'ഹീറോയിസം പോരെന്ന് പറഞ്ഞ് ദിലീപ് ആ സിനിമ വേണ്ടെന്നുവെച്ചു'; വെളിപ്പെടുത്തി ഹരിശ്രീ യൂനുസ്!

ദിലീപിന് വേണ്ടി എഴുതിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് വെളിപ്പെടുത്തി ഹരിശ്രീ യൂനിസ്. ദിലീപുമായുള്ള അടുത്ത സൗഹൃദമാണ് 'ഹലോ ദുബായ്ക്കാരൻ' എന്ന ചിത്രം എഴുതാനുള്ള കാരണം. എന്നാൽ അങ്ങനെയൊരു പ്രൊജക്ട് ഒടുവിൽ തൻ്റെ കൈ വിട്ട് പോകുകയായിരുന്നുവെന്ന് യൂനിസ് പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ യൂനിസ് പറഞ്ഞത് ഇങ്ങനെ

Advertisement

'ദിലീപേട്ടനും നാദിർഷ ഇക്കയുമായിട്ടൊക്കെ വളരെ അടുത്ത ബന്ധം ഉണ്ട്. ദേ മാവേലി കൊമ്പത്ത് സിനിമ മുതൽ തുടങ്ങിയ ബന്ധമാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ ഈ ടീമുമായി ഒരുമിച്ചാണ് പരിപാടികൾക്ക് പോകാറുള്ളത്. എന്തോരം മാസങ്ങളാണ് ഒരു ഫാമിലി പോലെ എത്രയോ രാജ്യങ്ങളൊക്കെ പോയി വന്നിട്ടുള്ളത്. ആ ബന്ധം ഇപ്പോഴും മനസ്സിൽ കിടക്കുന്നുണ്ട്. സത്യം പറഞ്ഞാൽ സിനിമയും ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ ഇരുന്നതായിരുന്നു.

Advertisement

ദേ മാവേലി കൊമ്പത്ത് കഴിഞ്ഞതിനുശേഷം എന്റെ സ്ക്രിപ്റ്റ് തന്നെയാണ് ചെയ്യാൻ വേണ്ടി നാദിർഷിക്ക ഏൽപ്പിച്ചത്. അതാണ് ഞാൻ ചെയ്ത ഹലോ ദുബായ്ക്കാരൻ. മറ്റുള്ള ആളുകൾക്കൊക്കെ ദിലീപേട്ടനോട് കഥ പറയണമെങ്കിൽ മാനേജറിനോട് പറയണം. അതായത് ദിലീപേട്ടനിലേക്ക് എത്തണമെങ്കിൽ ഇത്തിരി പണിയുണ്ട്. എന്നെപ്പോലെയുള്ള ആളുകൾക്ക് അദ്ദേഹത്തോട് നേരിട്ട് പറയാം. ഒരു പ്രാവശ്യം ആലുവ പാലസിൽ നിന്ന് ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ദിലീപേട്ടൻ ഫോൺ വിളിച്ചു,ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞു , ദിലീപേട്ടൻ വന്നു. ഞങ്ങൾ ഇരുന്ന് സംസാരിച്ചു, സംസാരിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇങ്ങിനെയൊരു സബ്ജെക്ട് ഉണ്ടെന്ന്. അങ്ങനെ പറഞ്ഞതാണ് ഹലോ ദുബായിക്കാരൻ. അത് പുള്ളിക്ക് ഒകെയായി. നീ ഇത് എഴുതുമോയെന്ന് ചോദിച്ചു. പുള്ളി അത് എഴുതാൻ പറഞ്ഞു.

Advertisement

പിന്നെ ഞാനും നാദിർഷിക്കയും മൂന്നാറ് പോയി. ഇത് എഴുതാൻ റൂം എടുത്തു. നാദിർഷിക്കയുടെ ആദ്യ സിനിമ അല്ലേ, അതുകൊണ്ട് ചെറിയ പ്രശ്നം വന്നാലും പ്രശ്നമാണല്ലോ. ഓരോ സീനും മാറ്റി മാറ്റി എഴുതി. അങ്ങനെ എഴുതി തീർത്തു, ഒരു വർഷം എടുത്തു. അതിനിടയിൽ അമേരിക്കൻ ട്രി്പ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗ്യാപ് വന്നത്. ഇടക്കിടെ പുള്ളി ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

