'കടം വാങ്ങിയ തുകയിൽ 5000 രൂപയല്ലേ തിരികെ തരാനുള്ളൂ', എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിനീഷ് ബാസ്റ്റിൻ

പിറന്നാൾ ആശംസിച്ച വ്യക്തിയോട് ആദ്യം കടം വാങ്ങിയ പണം തിരികെ തരൂവെന്ന് പറഞ്ഞ് നടൻ ബിനീഷ് ബാസ്റ്റിൻ പങ്കിട്ട പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. അനസ് പാണപ്പിള്ളി എന്ന വ്യക്തിയ്ക്കെതിരെയായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ ബിനീഷിൻ്റെ പോസ്റ്റിന് മറുപടിയുമായി അനസ് എത്തിയിട്ടുണ്ട്. കുറച്ച് തുക മാത്രമേ തിരികെ കൊടുക്കാനുള്ളൂവെന്നും തന്നെ ബിനീഷ് പൊതുമധ്യത്തിൽ അപമാനിച്ചെന്നുമെന്നണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അനസ് പറയുന്നത്.

Advertisement

ബിനീഷിൻ്റെ ആദ്യ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു -'ബർത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇൻഷുറൻസും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യിൽ നിന്ന് വലിയൊരു തുക കടമായി മേടിച്ചു..പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോൾ മേടിക്കാൻ പറ്റുമെങ്കിൽ മേടിച്ചോ എന്ന്.പിന്നീട് എന്റെ കല്യാണ ആവശ്യങ്ങൾക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാൻ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.ഞാൻ സുഹൃത്ത് എന്ന നിലയിൽ സഹായിച്ചതാണ് ഞാൻ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാൽ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആൾക്കാരാണ് നമ്മുടെ ഇടയിൽ ഉള്ളത് ഇനിയും എന്റെ കാശ് തരാനുണ്ട് ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത് നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാൻ കാരണം..ആദ്യം ബാക്കി തരാൻ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'.

Advertisement

അനസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ഇങ്ങനെ-'ഞാന്‍ വളരെ പ്രയാസപ്പെട്ടും സങ്കടത്തോടെയും സഹിക്കവയ്യാതെയുമാണ് ഈ വിഡിയോയുമായി നിങ്ങൾ്ക് മുൻപിലേക്ക് വരുന്നത്, രണ്ട് പെണ്‍മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്. എന്‍റെ ഉപജീവനം ഓട്ടോറിക്ഷയാണ്. കഴിഞ്ഞ 9 വർഷമായി ഓട്ടോ ഓടിച്ച് ജീവകാരുണ്യ പ്രവർത്തനം കൂടി ചെയ്യുന്ന സാധാരണക്കാരൻ കൂടിയാണ് ഞാൻ.

പ്രിയപ്പെട്ട സഹോദരന്‍ ബിനീഷ് ബാസ്റ്റിന്‍റെ പോസ്റ്റ് ആളുകള്‍ക്കിടെയില്‍ ഉണ്ടാക്കിയ തെറ്റിധാരൻ വളരെ വലുതാണ്. എന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുകയുമാണ്. 17 ഉം 15 ഉം വയസ്സുള്ള പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ് ഞാൻ. ഞാനും ബിനീഷ് ബാസ്റ്റിനും തമ്മിൽ കഴിഞ്ഞ ആറേഴ് വർഷക്കാലമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. സൗഹൃദത്തിനുപരി എന്റെ ഒരു അനിയനെ പോലെയാണ് ഞാൻ അദ്ദേഹവുമായി ഇടപെടുകയും പെരുമാറുകയും ഒക്കെ ചെയ്തിട്ടുള്ളത്. ഞാനൊരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ജീവിതവുമായി ബന്ധപ്പെട്ട് വ്യക്തിപരമായിട്ട് ആറു ലക്ഷം രൂപ കടം കൊണ്ട് പ്രയാസപ്പെടുന്ന ഒരാളാണ്.

