'മുല്ലപ്പെരിയാർ വിഷയത്തിൽ ഞാൻ കാണിച്ച ചങ്കൂറ്റം മറ്റാർക്കുമില്ല, അന്ന് തമിഴ്‌നാട് ചാരനെന്നാണ് വിളിച്ചത്'; ദേവൻ

മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ദേവൻ. സിനിമയിൽ എത്തിയിട്ട് നാല് പതിറ്റാണ്ടിൽ അധികമായെങ്കിലും ദേവൻ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആളല്ല. രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രധാന തർക്കവിഷയമായ മുല്ലപ്പെരിയാറിൽ പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ച തന്റെ മുൻ അനുഭവത്തെ കുറിച്ച് സമകാലിക മലയാളത്തോട് തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം.

Advertisement

ദേവന്റെ വാക്കുകൾ

രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്‌തിട്ടുണ്ട്. രാഷ്ട്രീയമായിട്ടുള്ള ഇടപെടലുകൾ ഉണ്ടല്ലോ. എന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 2004, 2006ലും ഒക്കെ. ഏറ്റവും പ്രമാദമായ രണ്ടെണ്ണം. ഒന്ന് സ്‌മാർട്ട് സിറ്റി, രണ്ട് മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാർ ഡാമിന് വേണ്ടി ഇവിടത്തെ ഒരു രാഷ്ട്രീയ നേതാവും കാണിക്കാത്ത ചങ്കൂറ്റവും കാണിച്ചവനാണ് ഞാൻ. ദേ ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്നൊക്കെ പറഞ്ഞിട്ട് ഈ മീഡിയ ഭയങ്കരമായി പ്രശ്‌നം ഉണ്ടാക്കിയ സമയമായിരുന്നു.

Advertisement

അങ്ങനെ ഞാൻ എന്താണെന്ന് വെച്ചാൽ, നമുക്ക് ഇതൊന്ന് കാണണം, നമുക്കൊന്ന് കാണണമല്ലോ. അങ്ങനെ ഞാൻ അവിടെ പോയി. മുല്ലപ്പെരിയാർ ഡാമിന്റെ സൈറ്റിൽ പോയി കണ്ടു. അപ്പൊ കണ്ടപ്പോൾ, ഇതൊക്കെ ഒരു ഡേയ്ഞ്ചർ പോയിന്റ് ഒക്കെ ഉണ്ടെങ്കിലും, അത് പൊട്ടുമെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ നിൽക്കുന്ന സമയത്ത് പ്രേമചന്ദ്രനാണ് അന്നത്തെ മന്ത്രി. അപ്പൊ സുപ്രീം കോടതിയിലെ കേസിൽ, ഈ കേസ് വരുമ്പോഴൊക്കെ, സുപ്രീം കോടതിയിലെ ജഡ്‌ജസിന്റെ ചില പരാമർശങ്ങൾ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

അവർ കറക്റ്റ് ആയി പറയാറുണ്ട്. അപ്പൊ അതിലെ പല കാര്യങ്ങളും അവർ ജഡ്‌ജസ് എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങൾ എന്തുകൊണ്ട് തമിഴ്‌നാടും കേരളവുമായിട്ട് ഒരു സെറ്റിൽമെന്റുമായിട്ട് ശ്രമിച്ചില്ല, അക്രോസ് ദി ടേബിൾ എന്തുകൊണ്ട് ഇത് ചെയ്‌തുകൂടാ? അതിനുള്ള കാരണം അന്വേഷിച്ചപ്പോൾ, എന്താണെന്ന് വെച്ചാൽ, ഇപ്പൊ കോൺസ്‌റ്റിട്യൂഷണലി, തമിഴ്‌നാടിനാണ് ഇതിന്റെ അവകാശം.

Advertisement

അക്കോർഡിങ് ടു ദി ലോ, അക്കോർഡിങ് ടു ദി അഗ്രിമെൻറ്, മനസിലായില്ലേ? അപ്പൊ അവർ പറയുന്നത് എന്ന് വെച്ചാൽ, ഇത്, ഇതിന്റെ സംഭവം ഡേയ്ഞ്ചറസ് ആണെങ്കിലും, ഇത് ലോ പ്രകാരം നമ്മൾ നോക്കി കഴിഞ്ഞാൽ, വി ഹാവ് ടു റൈറ്റ് ജഡ്ജ്മെന്റ് എഗൈൻസ്‌റ്റ് കേരള. അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ജഡ്‌ജസ് പറയുന്നത്. ഇത് മനസിലാക്കാനുള്ള ഒരു ബോധമോ, ഒരു അറിവോ, നമ്മുടെ നേതാക്കൾക്ക് ഇല്ല.

