അന്‍സിബ ഹസന്‍ വീണ്ടും കോടതിയില്‍; ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ നടപടി വേണം

കൊച്ചി: നടി അന്‍സിബ ഹസന്‍ വീണ്ടും കോടതിയില്‍. നടി ലക്ഷ്മി പ്രിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി പോലീസിന്റെ പ്രതികരണം തേടി. അടുത്ത വ്യാഴാഴ്ചയ്ക്കകം മറുപടി അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement

നേരത്തെ അന്‍സിബയുടെ പരാതിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കടവന്ത്ര പോലീസ് നടന്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ വൈകാതെ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഈ വാര്‍ത്തകള്‍ക്കിടെയാണ് അന്‍സിബയുടെ പുതിയ നീക്കം. യുട്യുബ് ചാനലിലെ ഇന്റര്‍വ്യൂവില്‍ തന്നെ അപമാനിച്ചു എന്നാണ് അന്‍സിബയുടെ പരാതിയുടെ കാതല്‍.

Advertisement

ലക്ഷ്മി പ്രിയക്ക് പുറമെ യുട്യൂബ് ചാനല്‍ മേധാവി സുകുമാരന്‍, അഭിമുഖം നടത്തിയ സുരേഷ് എന്നിവരെയാണ് അന്‍സിബ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ വ്യക്തപരമായി അധിക്ഷേപിച്ചു എന്നാണ് അന്‍സിബയുടെ വാദം.

രാജിവച്ച അമ്മ പ്രസിഡന്റ് ശ്വേത മേനോനും സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു എന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം വിഷയത്തിലാണ് അന്‍സിബ കോടതിയില്‍ എത്തുന്നത്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതാണ് അന്‍സിബയെ കോടതിയിലെത്തിച്ചത്.

ടിനി ടോമിനെതിരെ അന്‍സിബ നേരത്തെ കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനുള്ള കഴമ്പില്ല എന്നായിരുന്നു പോലീസ് വിലയിരുത്തല്‍. തുടര്‍ന്ന് അന്‍സിബ കോടതിയില്‍ എത്തി അനുകൂല വിധി സമ്പാദിച്ചു. ഇന്നലെ വൈകീട്ട് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുക്കുകയും തുടര്‍ നടപടിയിലേക്ക് കടക്കുകയുമാണ്.

Advertisement

വ്യക്തി അധിക്ഷേപത്തിന് പുറമെ മതപരമായ അധിക്ഷേപവും ടിനി ടോം നടത്തി എന്നാണ് അന്‍സിബയുടെ വാദം. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ടിനി ടോം പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. ലക്ഷ്മി പ്രിയയും അന്‍സിബയും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ട്. ഈ വിഷയം തൃപ്പൂണിത്തുറ പോലീസില്‍ എത്തുകയും അവിടെവച്ച് മോശം അനുഭവമുണ്ടായി എന്ന് അന്‍സിബ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താരങ്ങള്‍ക്കിടയിലെ പോര് പോലീസും കോടതിയും കയറുന്ന കാഴ്ചയാണിപ്പോള്‍.