2000 രൂപയുമായി വീട് വിട്ടിറങ്ങി, ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യം ചെയ്തു'; നാദിറ മെഹ്റിൻ

ബിഗ് ബോസിൽ പങ്കെടുത്തതിന് പിന്നാലെ തൻ്റെ ജീവിതം മാറി മറിഞ്ഞെന്ന് പറയുകയാണ് ട്രാൻസ്‌ വുമണായ നാദിറ മെഹ്‌റിൻ . നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ കുടുംബത്തെ തിരികെ ലഭിക്കാനും ഇന്നത്തെ നിലയിൽ ജീവിക്കാനുമെല്ലാം സഹായിച്ചത് ബിഗ് ബോസ് എന്ന ഷോയാണെന്ന് നാദിറ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

Advertisement

'അഗ്നിപരീക്ഷയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്. അഗ്നിപരീക്ഷ സീസൺ 1 ലെ ജഡ്ജ് ആകാൻ സാധിച്ചതിലും ഒപ്പം സീസൺ 5 ൽ ഞാൻ ഉയർത്തിപ്പിടിച്ച എന്റെ വിജയകിരീടവും (കുടുംബം).
തിരിഞ്ഞു നോക്കുമ്പോൾ 2018 ൽ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യത്തിൽ വാപ്പ പെരുന്നാൾ കുപ്പായം എടുക്കാൻ തന്ന 2000 രൂപയും കുറച്ച് ടി ഷർട്ടും പാന്റുകളും ഒപ്പം എന്തെന്നില്ലാത്ത ആവേശവും ആത്മ വിശ്വാസവും.

Advertisement

നാദിറ എന്ന പുതിയ വേഷം ജീവിക്കാൻ തുടങ്ങിയപ്പോൾ ആ ആത്മവിശ്വാസം പെട്ടന് കുറഞ്ഞു. തിരിച്ചു നിങ്ങൾ പറയുന്നപോലെ ഞാൻ അവിടെ ജീവിച്ചോളം ഞാൻ തിരിച്ചു വന്നോട്ടെ എന്ന് കരഞ്ഞു കൊണ്ട് ഉമ്മയെ വിളിച്ച് ചോദിച്ചത് ഇന്നും ഓർക്കുന്നു. ഞാൻ എന്റെ വീട്ടുകാരെ എല്ലാരുടെ മുന്നിൽ നാണംകെടുത്തി ഇറങ്ങി വന്നത് എന്റെ ഇഷ്ടങ്ങൾ നോക്കിയാണെന്നും ഇനിയും എന്റെ വീട്ടുകാർക്ക് അവിടെ ജീവിക്കാനുള്ളതാണെന്നും ഒരിക്കൽ പോലും ഓർക്കാതെ സ്വാർത്ഥത കാണിച്ച എന്നോട് ഉമ്മ പറഞ്ഞത് കുറച്ചൊന്നു കഴിയട്ടെ എല്ലാം പഴയതു പോലെ ആകും, എന്നാണ്. വപ്പാക്കുണ്ടയ നഷ്ടങ്ങളെ പറ്റി എന്നോട് പറയാതെ അതും അവർ സഹിച്ചു.

Advertisement

കാലം കടന്ന് പോയി, എനിക്ക് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ല എന്നും ഇനി ഇതിൽ അഭിമാനിച്ചോ സഹിച്ചോ ജീവിക്കണം എന്ന യാഥാർത്ഥ്യത്തിൽ ഞാൻ എത്തി. ഒപ്പം ഒരിക്കൽ പോലും ഇടവേള വരാതെ ഡിഗ്രി പൂർത്തിയാക്കി രണ്ട് പി ജിയും ചെയ്തു.

അപ്പോഴും കുടുംബക്കാർ കൂടുന്ന എല്ലാ ഇടങ്ങളിലും ഞാൻ ചർച്ചയാകുന്നു. അവൻ അവന്റെ ഇഷ്ടത്തിന് എവിടെയെങ്കിലും ജീവിച്ചോട്ടെ എന്ന് എനിക്ക് വേണ്ടി വാദിക്കുന്ന അനിയത്തിയും വീട്ടുകാരും.
പിന്നീട് ജീവിതത്തെ മാറ്റിമറിക്കും എന്ന് ഞാൻ പോലും വിജാരികത്ത Bigg Boss ലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെടുന്നു. രണ്ടായ്ച്ചക്കുള്ളിൽ ഞാൻ തിരിച്ചു വരും എന്ന് ഉമ്മനോട് പറഞ്ഞിട്ട് നമുക്കിത് വാപ്പയോട് പറയണ്ടേ എന്ന് പറയാനുള്ള ധൈര്യപോലും ഇല്ലായിരുന്നു. കാരണം വീട്ടിൽ നിന്ന് ഇറങ്ങീട്ട് 5 വർഷമായി. ഒപ്പം വാപ്പയോട് സംസാരിച്ചിട്ടും. Bigg Boss ലേക്ക് കയറുമ്പോൾ ഒരൊറ്റ തീരുമാനം മാത്രം വീട്ടുകാരെ പറ്റി സംസാരിക്കരുത്. അവർക്കത് ബുദ്ധിമുട്ടുകമും.

Advertisement

പക്ഷേ പിന്നീട് നടന്നത് എല്ലാം സ്വപ്നത്തിൽ കണ്ടതിന്റെ യഥാർത്ഥ്യം. Mother's Day, onam അങ്ങനെ പല പരിപാടികളിലും എന്നെ ഞെട്ടിച്ച് Bigg Boss എന്റെ വീട്ടുകാരെയും അവരുടെ ആശംസകളും. പക്ഷേ Father's Day ൽ വാപ്പ വന്നില്ല. അത് അങ്ങനെ സംഭവിക്കാൻ പാടുള്ള എന്ന് ഞാൻ തിരിച്ചറിഞ്ഞത് Family Round ൽ മാറ്ററെങ്കിലും ആകും എന്ന് പ്രതീക്ഷിച്ച് നിന്ന എനിക്ക് Bigg Boss Season 5 ന്റെ വിജയകിരീടാവുമായി എന്റെ സഹോദരി മൈലുകൾ താണ്ടി എന്റെ അടുത്തേക്ക്. അതും തിരിച്ചു വീട്ടിലേക്ക് വരണം എന്ന് സ്വാഗതം ചെയ്യാൻ.

Advertisement

പിനീട് സംഭവിച്ചതെല്ലാം ചരിത്രം മാത്രം. ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തതെന്ന് ഇന്നും ഇടയ്ക്കോർക്കും. ഇന്ന് ഞങ്ങൾ എന്റെ കുടുംബത്തിന് എന്റെ നാട്ടിൽ തന്നെ എന്റെ നാട്ടുകാരുടെ മുന്നിൽ തല ഉയർത്തിപിടിച്ചു അഭിമാനത്തോടെ പറയുന്ന ആ വീട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നതും.
എല്ലാത്തിനും നന്ദി നിങ്ങളോടാണ്. മറ്റാരെക്കാൾ കൂടുതൽ നിങ്ങൾ എന്നെ സ്നേഹിച്ചു പ്രോത്സാഹിപ്പിച്ചു ഒപ്പം ചേർത്തുപിടിച്ചു. Thank you so much Bigg Boss', നാദിറ ഫേസ്ബുക്കിൽ കുറിച്ചു.