'വാതിൽ തുറന്നപ്പോൾ ഞാൻ വിറച്ചുപോയി, അത് അവരുടെ ബ്രില്യൻ്റ് പ്ലേ ആയിരിക്കാം; ഗായത്രി സുരേഷ്

ബിഗ് ബോസ് സീസണ്‍ 8 ൽ നിന്നും ഗായത്രി സുരേഷിൻ്റെ പുറത്താകൽ ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഷോ തുടങ്ങി രണ്ടാം ദിവസമായിരുന്നു എവിക്ഷൻ. ഇപ്പോഴിതാ പുറത്തായതിന് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് ഗായത്രി. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

Advertisement

' എക്സ്പെക്ട് ദി അൺഎക്സ്പെക്റഡ് എന്ന് പറയുമല്ലോ, അത് വളരെ കറക്റ്റ് ആണ്. ഞാൻ നല്ല സന്തോഷത്തിൽ നിൽക്കുകയാണ് , ടാസ്ക് വന്നു ,എന്നിട്ട് ബിഗ് ബോസ് പറഞ്ഞു ജനസഭ തുറക്കാൻ പോവുകയാണ് എന്ന്. ആദ്യം ലീഡറയും അനുയായികളേയും വിളിച്ചു. എന്നിട്ട് അവർ എന്തൊക്കെയോ സംസാരിച്ചു .ഞങ്ങൾ എല്ലാവരെയും വിളിച്ചു. എന്നിട്ട് ബിഗ് ബോസ് പറഞ്ഞു രണ്ട് ഓപ്ഷൻ ഉണ്ട് ഒന്നുകിൽ കഞ്ഞിയും പയറും കഴിച്ച് തുടരണം, അല്ലെങ്കിൽ ഒരാളെ എലിമിനേറ്റ് ചെയ്തു വിടാം എന്നുള്ളത് .

Advertisement

എല്ലാവരും പറഞ്ഞു ഒരാളെ എലിമിനേറ്റ് ചെയ്യാമെന്ന്. എല്ലാവരും റിനിക്കെതിരെ വോട്ട് ചെയ്തു. അപ്പോൾ ലീഡർ ചോദിച്ചു റിനിക്ക് എന്തെങ്കിലും അവസാനമായിട്ട് പറയാനുണ്ടോയെന്ന് . എന്നാൽ അതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞാൻ പോകാം എന്നാണ് റിനി പറഞ്ഞത്. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിലാണ് എന്നെ പുറത്താക്കാൻ തീരുമാനിക്കുന്നത്.

ഞാൻ വിശ്വസിച്ചിട്ടില്ല ഞാൻ എലിമിനേറ്റ് ആയെന്ന്. എനിക്ക് മനസിലാകുന്നില്ല ഇതെന്താണ് സംഭവിക്കുന്നത് എന്നുള്ളത്. കാരണം ഇത്രയും ആൾക്കാര് റിനിക്കാണ് വോട്ട് ചെയ്തത്. രണ്ടുപേരെ എനിക്ക് വോട്ട് ചെയ്തിട്ടുള്ളൂ. അപ്പോൾ ബിഗ് ബോസ് പറഞ്ഞു ലീഡറിന്റെ തീരുമാനം അന്തിമമാണ് ഗായത്രി എല്ലാവരോടും ടാറ്റ പറഞ്ഞ് വാതിലിന്റെ അടുത്തേക്ക് വരാൻ.

Advertisement

ഞാൻ ബിഗ് ബോസിനോട് പറഞ്ഞു ബിഗ് ബോസ് എനിക്ക് ഒരു അവസരം കൂടി തരുമോയെന്ന്. എന്നാൽ ലീഡറിൻ്റെ തീരുമാനം അന്തിമാണെന്നായിരുന്നു ബിഗ് ബോസിൻ്റെ മറുപടി.വാതിലിന്റെ അടുത്ത് എത്ര പേരാ ഞാൻ വിചാരിക്കുന്നത് ഇത് പ്രാങ്ക് ആയിരിക്കും എന്നാണ്. പക്ഷെ വാതിൽ തുറന്നു, പുറത്തിറങ്ങി കഴിഞ്ഞിട്ട് ഞാൻ വിറയ്ക്കുകയായിരുന്നു.

