പ്രതിസന്ധികളിൽ തളരാത്ത മനസ്സാണ് കഴിവ്. സത്യസന്ധതയും ക്ഷമയും കൈവിടാതെ കഠിനാധ്വാനം ചെയ്താൽ വലിയ പദവികളും അളവറ്റ സമ്പത്തും ഇവരെ തേടിയെത്തും.5, 14, 23 തീയതികളിൽ ജനിച്ചവർ
6, 15, 24 തീയതികളിൽ ജനിച്ചവർ
8, 17, 26 തീയതികളിൽ ജനിച്ചവർ