'മീനാക്ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ ദിലീപ് അവരെ തീർക്കും,മഞ്ജുവിനോട് ചോദിക്കാത്തത് എന്തേ';ശാന്തിവിള ദിനേശ്

സംവിധായകൻ സനൽകുമാറിനെ പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി സനൽ സ്വയം പരിഹാസ്യനാകുകയാണെന്നും നിരാശാകാമുകനായി ഇങ്ങനെ അധഃപ്പതിച്ച് പോകരുതെന്നും ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം, വായിക്കാം

Advertisement

' സൽകുമാർ ശശിധരൻ എന്ന തിരുവനന്തപുരം നിവാസിയായ ഒരു മനുഷ്യൻ ,ആദ്യം ചെയ്ത സിനിമ തന്നെ ശ്രദ്ധേയമാക്കിയ കലാകാരൻ സ്വപ്നലോകത്തെ ബാലഭാസ്കരെ പോലെ സ്വയം കഥയുണ്ടാക്കി അതില് തനിക്ക് തോന്നുന്നവരെയൊക്കെ വില്ലന്മാരാക്കി. പിണറായിയെ വരെ വില്ലനാക്കിയിട്ടുണ്ട്. ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യത പോലുമില്ലാത്ത ഒരു പ്രണയകഥ ഉണ്ടാക്കി ചങ്ങമ്പുഴിയുടെ രമണനെ പോലെ രമണനായി വിരാചിക്കുന്ന മനുഷ്യനാണ് സൽകുമാർ ശശിധരൻ. മഞ്ജു വാര്യരെ വിളിച്ചുകൊണ്ട് വന്നാൽ ഞാൻ എവിടെ കൊണ്ടുപോയി താമസിപ്പിക്കും എന്ന് പോലും അറിഞ്ഞുകൂടാത്ത, ആ പെൺകുട്ടി ഇടുന്ന ഒരു ഡ്രസ്സ് വാങ്ങി കൊടുക്കാനുള്ള പാങ്ങ് എനിക്കുണ്ടോ എന്ന് പോലും ചിന്തിക്കാതെ, കഷ്ടമാണ്. നിരാശാകാമുകനായി ഒരു മനുഷ്യൻ അധഃപ്പതിക്കുകയാണ് .

Advertisement

സമൂഹം ക്രിമിനലുകളായി കാണുന്ന ആരൊക്കെയുണ്ടോ അവരെയൊക്കെ മഹാത്മാക്കളാക്കി അവർക്ക് വീരശൃംഖലകൾ നൽകുന്ന മനസ്സുമായി ജീവിക്കുന്ന ഒരാളാണ് സനൽ കുമാർ ശശിധരൻ .ദിലീപ് വീട്ടിൽ സംസാരിക്കുന്നതൊക്കെ റെക്കോർഡ് ചെയ്ത് പുറത്തുവിട്ട ബാലചന്ദ്രകുമാർ മാന്യനാണ് . അർജുൻ ആയങ്കിയും പിവി അൻവറും രാഹുൽ മാങ്കൂട്ടവും ഒക്കെയാണ് സൽകുമാർ ശശിധരന്റെ റോൾ മോഡലുകളും പ്രിയപ്പെട്ടവരും. അതിൽ നിന്ന് തന്നെ അയാളുടെ ഒരു മാനസിക അവസ്ഥ നമുക്ക് മനസ്സിലാക്കാം.

സിപിഎമമും പിണറായിയും ഒക്കെ എപ്പോഴും വില്ലന്മാരുടെ പട്ടികയിലാണ്. മോഹൻലാലും വില്ലന്മാരുടെ പട്ടികയിലാണ്. അതായത് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ട് മോഹൻലാലിന് പനി വന്ന് അമ്മയിൽ നിന്ന് രാജിവെച്ച് ഓടി ഒളിച്ചു എന്നൊക്കെയാണ് ഈ മഹാൻ പറയുന്നത്. സൽകുമാർ ശശിധരൻ ഉന്നയിക്കുന്ന വിഷയത്തിൽ വാസ്തവം ഉണ്ടോ എന്ന് അന്വേഷിക്കാൻ നമ്മുടെ ഗ്യാസ് മന്ത്രി സംവിധായകൻ ജോസ് തോമസിനെയും ബി ഉണ്ണികൃഷ്ണനെയും വിളിച്ചത്രേ . സിനിമാ മേഖലയിലെ വിഷയം എന്ന നിലയിൽ ഫെഫ്ക ഇതിൽ ഇടപെടണമെന്നും വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും ആണത്രേ സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

