'ബിഗ് ബോസിൽ നിന്നും ഗായത്രിയുടെ പുറത്താകൽ വലിയ കഥയുടെ ആദ്യ ട്വിസ്റ്റ്..ഇനി കാണാനുള്ളത് അത്?'

ബിഗ് ബോസ് മലയാളം സീസണ്‍ 8 ൽ നിന്ന് ആദ്യ എവിക്ഷൻ സംഭവിച്ചിരിക്കുകയാണ്. നടി ഗായത്രി സുരേഷാണ് പുറത്തായത്. ക്യാപ്റ്റൻ്റെ അധികാരം ഉപയോഗിച്ച് ജസീല പർവീൻ ഗായത്രിയെ പുറത്താക്കുകയായിരുന്നു.

Advertisement

രണ്ട് ടാസ്കുകളാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിൽ വെച്ചത്. 100 ദിവസം കഞ്ഞിയും പയറും മാത്രം കഴിച്ച് മുന്നോട്ടുപോകുകയോ, കൂട്ടത്തിൽ ഒരാളെ നോമിനേറ്റ് ചെയ്ത് പുറത്താക്കുകയോ ചെയ്യാം എന്നതായിരുന്നു ബിഗ് ബോസ് മുന്നോട്ട് വെച്ച രണ്ട് വഴികൾ. ഇതിൽ രണ്ടാമത്തെ വഴി തിരഞ്ഞെടുത്താണ് ജസീല ഗായത്രിയെ പുറത്താക്കിയത്. അതേസമയം ഷോ തുടങ്ങി 48മണിക്കൂറിനുള്ളിൽ തന്നെ ഗായത്രി പുറത്തായത് ആരാധകരിൽ വലിയ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഗായത്രിയെ പോലൊരു മത്സരാർത്ഥിയെ അത്ര എളുപ്പത്തിൽ ബിഗ് ബോസിൽ നിന്ന് പുറത്താക്കാനുള്ള സാധ്യത ഇല്ലെന്നാണ് ആരാധകരിൽ ചിലർ വിലയിരുത്തുന്നത്. ഗായത്രിയുടെ പുറത്താകലുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ആരാധകനായ ജയകൃഷ്ണൻ ആർ ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

Advertisement

"ഒരു കഥ സൊല്ലുട്ടുമാ ജസീല...?" ഇന്ന് ബിഗ് ബോസ് വീട്ടിൽ നടന്നത് ഒരു സാധാരണ എവിക്ഷൻ ആയിരുന്നോ? അതോ വലിയൊരു കഥയുടെ ആദ്യ ട്വിസ്റ്റോ? ജസീലയുടെ നീക്കങ്ങൾ കണ്ടപ്പോൾ ആദ്യം തോന്നിയത് ഒന്ന് മാത്രം. എന്താണ് ജസീലയുടെ വിചാരം? താൻ ഹെഡ് മിസ്ട്രസും ബാക്കിയുള്ളവർ ക്ലാസിലെ കുട്ടികളുമാണെന്നാണോ? കാരണം ഗായത്രിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് മറ്റാരുമല്ല. അത് അവരുടെ സ്വന്തം തീരുമാനമായിരുന്നു. പക്ഷേ തീരുമാനം നടപ്പിലാക്കിയതിന് ശേഷം ഗായത്രിയോട് പറയുന്നത്-
"എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല..." ഒരു നിമിഷം. ഇതാണോ ശരിക്കും സംഭവിച്ചത്?

തീരുമാനം എടുക്കുമ്പോൾ എല്ലാം അറിയാം. തീരുമാനം നടപ്പിലാകുമ്പോൾ ഒന്നും അറിയില്ല.
ഇവിടെയാണ് പ്രേക്ഷകരുടെ സംശയം തുടങ്ങുന്നത്. പക്ഷേ ഗായത്രിയുടെ പ്രതികരണം അതിലും വലിയ ട്വിസ്റ്റായിരുന്നു. അവൾ ബഹളം വെച്ചില്ല. ആരെയും കുറ്റപ്പെടുത്തിയില്ല.
ഒരു രംഗം സൃഷ്ടിക്കാൻ ശ്രമിച്ചില്ല. വളരെ ശാന്തമായി. വളരെ മാന്യമായി. എല്ലാവരോടും കൈകൊടുത്ത് ഗായത്രി പുറത്തേക്ക് നടന്നു. റിനിയെപ്പോലെ ഷോ കാണിക്കാനും നിന്നില്ല.

