സിനിമാ പാട്ട് പോലെ ആടിപ്പാടി ദിലീപും കാവ്യയും, മീനാക്ഷി ഇല്ല; ഇത് ശരിക്കും ഹണിമൂൺ തന്നെയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളിൽ ഒന്നാണ് ദിലീപും കാവ്യയും. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകരുടെ ഇഷ്‌ട ജോഡികളായിരുന്നു ഇവർ. ഒരുകാലത്ത് മലയാള സിനിമയിലെ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. രണ്ടായിരത്തിൽ തുടക്കം മുതൽ ഇരുവരും നായികാനായകന്മാരായി അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും വലിയ ഹിറ്റുകൾ ആയിരുന്നു.

Advertisement

എന്നാൽ ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്‌തതിനാൽ തന്നെ ഇരുവരും തമ്മിൽ ഓഫ് സ്‌ക്രീനിൽ ഒരുമിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നാലെ കാവ്യയാവട്ടെ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്യുകയും ചെയ്‌തതോടെ ഒട്ടുമിക്ക ആരാധകരും ആ മോഹം ഉപേക്ഷിക്കുകയും ചെയ്‌തു. എന്നാൽ കാര്യങ്ങൾ എല്ലാം പിന്നീട് മാറിമറിയുകയായിരുന്നു.

Advertisement

ദിലീപ്-മഞ്ജു ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴുകയും ഇരുവരും തമ്മിൽ പിരിയുകയും ചെയ്യുകയായിരുന്നു. ഇതോടെ മകൾ മീനാക്ഷിയും ദിലീപും ഒരു ഭാഗത്തും മഞ്ജു ഒറ്റയ്ക്ക് ഒരു വശത്തുമായി. ഇതിനിടയിൽ തന്നെ കാവ്യ നിഷാൽ ചന്ദ്രയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും കാത്തിരുന്ന വിവാഹം.

വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ചടങ്ങുകൾക്ക് ഒടുവിൽ 2016ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഈ വർഷം നവംബറിൽ പത്താം വാർഷികത്തിലേക്ക് കടക്കുന്ന ദാമ്പത്യ ജീവിതത്തിന് ഇടയിൽ ഒട്ടേറെ വെല്ലുവിളികൾ ഇരുവരും ഒന്നിച്ച് താണ്ടിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടതോടെ ഇവരുടെ ജീവിതം തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വലിയ ചർച്ചയായി.

Advertisement

എന്നാൽ അടുത്തിടെ ദിലീപ് ഈ കേസിൽ നിന്നും കുറ്റവിമുക്തനായതോടെ കാവ്യയും ദിലീപും ഒരുമിച്ച് പലയിടത്തും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഏറെ നാളുകൾക്ക് ശേഷമുള്ള ഓഫ് സ്‌ക്രീൻ എൻട്രി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ഇരുവരും മകൾക്ക് ഒപ്പം ഉള്ള ഒരു വീഡിയോ പങ്കുവച്ചിരുന്നു. മാമാട്ടിയും ദിലീപും കാവ്യയും ഒക്കെ ഉൾപ്പെടുന്ന വീഡിയോ ആയിരുന്നു അത്.

എന്നാൽ ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ദിലീപും കാവ്യയും മാത്രമാണ് ഉള്ളത്. അതും ഒരു സിനിമയിലെ പാട്ട് സീൻ പോലെ ഇരുവരും ആടിപ്പാടി നടക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇരുവരുടെയും ഏതാണ്ട് ഒരുപോലെയുള്ള ഡ്രസുകളായിരുന്നു ധരിച്ചിരുന്നത്. നേരത്തെ പുറത്തുവന്ന വിഡിയോയിൽ ഉൾപ്പെട്ട സ്ഥലം തന്നെയായിരുന്നു ഇതും.

Advertisement

കാവ്യയും ദിലീപും മകളും, കാവ്യയുടെ കുടുംബത്തിനൊപ്പം ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ അവധി ആഘോഷിക്കുന്ന വീഡിയോകളായിരുന്നു നേരത്തെ പുറത്തുവന്നത്. അതിലാവട്ടെ കുടുംബം മുഴുവനും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യയും ദിലീപും മാത്രമുള്ള പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഇതിൽ മാമാട്ടിയും വന്നുപോവുന്നുണ്ട്.

ചിത്രത്തിന് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇരുവരുടെയും യഥാർത്ഥ ഹണിമൂൺ ഇപ്പോഴാണെന്നാണ് കൂടുതൽ പേരും പറയുന്നത്. കഴിഞ്ഞ കുറേ വർഷമായി ഉണ്ടായിരുന്ന ചില കാർമേഘങ്ങൾ മാഞ്ഞെന്നും ഇപ്പോഴാണ് ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിൽ തെളിച്ചമുണ്ടായതെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും വീഡിയോ വലിയരീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ.