'അൻസിബയ്ക്ക് അവിഹിത ബന്ധം'; അടിച്ചിറക്കിയത് ആ നടി, വെളിപ്പെടുത്തി ഉഷ ഹസീന

സിനിമയിലെ സൂപ്പർ സ്റ്റാൾ അടക്കമുള്ള ചിലരുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിൽ ചിലർ ആരോപണങ്ങൾ ഉയർത്തിയിരുന്നുവെന്ന് മുൻപ് അൻസിബ ഹസൻ തുറന്നടിച്ചിരുന്നു. സംഘടനയിൽ താൻ ഭാരവാഹിയായിരുന്ന സമയത്ത് സംഘടനയിലുള്ള ആരോട് ഇടപെട്ടാലും തനിക്ക് "അവിഹിത ബന്ധമുണ്ട്" എന്ന് ചിലർ മനപ്പൂർവ്വം വ്യാജ കഥകൾ ഉണ്ടാക്കിയെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള പ്രചരണങ്ങൾ ആരാണ് നടത്തുന്നതെന്ന സൂചന നൽകുകയാണ് നടി ഉഷ ഹസീന. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

Advertisement

'അൻസിബയെ ആരെങ്കിലും പരിഗണിക്കുന്നുവെന്ന് കണ്ടാൽ അവരെ ചേർത്ത് അൻസിബയെ അനാവശ്യം പറയുകയാണ്. ഒരു സൈലൻ്റെ കില്ലർ ഉണ്ട് അമ്മയിൽ (ഇതൊരു നടിയാണെന്ന് ഉഷ നേരത്തേ വെളിപ്പെടുത്തിയിരുന്നു) , അവരാണ് അൻസിബയ്ക്കെതിരെ അവിഹിതം അടിച്ചിറക്കുന്നത്. സംഘടന നന്നായിട്ട് പോണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് ഉൾപ്പെടെ അവിടെ നിന്ന് കൈനീട്ടം കിട്ടുന്നുണ്ട്. അതിനകത്ത് ഒരു 80 ശതമാനം ആൾക്കാരും സെറ്റിൽ ആയിട്ടുള്ളവരല്ല. വല്ലപ്പോഴും ഒരു സിനിമയും സീരിയലുമൊക്കെ കിട്ടുന്നവരാണ്. അത്തരക്കാർക്ക് വലിയ ആശ്വാസമാണ് ഈ സംഘടനയിൽ നിന്ന് കിട്ടുന്ന കൈനീട്ടവും സഞ്ജീവനി പദ്ധതിയുമെല്ലാം.

Advertisement

ആശുപത്രിയിൽ ചികിത്സയ്ക്കൊക്കെ വലിയ ചെലവല്ലേ. ഇന്ന് അമ്മയിലെ അംഗങ്ങൾക്ക് ഏത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും പോയി ധൈര്യമായിട്ട് കിടക്കാം, കാരണം അമ്മയിൽ ഇൻഷുറൻസ് ഉണ്ട്. ഒരു കൂട്ടം ആൾക്കാരുണ്ട്, അവരാഗ്രഹിക്കുന്നത് ഈ സംഘടന നശിപ്പിക്കണം എന്നാണ്, പിരിച്ചുവിടണം എന്നാണ്. എന്തിനാണ് ഈ സംഘടന എന്നൊക്കെ ചോദിക്കുന്നവരുണ്ട്.സംഘടനയിൽ നിന്ന് സഹായം തേടുന്നവരുടെ അവസ്ഥയാണ് അതോടെ മോശമാകുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിൽ നേരിട്ട ചൂഷണങ്ങളെ കുറിച്ച് സംസാരിക്കാൻ ഞങ്ങളിൽ ചിലരെ വിളച്ചുവരുത്തിയിരുന്നു. പലരും സംസാരിച്ചു. എന്നാൽ വീഡിയോ എടുക്കുന്നത് കണ്ടതോടെ പലരും മിണ്ടാതായി. എങ്കിലും രണ്ടു മൂന്നു പേരൊക്കെ കുറേ കാര്യങ്ങൾ പറഞ്ഞു. ആ മെമ്മറി കാർഡ് എവിടെ?

Advertisement

ഈ മെമ്മറി കാർഡ് വിവാദത്തിൽ മൊഴി കൊടുക്കാൻ ചെന്നപ്പോൾ ശ്വേതാ മേനോൻ എന്നോട് ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നും സംഭവിക്കാൻ പോകില്ലെന്ന് ഞാൻ പറഞ്ഞത് കൊണ്ടല്ലേ ചേച്ചി എനിക്ക് അമ്മ പ്രസിഡൻ്റ് ആകാൻ യോഗ്യതയില്ലെന്ന് പറയാൻ കാരണമെന്നാണ്. വേറൊരു കാര്യം കൂടെ പറഞ്ഞു ഒരു വ്യക്തി അവരുടെ കൂടെ സെക്രട്ടറി സ്ഥാനത്ത് ഇല്ലെങ്കിൽ അമ്മ ഇല്ല എന്ന്. അത് രണ്ടും പറയുന്ന ഒരു വ്യക്തിയെ എനിക്കൊരിക്കലും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരാളായിട്ട് കൂട്ടാൻ പറ്റത്തില്ല എന്ന് തന്നെയാണ് ഞാൻ അന്നും പറഞ്ഞത്.

സ്ത്രീകളോട് ഒരു വലിയ വഞ്ചന കാണിച്ച, ക്രൂരത നടത്തിയ ഒരു സ്ത്രീയാണ് കുക്കു പരമേശ്വരൻ. ആ സ്ത്രീക്ക് എങ്ങനെയാണ് സ്ത്രീകൾ ഭരിക്കുന്ന ഒരു കമ്മിറ്റിയിൽ സെക്രട്ടറി ആയിട്ട് വരാൻ യോഗ്യത ഉണ്ടാകുക.

Advertisement

മൊഴി കൊടുക്കാൻ പോയപ്പോൾ ശ്വേത എന്നോട് പറഞ്ഞു ചേച്ചി പറഞ്ഞത് എനിക്ക് വിഷമമായെന്നാണ്. വ്യക്തിപരമായി അതൊന്നും എടുക്കേണ്ടെന്ന് ഞാൻ ശ്വേതയോട് പറഞ്ഞു. അപ്പോൾ ചോദിച്ചത് ചേച്ചി ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് സംഭവിച്ചത് , ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞാൻ അതുകൊണ്ടാണ് പറഞ്ഞതെന്ന് ശ്വേത പറഞ്ഞു.ഞാൻ ഇടതുപക്ഷത്തിന്റെ ഒരു പ്രവർത്തകൻ കൂടെ ആണ്.ചേച്ചിയുടെ സർക്കാർ അതിൽ നിന്നും കുറെ പേജുകൾ എടുത്ത് മാറ്റിയിട്ടുണ്ട്. ആ കേസുകളൊക്കെ എന്തായി, ഒന്നും ആയില്ലല്ലോ, എല്ലാം ഒതുക്കി തീർത്തില്ലേ അതാണ് ഞാൻ പറഞ്ഞത് ഒരു ചുക്കും സംഭവിക്കത്തില്ലന്ന്. ഇതാണ് ശ്വേത പറഞ്ഞത്.