'മഞ്ജു വാര്യരുടെ മനോവീര്യം കെടുത്താൻ ശ്രമം നടന്നു, സിനിമാക്കാരനായ ആ മന്ത്രിയോട് വിയോജിപ്പുണ്ട്'; കമൽ

മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കമൽ. കരിയറിൽ അൻപതോളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുള്ള അദ്ദേഹം അടുത്തകാലത്തായി അത്ര സജീവമല്ല. ഇപ്പോഴിതാ സിനിമയിലെ ചില വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. സിനിഗ്രാം മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

കമലിന്റെ വാക്കുകൾ

ആമിയിൽ ഭയങ്കരമായിട്ട് എതിർപ്പുകൾ നേരിട്ടുണ്ടായിരുന്നു. അന്ന് വിദ്യാ ബാലനായിരുന്നു ആദ്യം അഭിനയിക്കേണ്ടത്, അവർ മാറി മഞ്ജു വാര്യർ വന്നു കഴിഞ്ഞപ്പോൾ മഞ്ജുവിനെ ഭയങ്കരമായിട്ട് ഡീമോറലൈസ് ചെയ്യാൻ കുറച്ച് ശ്രമങ്ങൾ നടന്നു, മനോവീര്യം കെടുത്താൻ ശ്രമിച്ചു. മഞ്ജു ചെയ്‌തത്‌ ശരിയായില്ല എന്നുള്ള രീതിയിൽ ഒരു പ്രചരണം നടത്താനായിട്ട് ഒരുപാട് ശ്രമങ്ങൾ നടന്നു. പല കാരണങ്ങൾ ഉണ്ടാകും.

Advertisement

ജെസി ഡാനിയേലിന്റെ സിനിമയുടെ സമയത്ത് ഉണ്ടായത് രാഷ്ട്രീയവുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു വിവാദമാണ്. ഞാൻ അന്നത്തെ മുഖ്യമന്ത്രിയെ മോശക്കാരനാക്കാൻ ശ്രമിച്ചു എന്നുള്ള ഒരു വാദമായിരുന്നു. പക്ഷേ അത് ഒരു രാഷ്ട്രീയ രംഗത്ത് നിന്ന് ഉണ്ടായ ഒരു പ്രശ്‌നം മാത്രമേ ഉള്ളൂ, മറ്റു രീതിയിൽ ഇല്ല. ആമിയെ സംബന്ധിച്ചിടത്തോളം കാരണങ്ങൾ പലതുണ്ടായിരുന്നു.

രാഷ്ട്രീയവും ഉണ്ട് അതിനകത്ത്, പ്രത്യേകിച്ച് മാധവിക്കുട്ടി കമലാസുരയും ആയി മാറിയത് കൊണ്ട്, അവർ മതം മാറിയിരുന്നു. ആ മതം മാറിയിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു വിവാദങ്ങളും ഒരു ഭാഗത്ത് ഉണ്ടായിരുന്നു. മാധവിക്കുട്ടിയെ ഓരോരുത്തരും മനസിലാക്കി വെച്ചിരിക്കുന്നത് ഓരോ രീതിയിലാണ്. അവര് കാണുന്ന മാധവിക്കുട്ടി ആവണമെന്നില്ല, ഞാൻ സിനിമയിൽ അവതരിപ്പിച്ച മാധവിക്കുട്ടി. അതിന്റെ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

Advertisement

വിദ്യ ബാലൻ മാറാൻ കാരണങ്ങൾ ഉണ്ടായിരുന്നു. ഈ മതം മാറിയ മാധവിക്കുട്ടിയെ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ ഉള്ള സംഘപരിവാർ നേതാക്കൾക്ക് പേടിയാണ്. അത് ഉണ്ടാക്കുന്ന പ്രശ്‌നമായിരുന്നു പ്രധാന കാരണം. വിദ്യ ബാലനെ പോലെ ഹിന്ദിയിലൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു ആക്ട്രസ് വന്നിട്ട്, അങ്ങനത്തെ ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ, അവർക്ക് അവിടെ അത് ബാധിക്കുമോ എന്നുള്ള ഒരു തോന്നൽ അവർക്ക് അവസാന നിമിഷത്തിൽ വന്നു.

ആരൊക്കെയോ അവരെ പ്രഷറൈസ് ചെയ്‌തിട്ടുണ്ടാവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവര് പിന്മാറിയതാണ്. സെല്ലുലോയിഡിലെ പൃഥ്വിരാജിനെ കൊണ്ട് വന്നത് ഞാനാണ്. ഞാൻ ഈ സെല്ലുലോയിഡിൽ ജെസി ഡാനിയൽ ആയിട്ട് അഭിനയിക്കാനായിട്ട് ഒരു മുഖം വേണമല്ലോ. അപ്പൊ ജെസി ഡാനിയലിന്റെ ഫോട്ടോഗ്രാഫും കാര്യങ്ങളും ഒക്കെ ഇങ്ങനെ നേരത്തെ ഒന്ന് രണ്ട് ഫോട്ടോഗ്രാഫ് മാത്രമേ അവൈലബിൾ ആയിട്ടുള്ളൂ.

