അമ്മയിലെ വിവാദങ്ങളിൽ ശ്വേത മേനോനോെതിരെ തുറന്നടിച്ച് നടി സീനത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് ഉൾപ്പെട്ടവരെ അമ്മയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ശ്വേത ആ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് സീനത്ത് പറഞ്ഞു. ഇപ്പോഴത്തെ ആരോപൻങ്ങൾക്ക് പിന്നിൽ പല ദുരൂഹതയും ഉണ്ടെന്നും അവർ ആഞ്ഞടിച്ചു. മൂവി വേൾഡ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സീനത്തിൻ്റെ പ്രതികരണം നടിയുടെ വാക്കുകളിലേക്ക്
'ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയർ അമ്മയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ല എന്നാണ് ശ്വേത പറഞ്ഞത്. ആരാണ് ആരോപണ വിധേയർ. രണ്ട് പേജുകൾ റിപ്പോർട്ടിൽ നിന്നും മാറ്റിവെച്ചുവെന്നാണ് പറയുന്നത്. ആ പേജിലുകള്ള പേരുകൾ ശ്വേതക്ക് അറിയുമോ? ആ പേരുകൾ പറയാൻ ധൈര്യമുണ്ടോ?
പലരും പോയിട്ട് അവിടെ പരാതിയൊക്കെ പറഞ്ഞു. എന്തുകൊണ്ട് കേസ് കൊടുത്തില്ല. എന്തായിരുന്നു ഈ കൊടുത്തവരുടെ ഉദ്ദേശം. ഒക്കെ ദുരൂഹതയാണ്. പരസ്പരം ആർക്കെതിരെയാണ് ഈ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇവരൊക്കെ. സ്വന്തം കുടുംബത്തിനെതിരെയാണ് ഈ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് ചിന്തിക്കുന്നു പോലുമില്ല.
ഇപ്പോൾ കുറെ ആൾക്കാർ പറയുന്നുണ്ട് പുതിയ ജനറേഷൻ എല്ലാവരും കൂടെ കൂടിയിട്ട് ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നുവെന്ന്. അതൊരു ശരിയായ ഒരു പ്രവണതയാണോ ?നല്ലൊരു ഉദ്ദേശമാണോ അതിന്റെ പിന്നിലുള്ളത്? അത് ആര് പറഞ്ഞാലും നല്ല ഉദ്ദേശമല്ല, ഈ അമ്മയെ തകർക്കുക എന്നുള്ള ഉദ്ദേശം മാത്രമേ അതിന് പിന്നിലുള്ളൂ. പക്ഷേ മമ്മൂട്ടി ,മോഹൻലാൽ എന്ന് പറയുന്ന ഈ രണ്ട് നെടുംതൂണുകൾ നിൽക്കുമ്പോൾ അമ്മക്ക് ഒന്നും സംഭവിക്കില്ല. തകർക്കാൻ പറ്റില്ലെന്ന് ലാൽ പറഞ്ഞിട്ടുണ്ട്, പിന്നെ നമ്മൾ എന്തിന് പേടിക്കണം. രണ്ട് അടുത്ത സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. അവന്റെ ഒരു ലൈഫ് മാറി നിൽക്കുന്ന ഒരു സമയമാണ്. ആ സമയത്ത് ജനങ്ങളിലേക്ക് അദ്ദേഹത്തെ ഇട്ടുകൊടുക്കുകയാണ്. സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കാൻ വരെ ഒരു ഭയമുള്ള കാലമായി. പിഷാരടിക്ക് അല്ല അത് കൊടുത്തിട്ടുള്ളത്, വേറെ ആരെങ്കിലും എനിക്കെതിരെ സംസാരിച്ചാൽ അവരുടെ പേരുകൾ ഞാൻ ഇതുപോലെ പുറത്തു വിടും എന്നുള്ള കാര്യമാണ് പറഞ്ഞു വെച്ചിട്ടുള്ളത്. ശ്വേതക്ക് എതിരെ സംസാരിച്ചുവെന്നത് സത്യമാണ്. പക്ഷെ ശ്വേതക്കെതിരെ തെറി പറഞ്ഞു എന്ന ആരോപണം ശരിയല്ല. ഞങ്ങളാരും അത് കേട്ടിട്ടില്ല. ശ്വേത കാണിച്ച് വളരെ മോശമായിപ്പോയി.അതൊക്കെ പക്വതയില്ലാത്ത പ്രവൃത്തി ആയി പോയി. കാണിച്ചത് ചതിയാണ്. ആ സംഭവത്തോടെ പിഷാരടിക്ക് പേടിയായി. ഞാൻ അമ്മയിൽ നിന്ന് തന്നെ പോകുകയാണ് എന്നൊക്കെയാണ് പറയുന്നത്. കണക്കുകളിലേക്ക് വരുമ്പോൾ അമ്മയുടെ ഫണ്ടിൽ നിന്നൊന്നും അങ്ങനെ എടുക്കാനൊന്നും പറ്റില്ല. പക്ഷേ കണക്ക് എഴുതി ക്ലിയർ ആക്കണമല്ലോ. അത് അവർക്ക് ചെയ്യാൻ പറ്റിയില്ല. അതിലൊന്നും ആയിരുന്നില്ല ശ്രദ്ധ അതാണ് ,തമ്മിത്തല്ലാനായിരുന്നു ശ്രദ്ധ മുഴുവൻ ഉണ്ടായത്. പിന്നെ ഭയങ്കര മണ്ടത്തരാണ് ട്രഷററെ പിടിച്ച് അതിന്റെ മുന്നേ പോയി ലീവ് എടുത്ത് പൊയ്ക്കോ എന്ന് പറഞ്ഞത്. എന്നിട്ട് ഞങ്ങളോടൊക്കെ പറയുന്നത് ഒന്നും പറയാതെ പൊയ്ക്കളഞ്ഞുന്ന്. അതൊക്കെ എങ്ങനെ ശരിയാവും? ഇപ്പോൾ തെറ്റ് പറ്റി എന്നൊക്കെ പറഞ്ഞ് ശ്വേത പലർക്കും കത്തയക്കുന്നുണ്ട്. ഇത് ആദ്യമേ ചെയ്തിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. ജനറൽ ബോഡി യോഗത്തിൽ ആർക്കും ഒന്നും ചോദിക്കാൻ പറ്റില്ലായിരുന്നു. പക്ഷെ ശ്വേതയുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല', സീനത്ത് പറഞ്ഞു.