ബിഗ് ബോസ് അവതാരകരിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് സൽമാൻ ഖാൻ, 250 കോടി..! മോഹൻലാലോ?

ഇന്ത്യയിലെ മിനിസ്ക്രീൻ പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഉത്തരം ബിഗ് ബോസ് എന്നായിരിക്കും. ഭാഷകളുടെ അതിർവരമ്പുകൾ ഇല്ലാതെ ഏറ്റവും കൂടുതൽ പേർ കാണുന്ന റിയാലിറ്റി ഷോയും ബിഗ് ബോസ് തന്നെയാണെന്ന് പറയാം. നിലവിൽ 6 പ്രധാന ഇന്ത്യൻ ഭാഷകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്‌തു കൊണ്ടിരിക്കുന്നത്.

Advertisement

അടുത്തിടെ നാല് ഭാഷകളിൽ ഒരുമിച്ചായിരുന്നു ബിഗ് ബോസ് ആരംഭിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ആയിരുന്നു ഇത്തരത്തിൽ ഒരേ സമയം ബിഗ് ബോസ് തുടങ്ങിയത്. തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ ആയിരുന്നു ഒരുമിച്ച് ഷോ സംപ്രേഷണം തുടങ്ങിയത്. അന്ന് നാല് ഭാഷകളിലെയും അവതാരകർ ഒരേ സമയം വേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു, ഓൺലൈൻ വീഡിയോ വഴിയായിരുന്നു അതെന്ന് മാത്രം.

Advertisement

പറഞ്ഞുവന്നത് ബിഗ് ബോസിനെ കുറിച്ചാണ്. നിലവിൽ 6 ഭാഷകളിൽ ബിഗ് ബോസ് ഷോകൾ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. പലർക്കും ഇതിനെ കുറിച്ച് അറിയാത്തൊരു കാര്യം എന്തെന്നാൽ ഇന്ത്യയിലെ ഭാഷകളിൽ വളരെയധികം മാർക്കറ്റുള്ള അഭിനേതാക്കളാണ് സാധാരണയായി ബിഗ് ബോസിന്റെ അവതാരകരായി എത്താറുള്ളത്. എന്നാൽ അതിനൊരു മാറ്റം സൗരവ് ഗാംഗുലി മാത്രമാണ്, അദ്ദേഹം ബംഗാളിയിലാണ് അവതാരകനായി എത്തുന്നത്.

എല്ലാവരും ഒരുപോലെ അറിയാൻ ആഗ്രഹിക്കുന്ന കാര്യം അവതാരകരായി എത്തുന്ന താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ്. ആരും സ്വപ്‌നം കാണാത്ത പ്രതിഫലം നൽകിയാണ് മുൻനിര താരങ്ങളെ ബിഗ് ബോസിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് കാണാം. ഈ 6 താരങ്ങളെയും പ്രതിഫലം കേട്ടാൽ ആരും ഞെട്ടിപ്പോകും.

Advertisement

സൽമാൻ ഖാൻ: ബിഗ് ബോസ് ഹിന്ദിയുടെ മുഖമാണ് സൽമാൻ ഖാൻ. നാലാം സീസണിൽ അവതാരകനായി എത്തിയ അദ്ദേഹം പിന്നീട് തുടർച്ചയായി ഷോയുടെ തിളക്കമായി മാറി. 20-ാം സീസണിലും അദ്ദേഹം അവതാരകനായി തുടരുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു സീസണിന് ഏകദേശം 200 മുതൽ 250 കോടി വരെ അദ്ദേഹത്തി പ്രതിഫലം ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിൽ സ്ഥിരീകരണം ഇല്ലെങ്കിലും ഏറ്റവുമധികം പ്രതിഫലം അദ്ദേഹത്തിന് തന്നെയാണ്.

മോഹൻലാൽ: ബിഗ് ബോസ് മലയാളം ആരംഭിച്ചത് മുതൽ മോഹൻലാൽ തന്നെയാണ് അവതാരകൻ. മലയാളി പ്രേക്ഷകരിൽ ഷോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ അദ്ദേഹത്തിന്റെ അവതരണശൈലിക്ക് പ്രധാന പങ്കുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിന് ഒരു സീസണിന് ഏകദേശം 30 കോടി വരെ പ്രതിഫലം ലഭിക്കുന്നതായാണ് പറയപ്പെടുന്നത്.

Advertisement

വിജയ് സേതുപതി: കമൽഹാസൻ വർഷങ്ങളോളം അവതാരകനായിരുന്ന ബിഗ് ബോസ് തമിഴിൽ പിന്നീട് വിജയ് സേതുപതി അവതാരകനായി എത്തുകയായിരുന്നു. പുതിയ സീസണിനായി അദ്ദേഹത്തിന് ഏകദേശം 75-80 കോടി വരെ പ്രതിഫലം ലഭിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്. മറ്റൊരു റിപ്പോർട്ടിൽ ഏകദേശം 65 കോടിയെന്നാണ് സൂചന.

നാഗാർജുന: ബിഗ് ബോസ് തെലുങ്കിന്റെ ആദ്യ സീസണിൽ ജൂനിയർ എൻ.ടി.ആറും രണ്ടാം സീസണിൽ നാനിയും അവതാരകരായിരുന്നു. മൂന്നാം സീസൺ മുതൽ അക്കിനേനി നാഗാർജുനയാണ് ഷോയുടെ സ്ഥിരം അവതാരകൻ. പുതിയ റിപ്പോർട്ടുകൾ പ്രകാരം നാഗാർജുനയ്ക്ക് ഒരു സീസണിന് ഏകദേശം 34-40 കോടി വരെ പ്രതിഫലം ലഭിക്കുന്നുണ്ട്.

Advertisement

കിച്ച സുദീപ്: കന്നഡ ബിഗ് ബോസിന്റെ പ്രധാന അവതാരകനായി വർഷങ്ങളായി തുടരുന്ന താരമാണ് കിച്ച സുദീപ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ പ്രതിഫലം ഏകദേശം 20 കോടി വരെയാണെന്ന് പറയപ്പെടുന്നു. എന്നാൽ മറ്റൊരു റിപ്പോർട്ടിൽ ഏകദേശം 12 കോടിയെന്ന കണക്കും കാണാം. നിലവിലെ സാഹചര്യത്തിൽ 20 കോടി വരെയാവാനാണ് സാധ്യതയെന്ന് കൂടുതൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സൗരവ് ഗാംഗുലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ സൗരവ് ഗാംഗുലി ബംഗാളി ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നതാണ് സീസണിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ കരാർ തുക ഏകദേശം 125 കോടി വരെയാകാമെന്നാണ് പറയുന്നത്. ഇതോടെ വിവിധ ഭാഷകളിലെ ബിഗ് ബോസ് അവതാരകരിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്നവരിൽ ഗാംഗുലിയും ഉൾപ്പെടുന്നു.