മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ വരാതിരിക്കാനാണ് തന്റെ പോരാട്ടം എന്ന് നടിയും അമ്മ പ്രസിഡന്റുമായ ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണ് തന്റെ പോരാട്ടമെന്നും കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവരാണ് തന്നെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിച്ചത് എന്നും ശ്വേത ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശ്വേതയുടെ പ്രതികരണം. ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ ലഭിക്കാന്‍ തനിക്ക് കോടിക്കണക്കിന് രൂപ തന്നു എന്ന ആരോപണത്തിന്റെ യുക്തിയെന്താണ് എന്നും കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ തന്നെ സമീപിക്കേണ്ട കാര്യമുണ്ടോ എന്നും ശ്വേത ചോദിച്ചു. അമ്മയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നും അവര്‍ പറഞ്ഞു.
ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം പരസ്യപ്രതികരണങ്ങള്‍ ഞാന്‍ മനഃപൂര്‍വം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്നില്‍ നിര്‍ത്തി വീണ്ടു വീണ്ടു എന്നെ വ്യക്തിപരമായി അപമാനിക്കാനും, യാഥാര്‍ത്ഥ്യ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കല്‍ കൂടി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടി വരുന്നത്. ആരാണ് എന്റെ മറുഭാഗം? എന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പവര്‍ ഗ്രൂപ്പിനോടാണ്. അവരോട് മാത്രമാണ്. കഴിഞ്ഞ AGM ല്‍ അവര്‍ എന്നെ അപമാനിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. അവര്‍ക്കതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാന്‍ എന്നും ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും media attention നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അവരില്‍ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, അതിന് മറുപടി പറയുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാന്‍ ഉയര്‍ത്തിയ യാഥാര്‍ത്ഥ്യ വിഷയങ്ങള്‍ മറച്ചുവെച്ച്, എനിക്കെതിരിച്ചുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഇതിനിടയില്‍ എനിക്കെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങള്‍ക്കും കൂടി മറുപടി പറയട്ടെ. കഴിഞ്ഞ 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ എനിക്ക് കോടിക്കണക്കിന് രൂപ നല്‍കേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. രണ്ടാമത്... ഞാന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരില്‍ ഒരാളും ഒരിക്കല്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലര്‍ മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഞാന്‍ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയില്‍ രാഷ്ട്രീയവും മതവും വര്‍ഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാന്‍ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടര്‍ച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യര്‍ഥന. കാരണം, മലയാളികള്‍ കലാകാരന്മാരെ സ്‌നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്. I will not be intimidated.
ഒന്നാമത്...
Can someone please explain the logic behind this accusation?
ഇതെല്ലാം ഇതുവരെ ഞാന്‍ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.
പിഷാരടി ഉള്‍പ്പെടെ അംഗീകരിക്കുന്ന ''അഴിമതി ആരോപണങ്ങള്‍'' പോലും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല
എന്തായാലും, ഞാന്‍ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.
I will not be silenced.
I will not surrender.
I will not back down.
The truth deserves to be heard.
AMMA deserves better.
Shwetha Menon
President, AMMA See less