'അനുപമ 2 വർഷം സഹിച്ചതിൻ്റെ ചേതോവികാരം എന്താണ്?പെട്ട് പോയെന്നറിഞ്ഞാൽ രക്ഷപ്പെട്ടൂടെ';ആലപ്പി അഷ്റഫ്

രണ്ട് വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് അടുത്തിടെ നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായിരുന്നു. ശാരീരികമായും മാനസികമായും ഒരുപാട് താൻ അനുഭവിച്ചെന്നും സഹികെട്ട് ഇറങ്ങിപ്പോരുകയായിരുന്നുവെന്നുമാണ് നടി പറഞ്ഞത്. യഥാർത്ഥത്തിൽ തന്റെ കാമുകന് നാർസിസ്റ്റിക് ബിഹേവിയർ ആണെന്നായിരുന്നു നടി വെളിപ്പെടുത്തിയത്.

Advertisement

ഇപ്പോഴിതാ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. എന്തുകൊണ്ടാണ് താരം ഇത്രയും കാലം സഹിച്ച് നിന്നുവെന്ന ചോദ്യമാണ് സംവിധായകൻ ഉയർത്തുന്നത്. സംവിധായകൻ്റെ വാക്കുകളിലേക്ക്

Advertisement

'തന്റെ പ്രണയകാലത്തെ മാനസികാവസ്ഥയെക്കുറിച്ച് അനുപമ വിവരിക്കുന്നത് താനൊരു അഭിനേതാവും ആത്മവിശ്വാസമുള്ള സ്ത്രീയാണെന്നതിൽ ലജ്ജ തോന്നിയ സമയമായിരുന്നു അതെന്ന്. ഒരുകാലത്ത് 11 കുട്ടികൾ വരെ വേണമെന്ന് സ്വപ്നം കണ്ട എനിക്ക് ഒരു കുട്ടി പോലും വേണ്ട എന്നുള്ള ചിന്തയിലെത്തി. ധ്രുവ് തന്നെ നിരന്തരമായി അധിക്ഷേപിച്ചിരുന്നു, അതുമൂലമുണ്ടായ മാനസിക സമ്മർദ്ധത്തിൽ തൻറെ ആരോഗ്യസ്ഥിതി മോശമായെന്നും രണ്ടു വർഷമായി താൻ നാർസിസ്റ്റിക് അബ്യൂസ് നേരിടുകയായിരുന്നു എന്നും അനുപമ പറയുന്നുണ്ട്. നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന സ്വഭാവമുള്ളവരെ പെട്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയില്ല. ഇവർ വീട്ടിലും പൊതു ഇടങ്ങളിലും വളരെ മാന്യതയോടെയും മറ്റുള്ളവരുടെ ആരാധനയും ബഹുമാനവും പിടിച്ചുപറ്റുന്ന രീതിയിലായിരിക്കും ഇടപെടുക.

Advertisement

ഇക്കൂട്ടർ ഇവരുടെ സ്വഭാവ വൈകല്യങ്ങളെ പ്രകടിപ്പിക്കാനായി ഒരു ഇരയെ തേടുന്നത് നല്ല പെരുമാറ്റത്തിലൂടെ മാത്രമാണ് .ശുദ്ധഗതിക്കാരായ പെൺകുട്ടികൾ അവർ തന്ത്രപൂർവ്വം ഒരുക്കുന്ന കെണിയിൽ അറിയാതെ അകപ്പെടുകയും ചെയ്യും. ഇവിടെ അനുപമ പരമേശ്വരനും സംഭവിച്ചത് അതുതന്നെയാണെന്ന് അവർ പറയുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു മനോരോഗ വിദഗ്ധനെ കണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണിത്. ഇവിടെ ധ്രുവിന്റെ അമ്മ ഒരു മനോരോഗ വിദഗ്തയാണ്. മകൻറെ ഈ മാനസികാവസ്ഥ അനുപമയുടെ വെളിപ്പെടുത്തലോടുകൂടി ഈ മാതാവും അറിഞ്ഞു കാണുമല്ലോ .ഇത് വെറുമൊരു ആരോപണമെന്ന് വിശ്വസിച്ച് തള്ളിക്കളയാതെ കൗൺസിലിങ്ങിലൂടെയും ചികിത്സയിലൂടെയും ഒക്കെ ഈ അവസ്ഥയിൽ നിന്നും തങ്ങളുടെ മകനെ രക്ഷിച്ചെടുക്കാൻ അമ്മ ശ്രമിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

Advertisement

മലയാളികൾ എന്നും ഇഷ്ടത്തോടെയും സ്നേഹത്തോടെയും ചേർത്തു നിർത്തിയ നടനാണ് ധ്രുവിന്റെ പിതാവായ ചിയാങ്ങ് വിക്രം. മലയാള സിനിമയിലൂടെയും മറ്റും ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച ഉന്നതിയിൽ എത്തിയ നടനാണ് വിക്രം. താനേറെ പ്രതീക്ഷയോടെ വളർത്തികൊണ്ടുവന്ന തന്റെ പുത്രൻ പൊതുസമൂഹത്തിന്റെ മുൻപിൽ അപഹാസ്യ കഥാപാത്രമായി ഒരു കുറ്റവാളിയെ പോലെ നിൽക്കുന്നത് കാണുമ്പോൾ ആ പിതാവിന്റെയും വേദനകൾ എത്രത്തോളം ആകുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. എന്നാൽ അനുപമ അനുഭവിച്ച വേദനയുമായി തട്ടിച്ചു നോക്കുമ്പോൾ വിക്രമിന്റെ വേദന നമുക്ക് തള്ളിക്കളയേണ്ടതായി വരും.

അനുപമ പറയുന്നു ഞാൻ ഒരു ഇരയല്ല ഞാൻ ഒരു അതിജീവിതയാണെന്ന് കാരണം ഞാൻ അതിനെ അതിജീവിച്ചിരിക്കുന്നു ,ഇത് പറയുമ്പോൾ ഇവിടെ ഒരു ചോദ്യം ബാക്കിയാണ്. പ്രണയബന്ധത്തിൽ ഉണ്ടായ ക്രൂരതകളും മനോവിഷമങ്ങളും രണ്ടു വർഷ സഹിച്ച് അത് നിലനിർത്താൻ ശ്രമിച്ചതിന്റെ ചേതോവികാരമാണ് മനസ്സിലാകാത്തത്. പെട്ടുപോയി എന്ന് മനസ്സിലാക്കിയാൽ കഴിവും ബുദ്ധിയുമുള്ള പെൺകുട്ടികൾ പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കാതെ അതിൽ നിന്നും രക്ഷപ്പെടുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അതെന്താണ് ചെയ്യാതിരുന്നത് എന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത് .എന്തായാലും എല്ലാം ഒന്ന് അവസാനിച്ചു കിട്ടിയതിൽ അനുപമയക്ക് സന്തോഷിക്കാം'