ഒരു കാലത്ത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പിന്നീട് ഇരുവരും വിവാഹമോചനത്തിലേക്ക് കടന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. അതിന് ശേഷം ദിലീപിന്റെ രണ്ടാം വിവാഹവും നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടതും അടക്കമുളള സംഭവങ്ങളോടെ ദിലീപ് ആരാധകരും മഞ്ജു വാര്യര്‍ ആരാധകരും രണ്ട് ചേരിയിലേക്ക് തിരിഞ്ഞു.
വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ച് എത്തിയെങ്കിലും ദിലീപിനൊപ്പം സിനിമയിലെന്നല്ല പൊതുവേദികളില്‍ പോലും കാണുന്നത് പതിവല്ല. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായിട്ട് പോലും സിനിമയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഒരു പരിപാടിയിലും ദിലീപിനെയോ മഞ്ജു വാര്യരേയോ ഇതുവരെ ഒരുമിച്ച് കണ്ടിട്ടില്ല.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അമ്മ സംഘടന സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ദിലീപും മഞ്ജുവും പങ്കെടുത്തിരുന്നു. മഞ്ജു വാര്യരുടെ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ ദിലീപും മകള്‍ മീനാക്ഷിയും മഞ്ജുവിന്റെ വീട്ടിലെത്തിയിരുന്നു. മീനാക്ഷിയുടെ ബിരുദദാന ചടങ്ങില്‍ മഞ്ജു പങ്കെടുത്തിരുന്നില്ല. ദിലീപിനൊപ്പം പങ്കെടുത്തത് ഭാര്യ കാവ്യാ മാധവന്‍ ആയിരുന്നു.
സഹതാരങ്ങളുടെ മക്കളുടെ വിവാഹത്തിനും അത്തരത്തിലുളള സ്വകാര്യ ചടങ്ങുകളില്‍ ദിലീപിനേയും കാവ്യയേയും പലപ്പോഴും കാണാറുണ്ടെങ്കിലും മഞ്ജുവിനെ അപൂര്‍വ്വമായേ കാണാറുളളൂ. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ദിലീപും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കാക്കനാട് ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. തിയറ്ററിന്റെ ഏറ്റവും പിറകിലെ നിരയിലാണ് ഇരുവരും ഇരുന്നത്. എന്നാല്‍ അടുത്തടുത്തുളള സീറ്റുകളിലായിരുന്നില്ല ഇവര്‍ ഇരുന്നത്. മഞ്ജു വാര്യര്‍ക്ക് സമീപം ജയസൂര്യയും ദിലീപിനടുത്ത് തൃക്കാക്കര എംഎല്‍എ ഉമ തോമസും ആയിരുന്നു ഇരുന്നത്. മഞ്ജുവും ദിലീപും ഒരേ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നത് കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും എത്തിയതോ തിരിച്ച് പോയതോ ഒരുമിച്ച് ആയിരുന്നില്ല. മാത്രമല്ല പരിപാടി നടക്കുമ്പോൾ വേദിയിലും മഞ്ജുവും ദിലീപും ഒരുമിച്ച് ഉണ്ടായിരുന്നില്ല. മാജിക് ഫ്രെയിം സിനിമാസിൽ ആദ്യം റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ഖലീഫയുടെ ആദ്യ ടിക്കറ്റ് മഞ്ജു വാര്യർ നടൻ കുഞ്ചാക്കോ ബോബന് വേദിയിൽ സമ്മാനിച്ചു.