പറഞ്ഞതെല്ലാം കള്ളം? രവിയുടെ പുതിയ സിനിമയിൽ കെന്നിഷയും, സ്വകാര്യ വീഡിയോ പുറത്ത്, നടനെതിരെ ഫാൻസ്

നടന്‍ രവി മോഹന്റെ കുടുംബ പ്രശ്‌നങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രവിയും ഭാര്യ ആരതി രവിയും തമ്മിലുളള വിവാഹമോചനക്കേസ് നടക്കുന്നതിനിടെ രവി മോഹനും സുഹൃത്ത് കെന്നിഷ ഫ്രാന്‍സിസും ഒരുമിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Advertisement

കെന്നിഷയ്‌ക്കൊപ്പമിരുന്ന് രവി മോഹന്‍ പുക വലിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പഴയ വീഡിയോ ആണെന്നാണ് സൂചന. മാത്രമല്ല ഇരുവരും വലിക്കുന്നത് കഞ്ചാവ് ആണെന്നും ആരോപണം ഉണ്ട്. വീഡിയോ വൈറലായതോടെ രവി മോഹന്റെ ആരാധകര്‍ അടക്കം നടനെതിരെ തിരിഞ്ഞിരിക്കുകയാണ്.

Advertisement

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ രവി മോഹന്‍ തന്റെ വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ സുഹൃത്തും ഗായികയുമായ കെന്നിഷയ്ക്ക് ഒപ്പമായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കെന്നിഷയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നു. ഇതോടെ രവിയുമായുളള ബന്ധം ഉപേക്ഷിക്കുന്നതായി കെന്നിഷ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.

അതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയ രവി മോഹന്‍ ഭാര്യ ആരതിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ആണ് ഉയര്‍ത്തിയത്. സാമ്പത്തിക കാര്യങ്ങൡലടക്കം തന്റെ ജീവിതം ഭാര്യയുടേയും ഭാര്യാമാതാവ് സുജാതയുടേയും നിയന്ത്രണത്തിലായിരുന്നുവെന്നും താന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ടെന്നും രവി മോഹന്‍ വെളിപ്പെടുത്തുകയുണ്ടായി. അതിവൈകാരികമായ ആ വാര്‍ത്താ സമ്മേളനത്തില്‍ ആരതിയുമായുളള വിവാഹമോചനം നടക്കുന്നത് വരെ താന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായും രവി മോഹന്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement

എന്നാല്‍ അടുത്തിടെ നടന്ന ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ ആ തീരുമാനം പിന്‍വലിക്കുന്നതായും രവി മോഹന്‍ അറിയിക്കുകയുണ്ടായി. രവി മോഹന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ആന്‍ ഓര്‍ഡിനറി മാനില്‍ കെന്നിഷ ഫ്രാന്‍സിസും സഹകരിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് കെന്നിഷയാണ്. ഈ ചിത്രം നിര്‍മ്മിക്കുന്നത് രവി മോഹന്‍ സ്റ്റുഡിയോസ് ആണ്.

കെന്നിഷയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് രവി മോഹന്‍ സ്റ്റുഡിയോസ് പങ്കുവെച്ച പോസ്റ്റിന് പിന്നാലെ ഇരുവരും വീണ്ടും ഒരുമിക്കുകയാണോ എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടെ പുകവലിക്കുന്ന വീഡിയോ പുറത്ത് വന്നത് രവി മോഹന്റെ ആരാധകരെ ചൊടിപ്പിച്ചിട്ടുമുണ്ട്. കുടുംബ പ്രശ്‌നങ്ങളില്‍ രവിക്കൊപ്പം നിന്ന ആരാധകര്‍ നടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ രോഷം പ്രകടിപ്പിക്കുന്നത്.