'ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ, കുറുപ്പ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതൂ', ട്രോളി അഖിൽ മാരാർ

പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്തയ്ക്ക് പിന്നാലെ 24 ന്യൂസ് ചാനലും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമും ട്രോളുകളില്‍ നിറയുകയാണ്. ചാനല്‍ പുറത്ത് വിട്ട ചിത്രത്തിലെ വ്യക്തി സുകുമാരക്കുറുപ്പ് അല്ലെന്നും തൃശൂര്‍ സ്വദേശിയായ ദാമോദര മേനോന്‍ ആണെന്നുമാണ് വ്യക്തമായിരിക്കുന്നത്.

Advertisement

ഇതിന് പിന്നാലെ ഹാഷ്മി താജ് ഇബ്രാഹിമിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അഖില്‍ മാരാര്‍ പറയുന്നത് ഇങ്ങനെ: '' ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ. ഹാഷ്മി സാറല്ല കാശ്മി സാറാണ്. കാശ് എവിടെ കിട്ടുന്നോ സാര്‍ അങ്ങോട്ട് ചാടും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ച് ഹാഷ്മി സാര്‍ നേരത്തെ ഒരു അഭിമുഖം നടത്തിയിരുന്നു. പൊതുസമൂഹത്തില്‍ കാശ്മി സാറിന്റെ ആരെങ്കിലും ഉണ്ടെങ്കില്‍ കാശ് വാങ്ങി വെളുപ്പിക്കും.

Advertisement

അതിക്രൂരമായ രീതിയില്‍ 3 പെണ്‍കുട്ടികളുടെ ഭ്രൂണഹത്യ വരെ ചെയ്ത ആളാണ്. ആ വിഷയത്തില്‍ രാഹുലിനെ വിളിച്ചിരുത്തി അദ്ദേഹം പറയുന്നതെല്ലാം കേള്‍ക്കാനുളള വലിയൊരു സന്മനസ് കാണിച്ച ഒരു തങ്കക്കുടമാണ്. ആ അങ്ങാണ് എന്റെ ഭാര്യ 3 വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ സന്തോഷത്തോടെ പറഞ്ഞ കാര്യം വരെ എടുത്ത് ജനകീയ കോടതിയില്‍ ഉപയോഗിച്ചത്.

അങ്ങ് മഹാനാണ്. അങ്ങ് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളാണ്. പക്ഷേ സ്ത്രീകളെ മയക്കി റേപ് ചെയ്ത് ഭ്രൂണഹത്യ ചെയ്യുന്ന ആളെ താങ്കള്‍ വെളുപ്പിക്കും. മയക്കുമരുന്നും പബ്ബും പാര്‍ട്ടിയുമെല്ലാം നടത്തുന്ന ആളുകളെ വിളിച്ച് കൊണ്ടിരുത്തി അവര്‍ പറയുന്നതെല്ലാം സാര്‍ കേള്‍ക്കും. അഖില്‍ മാരാരെ വിളിച്ച് കൊണ്ടിരുത്തി അയാള്‍ പറയുന്നത് കേട്ടില്ലെന്ന് മാത്രമല്ല ഒന്നേ കാല്‍ മണിക്കൂറില്‍ 40 മിനുറ്റ് കട്ടും ചെയ്ത് കളഞ്ഞു.

Advertisement

പോട്ടെ, കാശ്മി സാര്‍ ജയിച്ചോട്ടെ. കഴിഞ്ഞ ജനകീയ കോടതിയില്‍ സാര്‍ നാറി പഴുത്തതാണല്ലോ. സാബു ജേക്കബ് സാറിന്റെ കയ്യില്‍ നിന്ന് കാശും മേടിച്ച് ജനകീയ കോടതിയൊക്കെ നടത്തി ഹാഷ്മി സാര്‍ നേരെ പോയത് അങ്ങ് ഇന്റര്‍പോളിന്റെ ചുമതല ഏറ്റെടുക്കാനാണ്. കേരള പോലീസിനേയും ഇന്റര്‍ പോളിനേയും വെട്ടിച്ച് കടന്ന് കളഞ്ഞ സുകുമാരക്കുറുപ്പിനെ ഹാഷ്മി സാര്‍ കണ്ടുപിടിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെനന്നും അവസരം ഉണ്ടെങ്കില്‍ പറയണം എന്നും ഹാഷ്മി സര്‍ പറഞ്ഞിരുന്നു. അതൊക്കെ നിര്‍ത്തി തിരക്കഥ എഴുതാന്‍ പോകണം. കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതണം. കാശ്മി സര്‍ കാശ് കിട്ടിയാല്‍എന്ത് വാര്‍ത്തയും ചെയ്യും. ബിജെപിയെ കുറ്റം പറഞ്ഞിരുന്ന തന്നെ ബിജെപിക്കാരനാക്കി വരുത്തി തീര്‍ക്കുന്നതിന്റെ ഉദ്ദേശം തന്നെ സാബു ജേക്കബിനെ വെളുപ്പിക്കാനാണ്. എന്തായാലും ബഹിരാകാശത്ത് പോയി വാ.