'അഹാന-നിമിഷ് പ്രണയത്തെ കുറിച്ച് അറിഞ്ഞത് കല്യാണത്തിനാണെന്നേ';അറിഞ്ഞപ്പോൾ പറഞ്ഞത്..കൃഷ്ണകുമാർ പറയുന്നു

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അഹാന തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹമെന്ന് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചു. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടനും പിതാവുമായ കൃഷ്ണകുമാർ. വളരെ ലളിതമായ വിവാഹമാണ് നടന്നതെന്നും കൂടുതൽ പേരെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. മകളുടെ പ്രണയത്തെ കുറിച്ച് താനും ഇപ്പോഴാണ് അറിഞ്ഞതെന്നും ഓണ്‍ലൈൻ ചാനലുകളോട് കൃഷ്ണകുമാർ വ്യക്തമാക്കി. താരത്തിൻ്റെ വാക്കുകളിലേക്ക്

Advertisement

'പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോഴാ അറിഞ്ഞത് . പ്രണയം ഒന്നും എല്ലാവരും എല്ലാവരോടും പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. വളരെ കുറച്ച് പേരെയേ കല്യാണത്തിന് വിളിച്ചുള്ളൂ. എല്ലാവരും വന്നു. ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമ്മൾ വളരെ അധികം കാലമായി ബന്ധങ്ങളുള്ള സൗഹൃദങ്ങൾ ആണ്. വളരെ ചെറിയ കല്യാണം ആണ് നടത്തിയത്. ഇതിനു മുമ്പത്തെ കല്യാണം നിങ്ങൾ കണ്ടില്ലേ, കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചിലവ് ചുരുക്കണം. നിങ്ങൾ കല്യാണം കഴിക്കുമ്പോൾ ചെറിയ കല്യാണം കഴിക്കുക, മാതാപിതാക്കൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ നമ്മുടെ തുടർന്നുള്ള ജീവിതത്തിൽ ഉപയോഗിക്കുക. പോകുന്ന വഴിക്ക് ആർക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്തേക്കണം.

Advertisement

വിവാഹത്തിൻ്റെ ചെലവ് ഒക്കെ പിള്ളേര് തന്നെയായിരുന്നു. അവൾ തന്നെയാണ് വിവാഹത്തിൻ്റെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്. ഞാൻ ഒന്നും അറിഞ്ഞില്ല. ഒരു അനുഗ്രഹീതനായ അച്ഛനാണ് ഞാൻ. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ. അവരുടെ ഉണ്ടാക്കുന്ന പണത്തിൽ നിന്ന്, അവര് കല്യാണം നടത്തുന്നു, അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു.

പ്രണയത്തെ കുറിച്ചൊക്കെ കല്യാണത്തിൻ്റെ സമയത്താണ് അറിയുന്നത്.എല്ലാം സന്തോഷം . നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം .അവരുടെ ഫ്രീഡം നമ്മുടെ കയിൽ അല്ല ഇരിക്കുന്നത്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവരുടെ ഇഷ്ടത്തിന് അവരും ജീവിക്കണം .അപ്പോഴാണ് എനിക്കും സന്തോഷമായിട്ടും സമാധാനമായിട്ട് കഴിയാൻ പെറ്റുള്ളൂ. അവർക്കും കഴിയാൻ പെറ്റുള്ളൂ.

Advertisement

ഞങ്ങൾ ഇങ്ങനെ കല്യാണം കഴിക്കാൻ പോവുകയാണെന്നാണ് മകൾ പറഞ്ഞത്. നിമിഷിൻ്റെ അച്ഛൻ രവി പഴയ സിനിമ നിർമ്മാതാവാണ് .രവിയെ എനിക്ക്33 വർഷമായിട്ട് അറിയാം. പക്ഷെ രവിയുടെ മോനാണ് നിമിഷം എന്നൊക്കെ പിന്നീടാണ് അറിയുന്നത്.