അപ്പൊ ഞാൻ ഇങ്ങനെ പറഞ്ഞു നിൽക്കുന്ന സമയത്ത്. അന്ന് മന്മോഹൻ സിംഗ് ആണ് പ്രൈം മിനിസ്‌റ്റർ. പ്രേമചന്ദ്രൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ദേവൻ, നിങ്ങൾക്ക് തമിഴ്‌നാട് ഗവൺമെൻറ് ആയിട്ട് അടുപ്പമുണ്ടല്ലോ. ഇതിപ്പോ നമുക്ക് ഒരു മീറ്റിംഗ് നോക്കിയാലോ എന്ന്. അങ്ങനെ ഞാൻ പറഞ്ഞു, ശരി, ഞാൻ നോക്കട്ടെ, ഞാൻ ഒന്ന് പോയി നോക്കാം എന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ട്, ഇപ്പൊ ഒരാഴ്‌ച കഴിഞ്ഞപ്പോൾ, പ്രേമചന്ദ്രൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, അല്ല, വേണ്ട കേട്ടോ, അതിന്റെ ആവശ്യം വരില്ല.

Advertisement

പ്രൈം മിനിസ്‌റ്റർ ഇടപെട്ടിട്ടുണ്ട്. അപ്പൊ പ്രൈം മിനിസ്‌റ്റർ പറഞ്ഞത് എന്ന് വെച്ചാൽ, ഞാൻ പിന്നെ തമിഴ്‌നാട് സിഎമിന്റെ അടുത്ത് വരാൻ പറഞ്ഞിട്ടുണ്ട്. വന്നു കഴിഞ്ഞാൽ, നമുക്ക് സോൾവ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ ഇനി നമുക്ക് ടെൻഷൻ വേണ്ട. അവർ മീറ്റിംഗ് വേണ്ട എന്ന് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു, ഞാൻ അറിയുന്നത് പോലെ തമിഴ്‌നാട് രാഷ്ട്രീയം, നിങ്ങൾക്ക് അറിയില്ല. ജയലളിത മന്മോഹൻ സിംഗ് വിളിച്ചാൽ പോകൂല. ഉറപ്പാണ്, ഒരു കാരണവശാലും പോകില്ല.

അവർ അനങ്ങൂല. പ്രൈം മിനിസ്‌റ്റർ അല്ല, പ്രസിഡന്റ് വിളിച്ചാലും, അങ്ങനത്തെ സ്ട്രോങ്ങ് ലേഡി ആണ് അവർ. അവർ തീരുമാനിച്ച ഒരു സാധനം, അവർ മാറുന്ന പ്രശ്‌നം നിൽക്കുന്നില്ല. എന്തായാലും, ദേവൻ ഇപ്പോൾ ഇടപെടണ്ട എന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഞാൻ അങ്ങനെ വിട്ടു. അത് കഴിഞ്ഞിട്ട്, വിധി വന്നല്ലോ. സുപ്രീം കോടതി വിധി വന്നു. മറ്റേ 142 അടി വരെ ആക്കാം എന്നുള്ള വിധി. അപ്പൊ പ്രേമചന്ദ്രൻ എന്നെ വിളിച്ചു. ദേവൻ ഇപ്പൊ അങ്ങനെ ഒരു വിധി വന്നിട്ടുണ്ട്. ഇനിയിപ്പോ എന്ത് ചെയ്യും? ഒന്നുകൂടെ ഒന്ന് ശ്രമിക്കാൻ പറ്റുമോ?

Advertisement

അങ്ങനെ ഞാൻ പോയി. കാരണം, എനിക്ക് ഇൻട്രെസ്‌റ്റ് കേരളമാണ്. എനിക്ക് ആ ഒരു ഈഗോ ഒന്നും എനിക്കില്ലല്ലോ. അപ്പൊ ജയലളിതനെ കാണാൻ ബുദ്ധിമുട്ടാണ്. അവരും അങ്ങനെയൊന്നും നമ്മൾക്ക് ഒന്നും കാണാൻ പറ്റില്ല. അത് എനിക്കറിയാം. അപ്പൊ അന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റർ ആയിട്ട് പനീർ സെൽവം ആയിരുന്നു. അപ്പൊ ഞാൻ അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു, അമ്മ ഒരിക്കലും സമ്മതിക്കില്ല. കാരണം, ഞങ്ങൾ ഞങ്ങളുടെ കയ്യിൽ സുപ്രീം കോർട്ടിന്റെ ഓർഡർ ഉണ്ടല്ലോ. ഇയാൾ ഓർഡർ കാണിച്ചു തരുകയാണ്. ഇനിയിപ്പോ അതിന് നെഗോഷിയേഷന്റെ ആവശ്യമില്ല.

