എൻ്റെ സഹോദരനെ പോലും ഞാൻ തൊടാതെയായി, അന്ന് പാനിക് അറ്റാക്ക് വന്നു'; അനുപമ പരമേശ്വരൻ പറയുന്നു

തൻ്റെ മുൻ പ്രണയത്തെ കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന 'നാർസിസ്റ്റിക്' പെരുമാറ്റമാണെന്നാണ് നടി തുറന്ന് പറഞ്ഞത്. സ്നേഹത്തിൽ പൊതിഞ്ഞ നിയന്ത്രണങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നും താരം പറഞ്ഞു. ഐആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. വായിക്കാം

Advertisement

'അവരെ സംബന്ധിച്ച് നിയന്ത്രണമാണ് പ്രധാനം. എന്നാൽ അതിന് മുന്നിൽ അവർ സ്നേഹത്തിൻ്റെ ഒരു മുഖം മൂടി വെയ്ക്കും. നിങ്ങൾ അത് തിരിച്ചറിയില്ല. കഴിഞ്ഞ ഒന്നര വർഷമായി ആങ്സൈറ്റി പ്രശ്നം എനിക്കുണ്ടായിരുന്നു. അതിന് ഞാൻ തെറാപ്പി എടുക്കുന്നുണ്ടായിരുന്നു. ഒന്നാലോചിച്ച് നോക്കൂ നിങ്ങളുടെ ജീവിതത്തിൽ ഒരു 'അന്യൻ' ഉണ്ടാകുന്നത്. ചില ദിവസം 'റെമോ'ആയിരിക്കും. അത്രമാത്രം നിങ്ങളെ പ്രണയിക്കും. ഇതുപോലൊരാളെ ജീവിതത്തിൽ ലഭിക്കാൻ നിങ്ങൾ എന്ത് ഭാഗ്യം ചെയ്തെന്ന് ചിന്തിക്കും. എന്നാൽ അടുത്ത ദിവസം അന്യനെ പോല പെരുമാറും. അതായത് നിങ്ങളെ ഒരാൾ കുത്തിക്കൊല്ലുകയാണെങ്കിൽ പോലും അവർ തിരിഞ്ഞ് പോലും നോക്കില്ല. എന്നാൽ അതിന് അടുത്ത ദിവസം നിങ്ങളോട് ക്ഷമ ചോദിക്കും, യാചിക്കും, ഇങ്ങനെ ഇനി പെരുമാറില്ലെന്ന് ഉറപ്പ് തരും, ഒരു കുട്ടിയെ പോലെ കരയും. ഈ സൈക്കിൾ ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും. നമ്മുക്ക് എക്സ്ട്രീം വേദന തരുന്ന ആൾ തന്നെയാണ് നമ്മുടെ റിലീഫ് പോയിൻ്റെ എന്നതാണ് മറ്റൊരു ദുഃഖകരമായ കാര്യം. ഡ്രഗ് യൂസേജ് ഒക്കെ പോലെ.

Advertisement

ആദ്യം നമ്മുടെ പ്രയോറിറ്റി അവരാകണം, അങ്ങനെ ആയാൽ പിന്നെ അതൊരു വലിയ അറ്റാച്ച്മെൻ്റ് ആകും, അതുകഴിഞ്ഞ് ഒരു അഡിക്ഷനാകും, അതായത് അവരില്ലാതെ പറ്റില്ലെന്ന തോന്നൽ വരും. അവിടേക്ക് അവർ നിങ്ങളെ കൊണ്ടുചെന്ന് എത്തിക്കും. ആ ബന്ധം സുരക്ഷിതമാക്കാൻ വേണ്ടി നമ്മൾ ഒരു സ്വയം ഒരു കുമിള സൃഷ്ടിക്കും, മറ്റുള്ളവരുമായുള്ള ആശയവിനിമയം അവസാനിപ്പിക്കും. കാരണം സംസാരിച്ചാൽ നമ്മുടെ കുടുംബത്തിന് മനസിലാകും ഇത് ശരിയായ ബന്ധമല്ലെന്ന്, ആ വ്യക്തി ശരിയല്ലെന്ന് എല്ലാവരും പറയും.

മറ്റൊരു പ്രധാന കാര്യം അവർ നമ്മളെ മാനിപ്പുലേറ്റ് ചെയ്യും എന്നതാണ്. നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങൾക്ക് പോലും പ്രശ്നനക്കാരി നമ്മളാകും. നമ്മളെ സ്നേഹിക്കുന്നൊരാൾക്ക് ഇങ്ങനെ നമ്മളോട് കാണിക്കാൻ സാധിക്കുമെന്ന് നമ്മൾ കരുതില്ല. ഏറ്റവും നന്നായി പെരുമാറികൊണ്ടിരുന്ന ആൾക്ക് ഇത്രമോശമായി എങ്ങനെ പെരുമാറാൻ സാധിക്കുന്നുവെന്ന് നമ്മൾ ആശ്ചര്യപ്പെടും.

Advertisement

ഞാൻ പോസ്റ്റിട്ടതിന് ശേഷം എന്നെ 12 ഓളം പേർ എന്നെ വിളിച്ചു. അവർ അവരുടെ അനുഭവം പങ്കുവെയ്ക്കുമ്പോൾ എനിക്ക് തോന്നുന്നത് ഇത് ഞാൻ അനുഭവിക്കുന്നത് തന്നെയല്ലേയെന്ന് തോന്നി. ആ ട്രോമ ബോണ്ടിങ്, പാറ്റേണ്‍ എല്ലാം ഒരുപോലെയാണ്. എനിക്ക് പറ്റിയൊരു മണ്ടത്തരത്തെ പറ്റി ഞാൻ തുറന്നുപറഞ്ഞില്ലെങ്കിൽ പിന്നെ ആരാണ് അതിനെ കുറിച്ച് സംസാരിക്കുക? ആ കുറ്റബോധമാണ് എന്നെ കൊണ്ട് സംസാരിപ്പിച്ചത്.

ഇതേ ചാനലിൽ കഴിഞ്ഞ തവണ അഭിമുഖത്തിന് വന്നപ്പോൾ എനിക്ക് പാനിക്ക് അറ്റമാക്ക് വന്നു. ചിലരുടെ ഇൻസെക്യൂരിറ്റി കാരണം എന്നെ ശിക്ഷിക്കുകയായിരുന്നു. അയാളുടെ ജീവിത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ ഉണ്ടാകുമ്പോൾ ഞാൻ എങ്ങനെയാണ് സിനിമ പ്രമോഷന് ചെയ്യുകയെന്നായിരുന്നു. ആ അഭിമുഖം ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അതിൽ ഞാൻ ചിരിച്ചതിനും ചീത്ത കേൾക്കേണ്ടി വന്നു.

Advertisement

ഞാൻ കടന്ന് പോയത് ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. ഞാൻ മനുഷ്യരുടെ മുഖത്ത് നോക്കാതെയായി, ആളുകളോട് ചിരിക്കാതായി, എന്തിന് എൻ്റെ സ്വന്തം സഹോദരനെ പോലും തൊടാതെയായി, ഭയം കാരണം',അനുപമ പറഞ്ഞു.