Advertisement

അവൾ വാതിൽ കടന്ന് പുറത്തേക്ക് പോയപ്പോൾ ചിലർ കരുതിയിരിക്കാം- "കഥ കഴിഞ്ഞു."
പക്ഷേ സിനിമകളിൽ നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യമുണ്ട്. ഇന്റർവെല്ലിന് മുമ്പുള്ള രംഗം കണ്ടിട്ട് ക്ലൈമാക്സ് പ്രവചിക്കാൻ പാടില്ല. ഗായത്രിയുടെ കാര്യത്തിലും അങ്ങനെയാണെങ്കിൽ? പുറത്തേക്ക് പോകുന്ന വാതിൽ അടഞ്ഞു. പക്ഷേ...കഥയുടെ മറ്റൊരു വാതിൽ തുറന്നുകിടക്കുന്നുണ്ടോ?

ഒരു കാര്യം ശ്രദ്ധിക്കണം. ഗായത്രിക്ക് ഈ വീട്ടിൽ തന്റെ ഗെയിം പൂർണ്ണമായി പുറത്തെടുക്കാൻ പോലും സമയം കിട്ടിയിട്ടില്ല. അങ്ങനെയിരിക്കെ ഇത്ര പെട്ടെന്ന് കഥയിൽ നിന്ന് ആ കഥാപാത്രത്തെ മാറ്റിനിർത്തിയത് എന്തിനാണ്? അതൊരു അവസാനമാണോ?
അതോ തിരിച്ചുവരവിനുള്ള ഒരു ഇടവേളയോ? കാരണം ചിലപ്പോൾ സിനിമയിൽ നായകൻ പുറത്തേക്ക് പോകുന്നത് കഥ അവസാനിച്ചതുകൊണ്ടല്ല. തിരികെ വരുമ്പോൾ കഥ മുഴുവൻ മാറ്റിമറിക്കാനാണ്. ഗായത്രി വീണ്ടും ഈ വാതിലിലൂടെ അകത്തേക്ക് കടന്നുവന്നാൽ?

Advertisement

ഇന്ന് അവളെ പുറത്താക്കിയവർക്ക് മുന്നിൽ നാളെ അവൾ മറ്റൊരു ഗായത്രിയായിരിക്കുമോ?
ഇന്ന് ഒന്നും പറയാതെ കൈകൊടുത്ത് ഇറങ്ങിപ്പോയ ആ ശാന്തത. തിരിച്ചുവരുമ്പോൾ അതേ ശാന്തതയ്ക്കുള്ളിൽ ഒരു കണക്കുകൂട്ടൽ ഒളിഞ്ഞിരിക്കുമോ? അതാണ് ഇനി കാണാനുള്ളത്.
ഗായത്രി തിരിച്ചുവന്നാൽ, അത് വെറുമൊരു തിരിച്ചുവരവായിരിക്കില്ല. ഇന്നത്തെ എവിക്ഷന്റെ മുഴുവൻ അർത്ഥവും അന്ന് മാറും. ഇന്ന് ജസീല എഴുതിയെന്ന് കരുതുന്ന കഥയുടെ അടുത്ത അധ്യായം ഇനി ജസീലയുടെ കൈയിലല്ല. പ്രേക്ഷകരുടെ കൈയിലാണ്. കാരണം പ്രേക്ഷകർ മറക്കില്ല.

ആരാണ് അങ്ങനെ തീരുമാനം പറഞ്ഞത്. ആരാണ് തീരുമാനിച്ചത്. ആരാണ് പുറത്താക്കിയത്...
എല്ലാം ഓർമ്മയിൽ ഉണ്ടാകും. അതുകൊണ്ട് ഇപ്പോൾ ഒന്നും വിധിക്കേണ്ട. ഗായത്രിയുടെ വാതിൽ അടഞ്ഞോ. അതോ കുറച്ച് സമയത്തേക്ക് മാത്രം ഉള്ള ഒരു ഇടവേളയോ ?
അതിനുള്ള ഉത്തരം വരാനിരിക്കുന്ന രംഗങ്ങളിൽ കാണാം. Wait and see. കാരണം... ചില കഥാപാത്രങ്ങളെ കഥയിൽ നിന്ന് പുറത്താക്കുന്നത് അവസാനിപ്പിക്കാനല്ല.
അവർ തിരിച്ചെത്തുമ്പോൾ കഥയുടെ ദിശ തന്നെ മാറ്റാനാണ്. ഗായത്രി The Queen ഉദിച്ചുയരും...