ബിഗ് ബോസിൽ രണ്ടാം ദിനം തന്നെ വമ്പൻ ട്വിസ്‌റ്റ്; ഗായത്രി സുരേഷ് പുറത്ത്, റിനി അകത്തും, ഞെട്ടി ആരാധകർ

ബിഗ് ബോസ് മലയാളം എട്ടാം സീസൺ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് ആരംഭിച്ചത്. മലയാളം ഉൾപ്പെടെ നാലോളം ഭാഷകളിൽ ഒരുമിച്ച് ആയിരുന്നു ബിഗ് ബോസ് തുടങ്ങിയത്. മുൻ വർഷങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു രീതിയായിരുന്നു അത്. മലയാളത്തിൽ മഹാനടൻ മോഹൻലാലും, തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും തെലുഗുവിൽ നാഗാർജുനയും ആയിരുന്നു അവതാരകരായി എത്തിയത്.

Advertisement

ഇത്തവണ മത്സരം കടുക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള മത്സരാർത്ഥികൾ തന്നെ എത്തിയിട്ടുള്ളത് എന്നതാണ് പ്രത്യേകത. എന്നാൽ ബിഗ് ബോസ് തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴേക്ക് തന്നെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് വന്നിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ഇക്കുറി മത്സര രംഗത്തേക്ക് ഇറങ്ങിയ താരങ്ങൾ അനവധിയാണ്. അതിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന ആളായിരുന്നു നടിയും മോഡലും ഒക്കെയായിരുന്ന ഗായത്രി സുരേഷ്.

Advertisement

ഇക്കുറി ഫൈനൽ വരെ എത്തിയേക്കുമെന്ന് പലരും പ്രവചിച്ച താരം കൂടിയായിരുന്നു ഗായത്രി എന്നത് പ്രത്യേകം ഓർക്കണം. എന്നാൽ ബിഗ് ബോസ് ആരാധകരെ ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് ഗായത്രി ബിഗ് ബോസ് എട്ടാം സീസണിലെ ആദ്യ എവിക്ഷൻ ആവുകയാണ് എന്നാണ് ഇപ്പോഴത്തെ വിവരം. പുറത്തുവന്ന ചില പ്രമോകളും മറ്റ് വീഡിയോകളുമാണ് ഇക്കാര്യം പറയുന്നത്.

ഗായത്രി എവിക്റ്റ് ആയി എന്ന് തന്നെയാണ് പ്രമോകളിൽ നിന്ന് വ്യക്തമാവുന്നത്. ഇതോടെ ആരാധകർ ഒന്നടങ്കം അമ്പരപ്പിലാണ്. എന്തായാലും ഒരുപാട് ആഴ്‌ചകൾ ബിഗ് ബോസിൽ ഉണ്ടാവുമെന്ന് പലരും കരുതിയിരുന്ന മത്സരാർത്ഥി ആയിരുന്നു ഗായത്രി സുരേഷ്. പൊടുന്നനെ ഉണ്ടായ ഗായത്രിയുടെ പുറത്താകൽ പല ആരാധകരും അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

Advertisement

പല വീഡിയോകളുടെയും കമന്റ് ബോക്‌സിൽ മുഴുവനായി ഇക്കാര്യം തന്നെയാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നതും. പലരും ഇത് അനീതി ആണെന്നാണ് പറയുന്നത്. ചിലരാവട്ടെ തീരുമാനത്തിൽ അമർഷവും രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ ഒരാളെ സ്പോട്ട് എവിക്ഷൻ നടത്തിയില്ലെങ്കിൽ 100 ദിവസവും കഞ്ഞിയും പയറും കഴിക്കണം എന്ന നിബന്ധന ബിഗ് ബോസ് മുന്നോട്ട് വച്ചിരുന്നു.

എന്നാൽ അപ്പോൾ പുറത്താകൽ ഭീഷണി നേരിട്ടിരുന്ന റിനിക്ക് വേണ്ടി മത്സരാർത്ഥികൾ എല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നു. പക്ഷേ അതിനെല്ലാം ശേഷമാണ് ഗായത്രി പുറത്തേക്ക് പോവുന്നത്. ഇതോടെ പലരും ഇക്കാര്യവും എടുത്തുപറയുന്നുണ്ട്. എല്ലാവരും എതിരായി വോട്ട് ചെയ്‌ത റിനി അവിടെ നിന്നപ്പോൾ ഗായത്രി എങ്ങനെയാണ് പുറത്തുപോവുക എന്നതാണ് പ്രധാന ചോദ്യം.

Advertisement

റിനിയ്ക്കും ഗായത്രിക്കും രണ്ട് നിയമമാണോ? ക്യാപ്റ്റൻ അടക്കം ഏറ്റവും കൂടുതൽ ആളുകൾ ആദ്യം തിരഞ്ഞെടുത്തത് റിനിയെയാണ്. പക്ഷെ അപ്പോഴേക്കും റിനിയ്ക്ക് കൗൺസിലിംഗ് ക്ലാസ്സ്‌ ആയിരുന്നു അങ്ങനെയല്ല ഇങ്ങനെയാണ്. എന്നിട്ട് റിനിയെ സേഫ് ആക്കി. രണ്ടാമത് ഗായത്രിയെ തിരഞ്ഞെടുത്തു. അതും ഒരാൾ മാത്രമാണ് തിരഞ്ഞെടുത്തതെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഒരു ആരാധിക കുറിക്കുന്നു.