ഗെയിം സ്ട്രാറ്റജി ആയിട്ടാണ് ഞാൻ ഉള്ളിലോട്ട് പോയിട്ടുണ്ടായിരുന്നത്. ഞാൻ എന്റെ പോയിന്റ്സ് ഒന്നും എല്ലാവരുടെ അടുത്തും അങ്ങനെ തുറന്നു പറയുന്നുണ്ടായിരുന്നില്ല. എന്നെ പുറത്താക്കിയത് ജസീലയുടെ ഒരു ബ്രില്യൻ്റ് ഗെയിം ആയിരിക്കാം. അല്ലെങ്കിൽ ഞാൻ ആക്ടീവ് അല്ലാത്തത് കൊണ്ടായിരിക്കാം.

Advertisement

എന്റെ ഭാഗത്തുനിന്ന് നടന്ന ഒരു പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഈ ആൾക്കാരുടെ അടുത്ത് സംസാരിക്കുമ്പോൾ ഐ വാസ് നോട്ട് പ്രസന്റ് . എന്റെ മനസ്സിൽ ഇനി എന്താ പറയേണ്ടേത്, എങ്ങനെയാണ് എന്നെ ക്യാമറയിൽ കാണുന്നുണ്ടാവുക, എങ്ങനെയാണ് ഞാൻ പ്രസന്റ് ചെയ്യേണ്ടത്, ഹൗ വിൽ ഐ ഫിറ്റ് എന്നൊക്കെയുള്ള ചിന്തകളാണ്, റാദർ ദാൻ റെസ്പോണ്ടിങ് നാച്വറലി.

ഞാൻ അങ്ങനെ വേണം എന്ന് വെച്ച ഒരു സ്ഥലത്ത് സംസാരിക്കുന്ന ആളല്ല. അത് ഓർഗാനിക്കലി സംഭവിക്കേണ്ട ഒരു കാര്യമല്ലേ. ഈ സംസാരവും ഫ്രണ്ട്ഷിപ്പും എല്ലാം ഓർഗാനിക്കലി സംഭവിക്കേണ്ടതാണ്. പക്ഷെ എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം അങ്ങനെയല്ല ഇവിടെ നമ്മൾ കോണ്ടൻ്റ് ക്രിയേറ്റ് ചെയ്യണം.

Advertisement

രാഹുൽ ഈശ്വർ തന്നെയാണ് എനിക്ക് കോമ്പറ്റീറ്റർ ആവും എന്ന് തോന്നിയത്. കാരണം നന്നായി സംസാരിക്കും, വളരെ നന്നായിട്ട് ആൾക്കാരുടെ അറ്റെൻഷൻ പിടിച്ചു നിർത്താൻ അറിയാം, അപ്പോൾ അദ്ദേഹത്തിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റുമോ എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.

ഇപ്പോൾ ഞാൻ ഹൌസിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ് , ആസിഫിൻ്റെ കൂടെ ഞാൻ നിൽക്കും. എനിക്ക് രാഹുൽ ഈശ്വറിനെ ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ ഭയങ്കരമായി സൌഹൃദം ഉണ്ടായിരുന്നു. ഞാൻ വിചാരിച്ച ആളായിരുന്നില്ല അദ്ദേഹം. വളരെ നല്ല മനുഷ്യനായിരുന്നു, എല്ലാവരോടും നന്നായി പെരുമാറുന്ന ആളായിരുന്നു. അവിടെ എനിക്ക് എല്ലാവരുമായും കണക്ടായിരുന്നു. വിക്കിയുമായി ഞാൻ നല്ല കണക്ട് ആയിരുന്നു. പക്ഷെ ഞങ്ങൾ ഒരേ സ്വഭാവക്കാർ ആയിരുന്നില്ല.