എന്നെപ്പോലത്തെ ഒരാൾ ഒരു ഡേറ്റ് കൊടുത്തിട്ട് എഴുതാൻ പറഞ്ഞാൽ റൂം അടച്ചിരന്ന് എഴുതുന്ന ആൾക്കാരുണ്ട്, നീയൊക്കെ എന്താടാ ഇങ്ങനെ നിസാരവത്കരിക്കുന്നതെന്ന് ചോദിച്ചു.
അങ്ങനെ എഴുതി തീർത്ത് സ്ക്രിപ്റ്റ് ആയിട്ട് പോയി അദ്ദേഹത്തിൻ്റെ കൊയ്യിൽ കൊടുത്തു. അതിനുശേഷം ചെറിയ ഭാഗ്യക്കേടുകൾ നമുക്ക് ഉണ്ടായി. കാരണം ആ സമയത്ത് അദ്ദേഹം മായാ മോഹിനി എന്നൊക്കെ പറഞ്ഞ സിനിമയൊക്കെ ചെയ്തു ഭയങ്കര ഹൈ ലെവലിൽ നിൽക്കുന്ന സമയമാണ് .അദ്ദേഹത്തിന് വേണ്ടി സിനിമ ചെയ്യാനായി ഇഷ്ടം പോലെ പ്രൊഡ്യൂസർമാര ഇങ്ങനെ നിൽക്കുകയാണ്. ഒരെണ്ണം എന്തെങ്കിലും ഒരു കാരണം പറഞ്ഞ് തള്ളിയാൽ അടുത്തത് പിടിക്കാൻ വേണ്ടി വേറെ കുറേപേർ നിൽക്കുകയാണ്.

Advertisement

ഞങ്ങളെഴുതിയ സ്ക്രിപ്റ്റിൽ ഇച്ചിരി ഹീറോയിസം കുറവാണ് എന്നുള്ള ഒരു ചെറിയൊരു മൈനസ് വന്നു. എന്റെ നായകൻ സാധാരണ ഒരു ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന് ഹീറോയിസം കുറച്ചും കൂടി വേണമായിരുന്നു.നമ്മക്ക് പെട്ടെന്ന് ആ നായകന് ഒരു ഹീറോയിസം കൂട്ടാൻ സാധിക്കില്ല.

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുബായി പോകാൻ വേണ്ടി ആഗ്രഹിച്ച ഒരു വ്യക്തി എന്ത് ഹീറോയിസം കാണിക്കാനാണ്. അവിടെ ഒന്നും ചെയ്യാൻ പറ്റുകയില്ല മാത്രമല്ല ചില സീനുകളിലൊക്കെ പുള്ളിക്ക് ഡയലോഗുകളും കാര്യങ്ങളും ഒക്കെ, അതായത് അദ്ദേഹം വിചാരിക്കുന്ന പോലെയുള്ള സംഭവങ്ങൾ അവിടെ ഇല്ല.

അങ്ങനെ സംസാരിച്ച് ശരിയെന്നൊക്കെ പറഞ്ഞെങ്കിലും എന്തോ അത് ചെറിയൊരു സംഭവത്തിൽ ഇങ്ങനെ മാറിപ്പോയി പെൻഡിങ് വന്നു. അങ്ങനെ പുള്ളി മാറിയപ്പോൾ നാദിർഷകാക്കും ചെറിയ വിഷമായി. പുള്ളി പറഞ്ഞു എന്തായാലും അവനെ നോക്കി വന്നിട്ട് കാര്യമില്ല, കാരണം അവൻ ഇങ്ങനെ ഓരോ കാര്യങ്ങളുടെ തിരക്കാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ ബിബിന്റെയും വിഷ്ണുവിന്റെയും സ്ക്രിപ്റ്റ് ഷാജോൺ വഴി നാദിർഷയിലേക്ക് വരുന്നത്.

Advertisement

അദ്ദേഹം അങ്ങനെ അതിലേക്ക് മാറി. 10000 അഡ്വാൻസും കൊടുത്തു. ഞാൻ തിന്നേണ്ട സാധനം എന്റെ കയ്യിൽ നിന്ന് പോകുകയും ചെയ്തു. അത് വിധിച്ചത് പിള്ളേർക്കായിരുന്നു.