ചികിത്സ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വീണ്ടും സബ്സ്ക്രിപ്ഷൻ തുടരുമെന്ന് വ്യക്തമാക്കി ബിഗ് ബോസ് താരം രേണു സുധി. അർബുദരോഗബാധിതയായ രേണു സുധി ഇപ്പോൾ കീമോതെറാപ്പിയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്.
തനിക്ക് കോടികളുടെ വരുമാനം ഇല്ലെന്നും ബിഗ് ബോസിൽ നിന്ന് ലക്ഷങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും രേണു പറയുന്നു. ചികിത്സയ്ക്കുളള പണം കിട്ടിയത് സബ്സ്ക്രിപ്ഷൻ ഉളളത് കൊണ്ടാണെന്നും രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
രേണു സുധിയുടെ വാക്കുകൾ: ''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുമായിരുന്നു. നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെ ആയിരുന്നു. റീല്‍ ഇടാനുളള മാനസികാവസ്ഥയോ ശാരീരികാവസ്ഥയെ അല്ല ഇത്തവണ. എന്നെ സ്‌നേഹിക്കുന്നവര്‍ കാര്യങ്ങള്‍ അറിയാന്‍ വിളിക്കുമ്പോള്‍ അവരുടെ ഫോണ്‍ എടുക്കാന്‍ പോലും കഴിയുന്നില്ല.
എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. നിങ്ങളുടെ തെറ്റിദ്ധാരണ ആയിരുന്നു ബിഗ് ബോസില്‍ നിന്ന് ലക്ഷങ്ങളും കോടികളും കിട്ടി എന്നുളളത്. ഞാന്‍ വെറും മണ്ടിയായിരുന്നു. ആയ കാലത്ത് എല്ലാവരും എന്നെക്കൊണ്ട് റീച്ചുണ്ടാക്കി. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. ഇതും വാങ്ങി വന്ന് നമ്മള്‍ തെറി മുഴുവന്‍ കേള്‍ക്കും. ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ പൈസയുടെ കാര്യം പറഞ്ഞ് തരാനോ തിരുത്താനോ ഒന്നും ആരും ഇല്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് ഏറ്റവും കുറവ് പൈസ കിട്ടിയത് ആ സീസണില്‍ തനിക്കായിരുന്നു എന്ന്. പിന്നെ തനിക്ക് ആകെയുളള വരുമാനം യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷനും മാത്രമായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ഉളളത് കൊണ്ട് മാത്രമാണ് നാല് കീമോയ്ക്കും ചികിത്സയ്ക്കും ഉളള പൈസ ഉണ്ടായത്. ഇനി ആരെന്ത് പറഞ്ഞാലും പരിഹസിച്ചാലും എഴുന്നേറ്റ് കഴിഞ്ഞാല്‍, ചികിത്സയൊക്കെ കഴിഞ്ഞ് സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. അതിന് ആര് എതിര് പറഞ്ഞാലും വിഷയമല്ല. കാരണം ഇവരാരും എനിക്ക് ഒന്നും കൊണ്ടുവന്ന് തന്നിട്ടില്ല. ഞാന്‍ എങ്ങനെയെങ്കിലും ചാകാന്‍ വേണ്ടി നോക്കുന്ന കുറച്ച് പേരുണ്ട് എന്ന് ഈയിടെയാണ് അറിയുന്നത്. രണ്ട് ലക്ഷത്തിലധികം രൂപ മരുന്നിന് വേണ്ടി വന്നു. അഞ്ചാമത്തെ കീമോയ്ക്ക് കുറച്ച് പൈസയുടെ ഷോര്‍ട്ടേജ് വന്നു. ആകെ നിരാശരായിരുന്നു. ആരോടും ചോദിച്ചില്ലെങ്കില്‍ പോലും അറിഞ്ഞും കേട്ടും സഹായിച്ച വ്യക്തികളുണ്ട്. ഇനി എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കില്‍ ചോദിക്കണം എന്ന് സ്‌നേഹത്തോടെ പറഞ്ഞവരുണ്ട്. കീമോ കഴിയാറായി. മുടിയൊക്കെ ചെറുതായി വളര്‍ന്ന് തുടങ്ങി, അതില്‍ സന്തോഷമുണ്ട്''.