Advertisement

എനിക്ക് പെട്ടെന്ന് ജെസി ഡാനിയൽ ആയിട്ട് പൃഥ്വിരാജിന്റെ മുഖം മനസിൽ വന്നു. പ്രായമായിട്ടുള്ള പോർഷൻസ് ഒക്കെ വരുന്നുണ്ട്. അപ്പൊ വളരെ ചെറുപ്പമല്ലേ പൃഥ്വി. പൃഥവിരാജ് ചെയ്യുമോ എന്നുള്ള ഒരു സന്ദേഹം ഒക്കെ എനിക്കുണ്ടായിരുന്നു. പക്ഷെ ഞാൻ പുള്ളിയോട് സംസാരിച്ചു. അങ്ങനെയാണ് ചെയ്യാൻ തീരുമാനിച്ചത്.

ഇക്കാലത്ത് സിനിമയിൽ മാത്രമല്ലല്ലോ വിവാദം, രാഷ്ട്രീയത്തിലും വിവാദങ്ങൾ തന്നെ. സമൂഹത്തിൽ എല്ലായിടത്തും ഉണ്ട് വിവാദം. ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ എന്ത് പറഞ്ഞാലും, എന്ത് ചെയ്‌താലും വിവാദങ്ങൾ ഉണ്ടാകും. അപ്പൊ അത് നമുക്ക് നോക്കിയിട്ട് കാര്യമില്ല, ജീവിക്കാൻ പറ്റില്ല. സാധാരണ മനുഷ്യർക്ക് ജീവിക്കാൻ പറ്റില്ല. പിന്നെയാണ് കുറച്ച് അറിയപ്പെടുന്ന ആൾക്കാർക്ക്. അപ്പൊ അതുകൊണ്ട് സിനിമയിൽ വിവാദം ഉണ്ടാകും.

Advertisement

വിവാദങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ഇപ്പൊ കുറച്ചു കാലമായിട്ട് ഞാൻ ഞാൻ എടുത്തിട്ടുള്ള ഒരു സ്ട്രാറ്റജി എന്ന് വെച്ചുകഴിഞ്ഞാൽ മൗനം പാലിക്കുക എന്നുള്ളതാണ്. അനാവശ്യമായ കാര്യങ്ങൾ ചെന്ന് തല വെച്ച് കൊടുക്കാതിരിക്കുക. ഇടക്കാലത്ത് ഞാൻ അനാവശ്യമായിട്ടൊക്കെ ഇടപെടുമായിരുന്നു. അതിന്റെ പേരിലുള്ള വിവാദങ്ങളിലേക്ക് ചാടി കൊടുത്തിട്ടുണ്ട് ഞാൻ പലപ്പോഴും.

കലാകാരന് രാഷ്ട്രീയം വേണം. രാഷ്ട്രീയം ഉണ്ടെങ്കിലേ കലാകാരൻ ആവുകയുള്ളൂ. രാഷ്ട്രീയം എന്ന് പറയുമ്പോൾ പലതും തെറ്റിദ്ധരിക്കുന്നത് എന്ന് വെച്ചാൽ കക്ഷി രാഷ്ട്രീയമാണ്. കമ്മ്യൂണിസ്‌റ്റുകാരനാണോ, കോൺഗ്രസുകാരനാണോ, ആർഎസ്എസ്സുകാരനോ, ബിജെപിക്കാരനാണോ അത് മാത്രമല്ല. പുരോഗമനമായിട്ട് ചിന്തിക്കുക. അതാണ് ഏറ്റവും വലിയ രാഷ്ട്രീയം.

Advertisement

അത്തരം നിലപാടുകൾ എടുക്കുക. ഇപ്പൊ സവർണ്ണ മേധാവിത്വത്തെ ഒരാൾ അനുകൂലിക്കുന്നുണ്ടെങ്കിൽ, അത് ഏറ്റവും വലിയ മ്ലേച്ഛമായ രാഷ്ട്രീയമാണ്. നമ്മുടെ സുഹൃത്തുക്കളായിട്ടുള്ള ചില ആൾക്കാരോട് നമുക്കുള്ള വിയോജിപ്പ് അതാണ്. ഇപ്പൊ നമ്മുടെ പ്രിയപ്പെട്ട സുഹൃത്തായിട്ടുള്ള ഒരു സിനിമാ താരം ഉണ്ടല്ലോ, മന്ത്രി ആയിട്ടുള്ള സിനിമാ താരം. അദ്ദേഹം പറയുന്ന ചില കാര്യങ്ങൾഉണ്ടല്ലോ. വോട്ട് ചെയ്‌ത പൗരന്മാരോട്, പൗരന്മാരെ നോക്കി പ്രജ എന്ന് വിളിക്കുന്നു. അതിനോടൊന്നും ഒരിക്കലും യോജിക്കാൻ കഴിയില്ല.