'മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ, മഹാലക്ഷ്‌മി അങ്ങനെയല്ല, കാവ്യയെ പോലെ'; ദിലീപ് പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ.

Advertisement

അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. മാമാട്ടി എന്നാണ് മഹാലക്ഷ്‌മിയെ ദിലീപും കാവ്യയും ഒക്കെ വിളിക്കുന്നത്. ചേച്ചിയായ മീനാക്ഷിയെക്കാൾ പ്രായത്തിൽ വളരെ ചെറുതായതിനാൽ തന്നെ മാമാട്ടിയുടെ കുറുമ്പ് കാണാൻ ആരാധകർക്ക് എന്നും ആകാംഷയാണ്. അതിനിടെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Advertisement

മീനാക്ഷിയെ പോലെ അത്ര പരിചിത അല്ലെങ്കിലും മഹാലക്ഷ്‌മിയെയും എല്ലാവർക്കും അറിയാം. കാവ്യയില്‍ ദിലീപിന് പിറന്ന മകളാണ് മഹാലക്ഷ്‌മി. മഹാശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് മീനാക്ഷിയാണ് തന്റെ കുഞ്ഞനുജത്തിയ്ക്ക് ഈ പേരിട്ടത്. 8 വയസ്സുകാരിയായ മഹാലക്ഷ്‌മിയുടെ കുസൃതികളും കുറുമ്പുകളും ഒക്കെ ദിലീപ് ആസ്വദിക്കാറുണ്ട്.

പലപ്പോഴും മകളുടെ കുറുമ്പിനെ കുറിച്ച് ദിലീപ് വാചാലനാവാറുമുണ്ട്. കാവ്യയുടെ നാത്തൂന്‍ റിയ മിഥുനാണ് ഇപ്പോൾ മഹാലക്ഷ്‌മിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചേച്ചിമാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കുസൃതികള്‍ കാണിച്ചും നടക്കുന്ന മാമാട്ടിയുടെ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. മഹാലക്ഷ്‌മിയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരാധകർ ഇപ്പോൾ ദിലീപിന്റെ വാക്കുകൾ ഓർത്തെടുക്കുന്നത്.

Advertisement

എപ്പോഴും തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുള്ള ആളാണ് ജനപ്രിയ നായകനായ ദിലീപ്. അതിൽ മക്കളായ മീനാക്ഷിയെയും മാമാട്ടിയേയും ഒരിക്കലും അദ്ദേഹം ഒഴിവാക്കാറില്ല. അത്തരത്തിൽ ഇളയമകളെ കുറിച്ച് താരം പറഞ്ഞത് ഓർത്തെടുക്കുകയാണ് ആരാധകർ ഇപ്പോൾ. മാമാട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണിത്.

മീനാക്ഷിയുടെ പല സാമ്യതകളും മഹാലക്ഷ്‌മിക്കുണ്ട്. എന്നാൽ വികൃതിയുടെ കാര്യത്തില്‍ മീനാക്ഷിയേക്കാൾ അപ്പുറമാണ് മാമാട്ടി. മീനാക്ഷി ഇപ്പോള്‍ പഠിച്ചു ഡോക്‌ടറായി, ഇന്നുവരെ എനിക്ക് അവളെ തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ മഹാലക്ഷ്‌മിയ്ക്ക് ഒരു തല്ല് കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്; എന്നായിരുന്നു ദിലീപ് അന്നൊരിക്കൽ പറഞ്ഞത്.

മഹാലക്ഷ്‌മി ഒരു തിരുത്തല്‍ വാദിയാണ്. താനോ കാവ്യയോ ഇംഗ്ലീഷില്‍ എന്തെങ്കിലും തെറ്റുകള്‍ പറഞ്ഞാലൊക്കെ അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുന്നത് മഹാലക്ഷ്‌മിയാണ്. മഹാലക്ഷ്‌മിയ്ക്ക് കാവ്യയുടെ സ്വഭാവമാണ്. കാവ്യ എവിടെ പോയാലും അവിടെയുള്ള ആളുകളോട് സംസാരിച്ച് അവരുമായി പെട്ടെന്ന് കമ്പനിയാവും. അതുപോലെ തന്നെയാണ് മാമാട്ടിയെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

Advertisement

ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ദിലീപ് അന്ന് പറഞ്ഞത് ശരിയാണെന്നും മാമാട്ടിയെ തല്ലേണ്ടി വരുന്നത് കാവ്യയെ പോലെ കുസൃതിക്കാരി ആയത് കൊണ്ടാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മീനാക്ഷി അമ്മയായ മഞ്ജു വാര്യരെ പോലെ ആയിരിക്കുമെന്നാണ് ആരാധകരുടെ പക്ഷം. എന്തൊക്കെ ആയാലും രണ്ട് മക്കളെയും ഒരുപോലെ കാണുന്ന ദിലീപിനെയും കാവ്യയെയും ആരാധകർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.