Advertisement

എന്റെ പൊന്നു സനൽകുമാറെ വിശ്വസിക്കരുത്, 100ശതമാനം പുളുവടിക്കുന്നതാണ്. ഒന്നും സുരേഷ് ഗോപി അന്വേഷിക്കില്ല . ഇത് ആളുകളുടെ കണ്ണിൽ പൊടിഇടാൻ വേണ്ടി അദ്ദേഹം കാണിക്കുന്ന നമ്പറുകളാണ് . സുരേഷ് ഗോപി ഇടപെട്ടിട്ട് പോലും കേരളത്തിലെ മാധ്യമങ്ങൾ അത് അർഹിക്കുന്ന രീതിയിൽ ഹെഡിങ് കൊടുക്കുന്നില്ല എന്നാണ് പറയുന്നത്. ഏഴു വർഷമായി ഞാൻ ആവശ്യപ്പെടുന്നതൊന്നും ഇവിടത്തെ ഭരണ പത്ര നിയമപാലകർ കണ്ടതായി ഭാവിക്കുന്നില്ല എന്നും സൽകുമാർ പറയുന്നു .എൻറെ പൊന്നു സനൽകുമാറെ ആത്മാർത്ഥതയുടെ തരിമ്പെങ്കിലും അവശേഷിക്കുന്നു എങ്കിൽ ശ്രീ സുരേഷ് ഗോപിക്ക് ഈ വിഷയം അഞ്ചു മിനിറ്റിൽ അവസാനിപ്പിക്കാനാകും. അയാളുടെ കളിയാട്ടത്തിലും സമ്മർ ഇൻ ബത്ലഹേമിലും അടക്കം നായികയായ മഞ്ജു വാര്യരെ വിളിച്ചിട്ട് ഈ കേൾക്കുന്നതൊക്കെ എന്താണ് മഞ്ജു നിന്റെയും നിന്റെ മോളുടെയും ജീവൻ നിന്റെ പേഴ്സണൽ മാനേജറുടെ പോയിന്റ് ബ്ലാങ്കിലാണോ എന്ന് സുരേഷ് ഗോപി തിരക്കിയാൽ മതി. അപ്പോൾ അറിയാല്ലോ ഉത്തരം. അപ്പോൾ മഞ്ജു പറയുമല്ലോ എന്റെ പിഎ ആയിട്ട് നടക്കുന്ന മനുഷ്യൻ എന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട് ,എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി, പിന്നെ എന്റെ മോളുടെ കാര്യം അത് അവളുടെ തന്ത നോക്കിക്കോളും അയാൾ കണ്ണിൽ എണ്ണ ഒഴിച്ചാണ് എന്റെ മകളെ നോക്കുന്നത് എന്ന് ആ കുട്ടി പറയുമെന്നാണ് എന്റെ വിശ്വാസം.

Advertisement

സുരേഷ് ഗോപിക്ക് പക്ഷേ മഞ്ജുവിനെ വിളിച്ചു ചോദിക്കാൻ താല്പര്യമില്ല. അദ്ദേഹത്തിൻറെ ഗുഡ് ബുക്കിലുള്ള നടനാണ് ദിലീപ്. നല്ല ബന്ധമാണ് അവർ തമ്മിൽ .ഈ കേസ് വന്നപ്പോൾ പോലും സുരേഷ് ഗോപി ദിലീപിന്റെ പക്ഷമാണ് നിന്നത്. ദിലീപിനെ വിളിച്ച് നിന്റെ മോളുടെ ജീവിതം അപകടത്തിലാണോ എന്ന് തിരക്കിയാൽ ഈ പ്രശ്നം തീരും. ആ കുട്ടി അന്തസായി എംബി ബിഎസ് പാസായി, കുറച്ചുകാലം അമൃതയിൽ എന്തോ ട്രെയിനി ആയിട്ട് പോയി, അതുകഴിഞ്ഞ് എംഡിക്ക് പഠിക്കുന്നു എന്നാണ് എന്റെ അറിവ്. മീനാക്ഷിക്ക് ദോഷം വരുന്ന എന്തെങ്കിലും ഒന്ന് ഏതെങ്കിലും ഒരുത്തൻ ചെയ്താൽ അങ്ങനെ ചെയ്യണമെന്ന് ആലോചിച്ചാൽ അവനെ ഒറ്റ വെടിക്ക് തീർത്തിട്ട് പരസ്യമായി അവളുടെ അച്ഛൻ ജയിലിൽ പോകും എന്നാണ് എന്റെ വിശ്വാസം. അത്രക്ക് സ്നേഹിച്ചാണ് അയാൾ മകളെ ഒറ്റക്ക് വളർത്തി വലുതാക്കിയത്. അണ്ടർലൈൻ ഇട്ട് കേട്ടോളൂ ഒറ്റക്ക് വളർത്തി വലുതാക്കിയത്.

Advertisement

എന്തേ സുരേഷ് ഗോപി ദിലീപിനെ വിളിച്ചു ചോദിക്കുന്നില്ല? ഫെഫ്ക സുരേഷ് ഗോപിയെ ഈ വിഷയത്തിൽ ഇടപെടുത്തിച്ചു എന്നാണല്ലോ സൽകുമാറന്റെ കണ്ടുപിടുത്തം.മഞ്ജു അമ്മയിലെ മെമ്പറാണ്, മഞ്ജുവിന്റെ പിഎ ബിനീഷ് ചന്ദ്രനും പെഫ്ക മെമ്പർ അല്ല അപ്പോൾ ബി ഉണ്ണികൃഷ്ണനെ സുരേഷ് ഗോപി ചുമതല ഏൽപ്പിച്ചാൽ ജോസ് തോമസിന് അന്വേഷണ ചുമതല നൽകിയാൽ ഒന്നും ഇവിടെസംഭവിക്കില്ല എന്ന ചിന്ത പോലും ഇല്ലാതെ പോയി സനൽകുമാറിന്.