Advertisement

ഇന്ന് ബിനീഷിന്റെ ആ പോസ്റ്റിൽ ഞാനൊരു 20 ലക്ഷം രൂപയൊക്കെ അദ്ദേഹത്തെ പറ്റിച്ചു എന്ന തരത്തിൽ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം അത് പോസ്റ്റ് ചെയ്തിട്ടുള്ളത്. 2025ൽ ഓഗസ്റ്റ് 16 ആം തീയതി എന്റെ വ്യക്തിപരമായ ആവശ്യങ്ങൾ വേണ്ടി ഞാൻ ഒരു 30,000 രൂപ കടം വാങ്ങിയിട്ടുണ്ടായി. മൂന്നു മാസത്തെ സാവകാശം നൽകണം എന്ന് പറഞ്ഞിട്ടാണ് അദ്ദേഹവുമായിട്ട് ഞാൻ കടം വാങ്ങിയിട്ടുള്ളത്. മൂന്നു മാസം അവധി എത്തിയപ്പോൾ എനിക്ക് അദ്ദേഹത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിട്ട് പറഞ്ഞു എനിക്കിന്ന് പൈസ തരാൻ പറ്റില്ല. കുറച്ച് സാവകാശം കൂടി തരണമെന്ന്. ഞാൻ ഒരു രണ്ടു മൂന്നു മാസം കഴിയുമ്പോൾ തിരിച്ചു തന്നോളാം എന്ന് പറഞ്ഞു. ശരി എന്നും പറഞ്ഞ് പുള്ളി കട്ട് ചെയ്തു .

Advertisement

അതുകഴിഞ്ഞ് വീണ്ടും അദ്ദേഹം വിളിച്ചിട്ട് എന്നോട് പറഞ്ഞു ആ വണ്ടി കൊണ്ടുവന്ന് വീട്ടിൽ ഇട്ടേക്കാൻ. ഓട്ടോറിക്ഷ എന്റെ ജീവനും എന്റെ ജീവിതവും ആണ്. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. പക്ഷേ ഒരിക്കൽ പോലും ഞാൻ അദ്ദേഹവുമായി ഒരു വാക്ക് തർക്കമോ ഒരു ഒരു അഭിപ്രായ വ്യത്യാസമോ ഒരു കുറ്റപ്പെടുത്തലോ ഒന്നും ഉണ്ടായിട്ടില്ല. അതിനുശേഷം ക്രിസ്മസിന് എന്നെ വന്നു കണ്ട് കല്യാണം വിളിച്ചു. പക്ഷേ എനിക്ക് ഉണ്ടായ ഒരു വിഷമം ഇതാണ്. അതിനുശേഷം ഞാൻ പറഞ്ഞ സമയത്ത് ഈ 30,000ത്തിലൽ 25,000 രൂപ അദ്ദേഹത്തിന് നൽകി. ഇനി അദ്ദേഹത്തിന് കൊടുക്കാനുള്ളത് 5000 രൂപയാണ്. ഈ 5000 രൂപക്ക് എന്നെ സമൂഹത്തിൽ മോശക്കാരനായി ചിത്രീകരിക്കുകയും എനിക്കും എന്റെ മക്കൾക്കും എന്റെ കുടുംബത്തിനും പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാഹചര്യമാണ് അദ്ദേഹം ഉണ്ടാക്കിയത്. അത് അദ്ദേഹത്തിന്റെ മാന്യതയും, മര്യാദയും ആണെന്ന് ഞാൻ മനസ്സിലാക്കുന്നു.

Advertisement

ഒരു വ്യക്തി എന്ന നിലക്ക് ആറ് ലക്ഷം രൂപ പലർക്കും കൊടുക്കാനുണ്ട്. അത് കൊടുത്തു വീട്ടുക തന്നെ ചെയ്യും. കഴിഞ്ഞ ഏഴ് വർഷമായി എനിക്ക് ബിനീഷ്ിനെ നേരിട്ടറിയാം. പക്ഷെ ഞാനൊന്നും പറയുന്നില്ല. എൻ്റെ ചാരിറ്റി ഞാൻ തുടരും', അനസ് വീഡിയോയിൽ പറഞ്ഞു.