ഒന്നും ആവാൻ കഴിയാത്തതിന്റെ നിരാശ അബിയ്ക്കുണ്ടായിരുന്നു, ഷെയ്‌നിനെ കുറിച്ച് അന്നേ മമ്മൂക്ക പറഞ്ഞു

മലയാള സിനിമയിലെ കോമഡി താരങ്ങളിൽ ശ്രദ്ധേയനായിരുന്നു അബി. ഒരുകാലത്ത് കേസറ്റുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും അബി വളരെ പ്രശസ്‌തി നേടിയിരുന്നു. ഇപ്പോഴിതാ അബിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റും അഭിയുടെ സുഹൃത്തുമായ രാജേഷ് ഇടുക്കി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിലോട് ആയിരുന്നു രാജേഷിന്റെ പ്രതികരണം.

Advertisement

രാജേഷ് ഇടുക്കിയുടെ വാക്കുകൾ

അന്ന് ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. മണിയുമായി ചേർന്ന് ഒരുപാട് സ്‌റ്റേജ് ഷോകൾ ഒന്നും ചെയ്‌തിട്ടില്ല. എന്നാൽ പോലും ഏറ്റവും കൂടുതൽ വർഷം ഞാൻ നിന്നിട്ടുള്ളത് അബിക്കൊപ്പമാണ്. 21 വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരു ബ്രദർലി ബന്ധം ആയിരുന്നു. എന്നുവെച്ചാൽ ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്‌പരം ഷെയർ ചെയ്യും. ഒരു കോമഡി ആണെങ്കിലും, അതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കോമഡി ഷോ ഞങ്ങൾ ഒരു 120 എപ്പിസോഡ് ഞാനും അബിയും കൂടെയാണ് ചെയ്‌തത്. പിന്നെ ഇത്രയ്ക്ക് ഒരു ആത്മീയ ബന്ധമായിരുന്നു. എനിക്ക് ഇന്നും എന്റെ മനസിൽ നിന്ന് മാഞ്ഞു പോകാത്ത ഒരു ഓർമ്മയാണ്.

Advertisement

താരമായിട്ട് മാറിയില്ലേ എന്ന് പുള്ളിയോട് ചിലപ്പോൾ ചിലർ ചോദിക്കും, പുള്ളി പറയാറുള്ളത്: " എനിക്കൊരു മലയാളിയുടെ മുഖം ഇല്ലടാ" എന്ന് ആയിരുന്നു. ഇടയ്ക്ക് ഇങ്ങനെ ഇത് പറയുമായിരുന്നു. പുള്ളി എന്ന് പറഞ്ഞാൽ, ഭയങ്കര ഡെഡിക്കേഷൻ ഉള്ള ആളായിരുന്നു. പുള്ളി രണ്ട് ഡ്രാമകൾ ചെയ്‌തു സ്‌റ്റേജിൽ. സ്‌റ്റാർട്ട് ക്യാമറ ആക്ഷൻ, അപേക്ഷൻ മുതൽ. അപേക്ഷൻ മുതൽ എന്ന് പറഞ്ഞാൽ, ഷോ എന്ന് പറഞ്ഞാൽ, രണ്ടേകാൽ മണിക്കൂർ 90 തൊട്ട് ഓഡിയൻസിന്റെ ഒരു അഭിപ്രായം പറയാൻ പറ്റാത്ത രീതിയിൽ ചിരിച്ചു മറിയുന്ന ഒരു സംഭവം ആയിരുന്നു.

Advertisement

ഞങ്ങൾ തമ്മിൽ രസകരമായിട്ടുള്ള സംഭവം എന്ന് പറഞ്ഞാൽ, അബിയുടെ ഏറ്റവും ഫേവറൈറ്റും അബി എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് താത്തയാണ്. അതായത്, താത്ത എന്ന് പറയുന്നത് പുള്ളികയോട് പലരും ചോദിച്ചിട്ടുണ്ട്: "നീ എങ്ങനെയാണ് ഈ താത്ത ഇത്ര തന്മയത്വത്തോട് കൂടി ചെയ്യുന്നത്?" എന്ന്. എന്റെ വാപ്പയുടെ ഉമ്മയാണ്, എന്റെ വല്യുമ്മയാണ് അവർ, അപ്പൊ ഞാൻ ഡെയിലി കാണുന്നതല്ലേ എന്നാണ് മറുപടി പറയാറുള്ളത്.

