നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 20ാം വയസിലാണ് കണ്ടുമുട്ടിയത് എന്നും 30ാം വയസില്‍ വിവാഹിതരായി എന്നും അഹാന പറയുന്നു. ഉറ്റ സുഹൃത്തും പങ്കാളിയുമായ നിമിഷ് രവി ഇപ്പോള്‍ ഭര്‍ത്താവായി എന്നും അഹാന കൃഷ്ണ സന്തോഷം രേഖപ്പെടുത്തി.
Advertisement
വിവാഹം സ്വപ്‌നം കണ്ടപോലെ യാഥാര്‍ഥ്യമാക്കാന്‍ മാസങ്ങളായി ഒപ്പമുണ്ടായിരുന്നവരെയും അഹാന ഓര്‍മിച്ചു. കൂടെ നിന്ന് എല്ലാം ഭംഗിയാക്കിയവര്‍ക്കുള്ള നന്ദിയും അഹാന ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തി. ഇവന്റ് ടീം, ചിത്രങ്ങള്‍ പകര്‍ത്തിയവര്‍, വിവാഹ വേദി, പാരമ്പര്യമായി കൈമാറാന്‍ സാധിക്കുന്ന വിവാഹ സാരി കണ്ടെത്താന്‍ സാധിച്ചതിലെ സന്തോഷം എന്നിവയെല്ലാം അഹാന പങ്കുവെച്ചു.
Advertisement