അതൊക്കെ കഴിഞ്ഞു പോയില്ലേ? ദേവൻ, പിന്നെ എന്തിനാ നിങ്ങൾ ഇവിടെ വന്നത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അത് അങ്ങനെയല്ല. ഇതിനകത്ത് ഒരു ഒരു ഹ്യൂമാനിറ്റേറിയൻ കൺസിഡറേഷൻ വേണം. കാരണം, കേരളത്തിലെ ജനങ്ങൾ ആകെ ഭീതിയിലാണ്. ഇത് പൊട്ടിക്കഴിഞ്ഞാൽ ഉണ്ടാകുന്ന അപകടത്തെ പറ്റിയിട്ട്, അവർ ധരിപ്പിച്ചിട്ടുള്ളത് അങ്ങനെയാണ്. അതുകൊണ്ട്, ഒന്ന് ആ സമയത്ത് തന്നെയാണ് ഇവിടെ തമിഴ്‌നാട്ടിലും കേരളം ബോർഡറിലും ഒക്കെ അടിപിടി തുടങ്ങിയിട്ടുണ്ട്.

Advertisement

ജോയ് ആലുക്കാസിന്റെ സ്വർണക്കട അടിച്ചു പൊളിച്ചിട്ടുണ്ട്. അവിടെ അതൊക്കെ എനിക്കറിയാവുന്നതാണ്. ഞാൻ പറഞ്ഞു, ഇങ്ങനെ ഇതിങ്ങനെ വിട്ടാൽ എന്താ സംഭവിക്കുക എന്ന് വെച്ചാൽ, തമിഴന്മാരും മലയാളികളും തമ്മിലുള്ള അടി കൂടും. ഒരു വലിയൊരു ഒരു സിവിൽ വാർ ആയിട്ട് ഇത് മാറും. അതുകൊണ്ട്, ദയവുചെയ്‌ത്‌, നിങ്ങൾ കൺസിഡർ ചെയ്യൂ എന്ന് പറഞ്ഞു. അപ്പൊ ഞാൻ ഇതിന്റെ സൊല്യൂഷൻ ആയിട്ടാണ് പോകുന്നത്.

എന്റെ കൈയിൽ ഒരു സൊലുഷ്യനും ഉണ്ടായിരുന്നു. ഒരു 20ഓ 25ഓ അടി തമിഴ്‌നാടിന്റെ വെള്ളം കൊണ്ട് പോവുന്ന പൈപ്പിന്റെ സ്ഥാനം കുറച്ചു കഴിഞ്ഞാൽ, ഇവിടെ അപ്പൊ പിന്നെ എത്ര വെള്ളം വന്നാലും ഇങ്ങനെ പോയിക്കൊണ്ടിരിക്കും. അത് അവർക്ക് ഗുണം കിട്ടും. കൂടുതൽ വെള്ളം കിട്ടും. റിസ്‌ക്ഇല്ല. അപ്പൊ അദ്ദേഹം പറഞ്ഞു, ഒരു കാര്യം ചെയ്യൂ, ഇവിടെ ഇരിക്കൂ. ഞാൻ അമ്മയെ കണ്ടിട്ട് വരാം. അദ്ദേഹം ഈ സാധനം എടുത്തിട്ട് അമ്മയുടെ അടുത്ത് ചെന്നു. അങ്ങനെ അമ്മ ഓക്കേ പറഞ്ഞു.

അങ്ങനെ തൽക്കാലം ഈ അവസ്ഥ ഒന്ന് തണുപ്പിക്കാൻ മന്ത്രിമാർ തമ്മിൽ ഒരു കൂടിക്കാഴ്‌ച നടത്താൻ ആവശ്യപ്പെട്ടു. തമിഴ്‌നാട് ഉടൻ ഓക്കേ പറഞ്ഞു. അങ്ങനെയാണ് തമിഴ്‌നാട് മന്ത്രി അവിടെ എത്തുന്നത്. എന്നാൽ പ്രേമചന്ദ്രൻ അവസാന നിമിഷം അവിടം വിട്ടു. ഞാൻ ശരിക്കും ഇളിഭ്യനായി പോയി. തമിഴ്‌നാട് മന്ത്രി വന്നപ്പോൾ പ്രേമചന്ദ്രൻ അവിടെയില്ല. ഡാമിലേക്ക് തമിഴ്‌നാട് മന്ത്രിയെ കൊണ്ട് പോയപ്പോൾ ആളുകൾ എന്ന തടയുകയാണ് ചെയ്‌തത്‌. നിങ്ങൾക്ക് അവിടെ സ്വത്ത് ഉള്ളത് കൊണ്ട് ചെയ്യുന്നതല്ലെ, നിങ്ങൾ തമിഴ്‌നാട് ചാരനല്ലേ എന്നൊക്കെയാണ് ആളുകൾ ചോദിച്ചത്.