നടൻ ടിനി ടോമിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. വാവിട്ട വാക്കും കൈവിട്ട ആയുധവും ഏൽപ്പിക്കുന്ന മുറിവുകളെ പറ്റി ഇനി എന്നാണ് ടിനി പഠിക്കുകയെന്ന് ശാന്തിവിള ചോദിച്ചു. അഹന്ത ,അധികാരസ്ഥാനങ്ങളിലെ പിടിപാട് ,നിയമപാലകരിൽ ചിലരുമായുള്ള ബന്ധം ഇതെല്ലാമാണ് ഇത്രയും കാലം ടിനിക്ക് ധൈര്യം പകർന്നതെന്നും ശാന്തിവിള ദിനേശ് യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
'സൂചികൊണ്ട് എടുക്കാവുന്നത് തൂമ്പകൊണ്ട് എടുക്കരുതേ ടിനി ടോമേ എന്നാണ് പറയാനുള്ളത് .അടിസ്ഥാനപരമായി ടിനി നിങ്ങൾ ഒരു സ്വപ്നലോകത്തെ ബാലഭാസ്കർ ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .എന്നെ ഇപ്പോൾ ടിനിക്ക് കടിച്ചു കീറാനുള്ള ദേഷ്യം കാണും.പ്രശസ്തനായ ഒരു പഴയ കോടമ്പക്കം നടൻ തന്നോട് പറഞ്ഞതാണെന്ന് പറഞ്ഞ് പ്രേം നസീറിന്റെ അവസാനകാലത്തെ 'ദുരിതപർവ്വം' നിങ്ങൾ പരസ്യമായി പറഞ്ഞു. നിങ്ങൾ അതിൽ പുലിവാലിലും പെട്ടു. നസീർ സാറിന് ഒരു ദുരിതപർവ്വവും വന്നിട്ടില്ല. ശരിക്കും എയറിലായി എന്ന് പറയുന്നതിന്റെ അർത്ഥം എനിക്ക് ബോധ്യമായത് ടിനി പിടിച്ച പുലിവാൽ കണ്ടപ്പോഴാണ്. ഒടുവിൽ അടിയും കൊണ്ട് പുളിയും കുടിച്ചു എന്ന് പറഞ്ഞതുപോലെ പ്രേം നസീർ ഫൗണ്ടേഷൻറെ ചെയർമാൻ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ വിളിച്ച് കാപ്പാത്തുങ്കോ കാപ്പാത്തുങ്കോ എന്ന് പറഞ്ഞ് അവരുടെ ഓഫീസിൽ പോയി പ്രേം നസീറിന്റെ ബന്ധുക്കളോട് സമസ്താപരാധം പറഞ്ഞ് ടിനി തടിയൂരി.
എൻറെ ഭാഗത്തു നിന്ന് തന്നെയാണ് തെറ്റ് സംഭവിച്ചുപോയത് പക്ഷേ ഞാൻ ഗുരുതുല്യരായി കാണുന്ന ചിലർ പറഞ്ഞത് ഞാൻ വിശ്വസിച്ചു പോയതാണ് ,അതോടെ ഞാൻ ഒരു തീരുമാനം എടുത്തു, ഇനി ആര് പറഞ്ഞാലും വിശ്വസിക്കില്ല എന്നാണ് ടിനി പറഞ്ഞത് .ഇന്നത്തെ കാലത്ത് ആരാണ് ഫേക്ക് ആരാണ് ഒറിജിനൽ എന്ന് അറിയാൻ പറ്റില്ല ടിനി. പ്രേം നസീർ ഫൗണ്ടേഷന്റെ മുന്നിലും പരസ്യമായും ടിനി മാപ്പ് പറഞ്ഞ് ഊരി പോന്നു. എന്നാൽ അൻസിബയ്ക്കെതിരേയും ടിനി സംസാരിച്ചു. വാവിട്ട വാക്കും കൈവിട്ട ആയുധവും ഏൽപ്പിക്കുന്ന മുറിവുകളെ പറ്റി ഇനി എന്നാണ് ടിനി പഠിക്കുന്നത്. നിന്റെ മകൻ കാണിക്കുന്ന പറയാൻ പറ്റാത്തത്ര തോന്യാസങ്ങൾ മതിയാക്കാൻ ഞാൻ വിളിച്ചു പറഞ്ഞപ്പോഴും മകനെ ന്യായീകരിക്കാനും നിനക്ക് അധികാരസ്ഥാനങ്ങളിലുള്ള ബന്ധത്തെ പറ്റി ഊറ്റം കൊള്ളാനുമാണ് ടിനി ശ്രമിച്ചത്. നിങ്ങുടെ പുക കാണാൻ ആഗ്രഹിക്കുന്ന ഒരു നടി തിരുവനന്തപുരത്തെ ചെങ്കച്ചൂള കോളനിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാർ നടിയെ കാത്തു കിടന്നതും ഷൂട്ടിങ് കഴിഞ്ഞ നടി മേക്കപ്പ് പോലും തുടക്കാതെ ആ കാറിൽ കയറി പോയതും ആ കാർ മരുതുംകുഴിയിലെ ഒരു വീട്ടിൽ പോയയാണ് നിന്നതെന്നും അവിടെ എൻറെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നടിയെ കാത്തിരിക്കുകയായിരുന്നു എന്നും നടിയെ സ്വീകരിച്ച് ആനയിച്ച് ഒരുപാട് നേരം അവർ സംസാരിച്ചുവെച്ചുവെന്നും സെക്രട്ടറി കാക്കിയിട്ട് എന്ത് തോന്യാസവും കാണിക്കാൻ തൊലിക്കെട്ടിയുള്ള ഒരു മഹതിയെ അന്ന് രാത്രി കണ്ടുവെന്നും ഒന്നോ രണ്ടോ ദിവസത്തിനകം നിങ്ങളെ അറസ്റ്റ് ചെയ്യും അത് ഉറപ്പാണ് എന്നും എത്രയും വേഗം മുൻകൂർ ജാമ്യത്തിന് നിങ്ങൾ നീങ്ങണമെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിനോട് ഞാൻ പറഞ്ഞിരുന്നോ എന്ന് ദിലീപിനെ കാണുമ്പോൾ നിങ്ങൾ ആരെങ്കിലും തിരക്കി നോക്കൂ. ഒരു തെറ്റും ചെയ്യാത്ത ഞാൻ മുൻകൂർ ജാമ്യം എടുത്താൽ മലയാളി എന്ത് ധരിക്കും എന്ന് ദിലീപ് നിഷ്കളങ്കമായി എന്നോട് തിരക്കി. 85 ദിവസം ജയിലിൽ കിടന്നു അയാൾ. ടിനി തെറ്റ് പറ്റാത്തവർ ഉണ്ടാവില്ല ചെയ്തത് തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്നവനാണ് ശരിക്കും ബുദ്ധിമാൻ. ഉറപ്പായും നിങ്ങൾക്ക് തെറ്റുപറ്റി അൻസിബയുടെ കാര്യത്തിൽ. പറയാൻ ഒരിക്കലും പാടില്ലാത്തതൊക്കെ നിങ്ങൾ ആ കുട്ടിയെ പറഞ്ഞു. ജോയി മാത്യൂ ഒക്കെ മനസ്സുവെച്ചാലും നിങ്ങൾ തെറ്റ് തിരുത്തില്ല. അഹന്ത ,അധികാരസ്ഥാനങ്ങളിലെ പിടിപാട് ,നിയമപാലകരിൽ ചിലരുമായുള്ള ചങ്ങാത്തം ഇതെല്ലാം ടിനിക്ക് ധൈര്യം പകർന്നു. ഇപ്പോൾ നിങ്ങളുടെ പേരിൽ കോടതി പറഞ്ഞിട്ട് ഊരാൻ പറ്റാത്ത വകുപ്പുകൾ പോലീസുകാർ ഇട്ടിരിക്കുകയാണ്. വിഡി സതീശൻ വിചാരിച്ചാൽ പോലും നിങ്ങളെ ഇനി രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല', ശാന്തിവിള ദിനേശ് പറഞ്ഞു.