ഭയങ്കര ലൈവ് ആണ്. പുള്ളിയും ചെയ്യുന്ന സാധനം എന്ന് പറഞ്ഞാൽ, ഭയങ്കര ലൈവ് ആയിട്ടാണ് ചെയ്യുന്നത്. ഭയങ്കര ലൈവ് ആയിട്ട് ചെയ്യും പുള്ളി. ആ ലെവൽ കിട്ടുന്നത് അതുകൊണ്ടാണ്. അപ്പൊ അദ്ദേഹത്തിന്റെ ഉള്ളിൽ, ഉള്ളിൽ ഒന്നും ആവാതെ പോയതിൽ നിരാശ ഉണ്ടായിരുന്നു. തീർച്ചയായിട്ടും. ലാസ്‌റ്റ് പുള്ളി മമ്മുക്ക ആയിട്ട് ഒരു പടം ചെയ്യാനുള്ള സംഭവത്തിൽ നിൽക്കുമ്പോഴാണ്. പുള്ളി കുറച്ചു കാലമായിട്ട് ഒരു ഡിസ്‌റ്റൻസ് ഉണ്ടായിരുന്നായിരുന്നു. ഞങ്ങളെല്ലാം നിർബന്ധിച്ച് മമ്മുക്കനെ കാണാൻ പോയി.

Advertisement

മമ്മുക്ക ആയിട്ട് ഒരു ഒരു മണിക്കൂറോളം പുള്ളി സംസാരിക്കുകയും, അതിനുശേഷം ഉടനെ എന്റെ ആഗ്രഹം മമ്മുക്കനെ വെച്ച് ഒരു പടം ചെയ്യാം എന്നുള്ളതാണ് എന്ന് പറയുകയും ചെയ്‌തിരുന്നു. അപ്പൊ എന്താടാ, ചെയ്യാം. കഥ വല്ലം ഉണ്ടോ എന്ന് ചോദിച്ചു. ഒരു കഥ പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു: "എടാ, ഇത് ഭയങ്കര സീരിയസ് സബ്‌ജക്റ്റ് ആണ്."

അബി വന്നു പറഞ്ഞ കാര്യമാണ്. ഞങ്ങളെല്ലാം തമ്മിൽ സംസാരിച്ചു. അപ്പൊ ഒരു കോമഡി സബ്‌ജക്റ്റ് ചെയ്യ്. ഞാൻ ഓപ്പൺ ഡേറ്റ് തരാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ശരിക്കും അതിന്റെ പണിപ്പുരയിൽ ഒക്കെ ആയിരുന്നു പുള്ളി. പ്ലേറ്റ്ലെറ്റ്സ് കുറഞ്ഞു പോകുന്നതായിരുന്നു അസുഖം. ഞാൻ ഒരിക്കലും അത്രയും പ്രതീക്ഷിച്ചില്ല ആ സംഭവം. എന്റെ അമ്മ മരിച്ചിട്ട് എന്നെ കാണാൻ ഇടുക്കിയിൽ പുള്ളി വരുമ്പോൾ എന്റെ കൂട്ടുകാർ ചോദിച്ചു: "ഞങ്ങളുടെ രാജേട്ടൻ എന്ത് അബിക്ക രക്ഷപ്പെടുത്തതെന്ന്?" . പുള്ളി പറഞ്ഞു: "എടാ, ഞാൻ രക്ഷപ്പെട്ടിട്ടു വേണ്ടേ അവനെ രക്ഷപ്പെടുത്താൻ". പുള്ളി ഭയങ്കര സപ്പോർട്ടബിൾ ആയിരുന്നു.

Advertisement

ഷൈനിന് ഇടയ്ക്ക് അവന്റെ ആ ഒരു പ്രായത്തിന്റെ പ്രശ്‌നങ്ങളിൽ പെട്ട ചില സംഭവങ്ങളാണ് പറ്റിയത്. ആ ഒരു സമയത്ത്. പക്ഷേ ഇപ്പൊ ഉമ്മച്ചിയാണ് കാര്യങ്ങളൊക്കെ നോക്കുന്നത്. വളരെ ജെനുവിൻ ആയിട്ടാണ് പോകുന്നത്. ഇപ്പൊ ആ ഒരു സമയത്ത് ചില പ്രായത്തിൽ മാത്രമല്ല, നമുക്ക് പ്രതീക്ഷിക്കാത്ത വരുമാനം ആ പ്രായം അതൊക്കെ വലിയ വിഷയങ്ങളായിരുന്നു.

അബിക്കൊക്കെ പറ്റാത്ത കാര്യങ്ങൾ ചെയ്‌ത്‌ മകൻ താരമായി കഴിഞ്ഞു. തീർച്ചയായിട്ടും അന്ന് മമ്മുക്കയുടെ അടുത്ത് ചെന്നപ്പോൾ മമ്മുക്ക പറഞ്ഞു: "എടാ, നിന്റെ മോൻ മിടുക്കനാ, അവൻ രക്ഷപ്പെടുമെന്ന്" എന്ന് മമ്മുക്ക പറഞ്ഞായിരുന്നു. അബിയെ കണ്ടാൽ പലരും അഹങ്കാരി ആണെന്ന് കരുതുന്നതാണ്, ഒരു 10 മിനിറ്റ് സംസാരിച്ചാൽ ആർക്കും മനസിലാവും.