മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി എന്നും ഓർക്കുന്നയാളാണ് ശ്രീനിവാസൻ. അഭിനയത്തിൽ മാത്രമല്ല തിരക്കഥ എഴുതുന്നതിലും സംവിധാനം ചെയ്യുന്നതിലും ഒക്കെ തന്റെ കഴിവ് കാണിച്ചിട്ടുള്ള ശ്രീനിവാസന്റെ മരണം ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ഇപ്പോഴിതാ മോഹൻലാൽ-ശ്രീനിവാസൻ എന്നിവരെ ഒരുമിപ്പിക്കാനുള്ള സിനിമ പ്ലാൻ ചെയ്‌തിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. വൺ റ്റു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാനിന്റെ വെളിപ്പെടുത്തൽ.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ
ലാലേട്ടനെയും അച്ഛനെയും വച്ച് സിനിമ ചെയ്യാനിരുന്നതാണ്. ഞാൻ അവസാനം ആയപ്പോൾ, എനിക്ക് തോന്നുന്നു അവസാനം ഞാൻ ആ കഥയുടെ ഒരു കുറച്ച് ഒരു രൂപം ഞാൻ പുള്ളിയുടെ അടുത്ത് പറഞ്ഞു. അത് പറയുകയും, പുള്ളിക്ക് ഇഷ്‌ടപ്പെടുകയും, പുള്ളി എന്നോട് അത് "നീ പോയിട്ട് ഇത് ലാലിനോട് പറയൂ" എന്നും പറഞ്ഞു. നീ എന്തിനാ ഇത് വെച്ചുകൊണ്ടിരിക്കുന്നത്, നീ ഇത് പോയി സംസാരിക്കൂ, പറയൂ എന്നും പറഞ്ഞു. അവർ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവരണം എന്നുള്ള ആഗ്രഹത്തോടെ എഴുതി ഉണ്ടാക്കിയ സിനിമയാണ്.
അപ്പൊ അത് അച്ഛൻ ഇല്ലാതെ ആയപ്പോൾ, പിന്നെ ഞാൻ ആ സിനിമയെ വിട്ടു. മാനസികമായിട്ട്, പിന്നെ ഞാൻ അതിനെക്കുറിച്ച് ആ സിനിമയെ വേണ്ടെന്ന് വെച്ചു. കാരണം അതിൽ നമ്മുടെ പ്രൊഡക്ഷൻ കമ്പനി അച്ഛന്റെ പേരിലുള്ള കമ്പനി തുടങ്ങുമ്പോൾ, ഇവർ രണ്ടുപേരും ഒരുമിച്ചുള്ള... കാരണം വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിക്കേണ്ടതായിരുന്നു. പക്ഷേ അത് നടന്നില്ല. അപ്പൊ ഇതിൽ ഇവർ ഒരുമിച്ച് വരണം, എന്നുള്ള ഒരു പ്ലാനിങ്ങിലാണ് ഞാൻ അതെല്ലാം എഴുതി, എല്ലാം ഒരുവിധം എല്ലാം ഓക്കെ ആയിരുന്ന സമയത്താണ് പെട്ടെന്ന് ഈ വീഴ്‌ച. നമ്മൾ ഒന്ന് വീണു കഴിഞ്ഞാൽ, പിന്നെ നമ്മൾ പലരും പറയുമല്ലോ, ഒന്ന് വീണു കഴിഞ്ഞാൽ ഈ പ്രായത്തിലൊക്കെ പെട്ടെന്ന് ഒന്ന് വീഴ്‌ചയൊക്കെ സംഭവിച്ചാൽ ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ അവസാനം ആയപ്പോൾ ഭയങ്കര വേദനയും കാരണം പുള്ളി പുള്ളിക്ക് കുറെ ആറേഴ് വർഷമായിട്ട് ഡയാലിസിസ്, ഹാർട്ട് പേഷ്യന്റ് ആണ്, അപ്പൊ അവസാനം ആയൊക്കെ ആയപ്പോൾ പുള്ളിക്കും മതിയായി എന്ന് തോന്നി തുടങ്ങി. ഹോസ്‌പിറ്റൽ, വീട്, ഹോസ്‌പിറ്റൽ, വീട് എന്നതിന് അപ്പുറത്തേക്ക് ഒരു ലൈഫ് ഇല്ലല്ലോ. അതും എങ്ങനെ നടന്നിരുന്ന ആൾക്കാരാണ് ഇവരൊക്കെ. അങ്ങനെ നടന്നിരുന്ന ആൾക്കാർ പെട്ടെന്ന് ഒരു ദിവസം വീഴുമ്പോൾ. പക്ഷേ അപ്പോഴും നിരന്തരമായി ആൾക്കാർ വരുന്നുണ്ട്. പുള്ളി ഒരു പരിപാടിക്കും പോലും പോകാതിരിക്കില്ല. എല്ലാ പൊതു പരിപാടികൾക്കും, അമ്മയുടെ കുടുംബ സംഗമവും, പരിപാടി എല്ലാത്തിനും വരും. അപ്പൊ ആൾക്കാരെ കാണുന്നതും എല്ലാം. സിനിമയ്ക്ക് പോലും വരും. അത്രയും ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് പോലും. അപ്പൊ അതൊക്കെ അത്ര വയ്യായ്‌ക ഉണ്ടായിരുന്ന സമയത്ത് പോലും, നമുക്കൊന്നും ചിന്തിക്കാൻ പറ്റില്ല. അങ്ങനെയൊക്കെ പോകാൻ തോന്നില്ലല്ലോ. അപ്പോഴും പോലും ആൾക്കാരെ കാണണം. പിന്നെ എല്ലാ പരിപാടിയും ടിവിയിൽ കാണും, എല്ലാ സിനിമകളും കാണും. സീരിയൽ ഇരുന്ന് കാണും, അവസാനം കാലം ആയപ്പോൾ. അതുവരെ പുള്ളിക്ക് ആസ്വദിച്ച് തന്നെയാണ് ജീവിച്ചത്. ആ ലാസ്‌റ്റിലുള്ള വീഴ്‌ചയാണ് പുള്ളിനെ ഭയങ്കരമായി തളർത്തിയത്. അതിനു മുന്നേയുള്ള ഇതെല്ലാം തന്നെ പുള്ളി കോമഡി ആയിട്ട് തന്നെ കണ്ടിരുന്നു. അസുഖം അന്നും ഇന്നും പുള്ളിക്ക് ഒരു തമാശ തന്നെയായിരുന്നു. ഇത് നമുക്ക് ഉൾക്കൊണ്ട് പോവാൻ പറ്റുന്നൊരു കാര്യമല്ല. ഇത് നമുക്ക് എത്ര കാലം കഴിഞ്ഞാലും അതൊന്നും ഉൾക്കൊള്ളുക എന്ന് പറയുന്നത് ഇപ്പോൾ അടുത്ത വർഷം ആയിക്കോട്ടെ, എല്ലാ ഓണവും. കാരണം ഇത്രയും വർഷം നമ്മുടെ കൂടെ ഉണ്ടായിട്ട് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ നമ്മൾക്ക് ജീവിതത്തിൽ നഷ്‌ടപ്പെടുമ്പോൾ സ്വാഭാവികമായിട്ടും ഇത് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്. അപ്പൊ നമുക്ക് ഉൾക്കൊണ്ടുപോവുക എന്ന് പറയുന്ന ഒരു സംഭവം ഇല്ല. പിന്നെ, സ്വാഭാവികമായിട്ടും അദ്ദേഹം ഒരു കാര്യമുള്ളത് എന്ന് വെച്ചുകഴിഞ്ഞാൽ, അദ്ദേഹം രാജാവിനെ പോലും ജീവിച്ചു. മരിക്കുവോളം അങ്ങനെ ജീവിച്ച് പോയ ആളാണ്. ഒരു കാലത്ത് അസുഖബാധിതനായിരുന്നു എന്നത് ഒഴിച്ചു കഴിഞ്ഞാൽ അന്നും മരിക്കുന്നവരെ ആ നാട്ടിലും അല്ലെങ്കിൽ മലയാളികളുടെ മനസിലും മരണത്തിന് ശേഷം ആയിക്കോട്ടെ, ഇന്നും എല്ലാവരുടെ മനസ്സിലും അങ്ങനെ ഒരു പ്രൊലിഫിക് ആയിട്ടുള്ള ലൈഫ് അല്ലെങ്കിൽ അങ്ങനെ ഒരു ലൈഫ് ഉണ്ടായിട്ടുള്ള ഒരാളല്ലേ. ഇതിനപ്പുറത്തേക്ക് ഒരു മലയാള സിനിമയ്ക്ക് ഇനിയൊന്നും സംഭാവന ചെയ്യാനും ബാക്കിയില്ല. എല്ലാം ചെയ്‌തു. ഒരു ആയുസ്സിൽ ചെയ്യേണ്ടതൊക്കെ ചെയ്‌തു വെച്ചിട്ട് പോയ ഒരാളാണ്. അപ്പൊ സ്വാഭാവികമായിട്ടും നമുക്കാണ്, നമ്മളെ വ്യക്തിപരമായി നമുക്കാണ് അദ്ദേഹത്തിന്റെ മരണം നഷ്‌ടമാവുന്നത്.