'എന്റെ കുഞ്ഞിനെ തട്ടിയെടുക്കാൻ ചിലരുടെ നീക്കം', അവകാശം ഈ 4 പേർക്ക് മാത്രമെന്ന് രേണു സുധി

തന്റെ മകൻ റിഥപ്പനെ തട്ടിയെടുക്കാൻ ചിലർ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ബിഗ് ബോസ് താരം രേണു സുധി. കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുകയാണ് രേണു സുധി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നാല് പേർക്കാണ് മകന്റെ അവകാശമെന്നും മറ്റാർക്കും കുഞ്ഞിനെ വിട്ട് കൊടുക്കില്ലെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ രേണു സുധി പറയുന്നു.

Advertisement

രേണു സുധിയുടെ വാക്കുകൾ: '' ഞാനൊരു നീക്കം അറിഞ്ഞു. അത് ആരുടെ ആണെന്നോ പേരോ ഒന്നും പറയുന്നില്ല. എന്റെ കുഞ്ഞ് റിഥപ്പന്റെ അവകാശം എന്നില്‍ നിന്ന് തട്ടിയെടുക്കാനുളള നീക്കം നടക്കുന്നുണ്ട്. അവന്റെ അമ്മ ഞാനാണ്. എനിക്കിന് ആകെ ഉളളത് അവനാണ്. ഞാന്‍ കാന്‍സര്‍ രോഗിയാണ്. ഞാന്‍ മരിക്കും എന്ന് വിധി എഴുതുന്നു ചിലര്‍ എനിക്ക് ചുറ്റുമുണ്ട്. അവരുമായി ചേര്‍ന്നാണ് നീക്കങ്ങള്‍.

Advertisement

അമ്മ കാന്‍സര്‍ രോഗിയാണ്, ഉടനെ മരിക്കും. അച്ഛന്‍ നേരത്തെ മരിച്ചു. മകന്റെ അവകാശം ഞങ്ങള്‍ക്ക് വേണം എന്ന് ഒരു കൂട്ടര്‍ പറയുന്നതായി അറിഞ്ഞു. ആ നീക്കം എന്നെ വളരെ അധികം ദുഖത്തിലാഴ്ത്തി. എനിക്ക് ആകെ ഉളളത് എന്റെ കുഞ്ഞാണ്. അവനെ കൂടി എന്നില്‍ നിന്ന് അകറ്റിയാല്‍ പിന്നെ ഞാനില്ല.

സിമ്പതിക്ക് വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്. എനിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുഞ്ഞിന്റെ അവകാശം എന്റെ പപ്പ തങ്കച്ചന്‍ പിജി, അല്ലെങ്കില്‍ കുഞ്ഞൂഞ്ഞമ്മ തങ്കച്ചന്‍, എന്റെ ചേച്ചി രമ്യ ലിബു, ലിബു എന്നിവര്‍ക്ക് മാത്രമാണ്. ഇവരെ 4 പേരെ അല്ലാതെ വേറെ ആരെയും കുഞ്ഞിനെ ഏല്‍പ്പിക്കില്ല. വേറെ ആരെയും വിശ്വസിക്കുന്നില്ല. ആര്‍ക്കും കൊടുക്കില്ല.

Advertisement

അതിനുളള നിയമനടപടികളുമായി മുന്നോട്ട് പോകും. എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ നോക്കിയാല്‍ ഞാനത് ചെയ്യും. ഈ നാല് പേര്‍ എന്നെ പൊന്ന് പോലെ നോക്കുന്നുണ്ട്. എന്റെ കുഞ്ഞിനേയും അവര്‍ നോക്കും. എന്റെ കണ്‍മുന്നില്‍ തന്നെ എന്റെ കുഞ്ഞ് എപ്പോഴും വേണം എന്റെ മരണം വരെയും''.