'ദുൽഖർ ഭയങ്കര നല്ല മനുഷ്യനാണ്, അന്ന് തമിഴ്‌നാട്ടിൽ വച്ച് കാണികൾ എന്നെ തിരിച്ചറിഞ്ഞു'; ഗിബിൻ ഗോപിനാഥ്

മലയാള സിനിമയിൽ അടുത്തകാലത്തായി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത്‌ പേരെടുത്ത ആളാണ് ഗിബിൻ ഗോപിനാഥ്. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ മികവ് തെളിയിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Advertisement

ഗിബിൻ ഗോപിനാഥിന്റെ വാക്കുകൾ

ഞങ്ങൾ മെയിൻ വേർഷൻ ചെയ്‌തത് വാഴ വണ്ണിലാണ്. വിപിൻദാസ് അദ്ദേഹമാണ് പടത്തിലേക്ക് വിളിക്കുന്നത്. എനിക്ക് നേരത്തെ അറിയാം, അദ്ദേഹത്തിന്റെ അന്താക്ഷരിയും ഒക്കെ ഞാൻ അഭിനയിച്ചിട്ടുള്ളതാണ്. എന്നോട് വിളിച്ചിട്ട് പറഞ്ഞതാണ്, അധികം വലിയ സീൻസ് ഒന്നും ഉണ്ടാവില്ല. ഒരു 5-6 ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ അത് തന്ന ഒരു ഇമ്പാക്റ്റ് വേറെ ലെവലായിരുന്നു, കേട്ടോ. അത് ഞാൻ ഫസ്‌റ്റ് ഷോ കാണുന്നത്, ഇത് ഇറങ്ങിയ ദിവസം ഞാൻ കോയമ്പത്തൂർ ആയിരുന്നു.

Advertisement

മലയാളം സിനിമകൾക്ക് തമിഴ് ഓഡിയൻസിന് ഇടയിൽ ഭയങ്കര ഇമ്പോർട്ടൻസ് ഉണ്ട്. അവർ ഭയങ്കരമായിട്ട് കാണുന്നവരാണ്. അപ്പൊ എന്ന് പറഞ്ഞാൽ, ഞാൻ രാത്രി സെക്കൻഡ് ഷോ കണ്ടിറങ്ങുമ്പോഴത്തേക്കും ആൾക്കാർക്ക് എന്നെ മനസിലായി. അവരെല്ലാം കൂടെ ഭയങ്കര ആർപ്പുവിളിയും ഒക്കെ ആയിരുന്നു. അത് ഭയങ്കര ഒരു എക്‌സ്‌പീരിയൻസ് ആയിരുന്നു. നമ്മൾ വേറൊരു സ്ഥലത്ത് ഇരുന്ന് കണ്ടിട്ട് അവർ നമ്മളെ തിരിച്ചറിഞ്ഞു.

പിന്നെ അത് പോലെ തന്നെ കൂടുതൽ എനിക്ക് അക്സെപ്റ്റൻസ് കിട്ടിയത് 2018ൽ ജൂഡ് സാറിന്റെ സിനിമയിൽ ആയിരുന്നു. ആ സിനിമയുടെ ഫസ്‌റ്റ് ഹാഫിലെ ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ള മൊമെന്റ് ചെയ്യാനായിട്ട്, അതിലേക്ക് ഞാൻ വരുന്നുണ്ടായിരുന്നു. പിന്നെ എന്റെ അടുത്ത് വരുന്നത് "മിന്നൽ മുരളി" എന്ന് പറഞ്ഞ സിനിമയായിരുന്നു. ബേസിൽ ഡയറക്‌ട് ചെയ്‌ത സിനിമയാണ്.

Advertisement

ഒരു പോലീസുകാരന്റെ വേഷം, ഞാനും രാജേഷ് മാധവനും, ബൈജു ചേട്ടന്റെ കൂടെയുള്ള രണ്ട് പോലീസുകാർ ആയിട്ട്. ക്ലൈമാക്‌സ് ഷൂട്ട് മൈസൂർ ഭാഗത്താണ് നടക്കുന്നത്.അതിൽ ജൂഡ് സാറുമായിട്ട് അഭിനയിക്കാനുണ്ട്. അപ്പോൾ ഈ 2018 എന്ന് പറഞ്ഞ സിനിമയുടെ പ്രാഥമിക പരിപാടികൾ നടക്കുകയായിരുന്നു. അവിടെ വച്ചാണ് അടുത്ത പടത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് ഞാൻ പറഞ്ഞത്ന

ദുൽഖറുമായുള്ള പരസ്യം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. അതൊരു ഐപിഎൽ ടൈമിലാണ്, 2023 എന്നാണ് എന്റെ ഓർമ്മ. 2023 ആണ് ആ സമയത്ത് വന്ന ഒരു പരസ്യമാണ്. അത് 6 ഭാഷയിലാണ്. ഇവിടെ മാത്രമല്ല, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, അങ്ങനെ കുറെ ഭാഷകളിൽ. അപ്പൊ ഇത് എല്ലായിടത്തും അവരുടെ ആ സ്ഥലത്തെ ഹിറ്റ് പാട്ടുകളാണ് അതിനകത്ത് കിടക്കുന്നത്. ഇപ്പൊ ഇവിടെ അവനവൻ കുഴിക്കുന്ന എന്നുള്ള ആ പാട്ട്

Advertisement

വളരെ ഒരു കോമിക് ആയിട്ടാണ് ആ വീഡിയോ പോയേക്കുന്നത്. അതാണ് ആ ഒരു ചിരി ഭയങ്കരമായിട്ട് വർക്ക് ആയത്. റാംസേ എന്ന് പറയുന്ന ഒരു സാറാണ് അത് ഡയറക്‌ട് ചെയ്‌തത്. റാംസേ, അത് നല്ല പരിപാടിയായിരുന്നു. അതാണ് ആ ലൊക്കേഷൻ വെച്ചിട്ട് ദുൽക്കർ ആദ്യമായിട്ട് കാണുന്നത്. അത് കഴിഞ്ഞിട്ട്, അടുത്തിങ്ങനെ ഒരു മെസേജ് ഇട്ടിരുന്നു.

പഴയ പരസ്യത്തെ പറ്റി പറഞ്ഞപ്പോൾ സംസാരിച്ചു. കളംകാവലിനെ കുറിച്ച് സംസാരിച്ചു. ഭയങ്കര നല്ല മനുഷ്യനാണ്. മമ്മൂട്ടി സാറും ദുൽഖറും അവർ രണ്ടുപേരും, എന്നോട് പെരുമാറുന്നത് ഭയങ്കര സ്നേഹത്തോടെയാണ്. ജൂനിയർ ആർട്ടിസ്‌റ്റ് ആയി പോയത് ഉൾപ്പെട കൂട്ടുമ്പോൾ ആകെ അഭിനയിച്ചത് 100 സിനിമ കടക്കും.