മലയാള സിനിമയിൽ കലോത്സവ വേദികളിലൂടെ സിനിമയിൽ എത്തിയ താരമായിരുന്നു നവ്യ നായർ. എന്നാൽ അതിലേക്ക് അവരെ നടന്നടുക്കാൻ സഹായിച്ചതാവട്ടെ ആലപ്പി സുദർശനെ പോലെയുള്ള കലാകാരന്മാരും ആയിരുന്നു. ഇപ്പോഴിതാ നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിച്ചതിനെ കുറിച്ചും പിന്നീട് ഉണ്ടായ വിഷമകരമായ അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ് ആലപ്പി സുദർശൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി സുദർശന്റെ വാക്കുകൾ
നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിക്കുന്നത് അഞ്ചാം ക്ലാസ് തൊട്ട് ആയിരുന്നു. അതിന്റെ മുഖ്യ കാരണം എന്ന് വെച്ചാൽ, നല്ലൊരു കുട്ടി ഉണ്ടെന്ന് പറഞ്ഞത് ഇവിടെയൊരു സാർ ഉണ്ടായിരുന്നു. അന്ന് നവ്യ എന്നല്ല, ധന്യ എന്നായിരുന്നു പേര്. ഈ കുട്ടിയിൽ നല്ലൊരു കഴിവ് ഉണ്ടെന്ന് പറഞ്ഞത് ഒരു സാർ ആണ്. ഒരു കുട്ടിയെ പഠിപ്പിക്കണം. വലിയ ഫീസ് ഒന്നും കിട്ടില്ല. എന്തെങ്കിലും തരും. പിന്നെ അവൾ രക്ഷപ്പെടുകയാണെങ്കിൽ, ഇയാൾക്ക് രക്ഷപ്പെടാം എന്നൊക്കെ പറഞ്ഞു.
ഞാൻ പറഞ്ഞു, ആരാണ്? അത് ഹരിപ്പാട് ഉള്ള ഒരു കുട്ടിയാണ്. കാണട്ടെ എന്ന് പറഞ്ഞു. അങ്ങനെ കുട്ടി വന്ന് കണ്ടപ്പോൾ. ഞാൻ നോക്കാം എന്ന് പറഞ്ഞു. അപ്പൊ ചാടി കേറി, ഞാൻ പെട്ടെന്ന് ഒരു കുട്ടിയെയും അങ്ങ് പഠിപ്പിക്കത്തില്ല. കുട്ടിയുടെ ടാലൻഡ് മനസിലാക്കി, അതിന് ടാലൻഡ് ഉണ്ടോ ഇല്ലയോ എന്ന് അറിഞ്ഞിട്ടേ. അങ്ങനെ അടുത്ത ദിവസം ക്ലാസ് തുടങ്ങി. അപ്പൊ അന്ന് ഞാൻ ഈ കുട്ടിയെ പഠിപ്പിക്കുന്ന ഐറ്റം എന്ന് പറഞ്ഞാൽ, ഫസ്‌റ്റ് സ്‌റ്റാർട്ട് ചെയ്യുന്നത് കുന്തിയും കർണനുമാണ്.അതായത്, കുന്തി അമ്മയാണെന്ന് അറിയുന്ന സമയത്ത്, കർണനെ പോയി കുന്തി കാണുന്ന യുദ്ധത്തിന്റെ തലേ നാൾ. അങ്ങനെ ആ വികാരപരിതമായ കൂടിക്കാഴ്‌ച. അമ്മയും മോനും തമ്മിലുള്ള കൂടിക്കാഴ്‌ച. നല്ലൊരു സിറ്റുവേഷൻ, നല്ലൊരു അഭിനയ സാധ്യത കൂടുതലുള്ള. ആ ഒരു ഐറ്റം എടുത്ത്, അപ്പോൾ ഐറ്റത്തിന്റെ കോമ്പറ്റീഷനോട് അടുത്തപ്പോൾ, എനിക്കൊരു ചെറിയ ഭയമില്ലാതെ ഇല്ലായിരുന്നു. കാര്യം എന്താണെന്ന് വെച്ചാൽ, ഈ കുട്ടി ആദ്യമായിട്ട് ഞാൻ ജില്ലയിലേക്ക് വിടുകയല്ലേ. അപ്പൊ എന്റെ കുട്ടികൾ വേറെയും ഉണ്ടല്ലോ. അപ്പൊ അവരോടൊപ്പം പിടിച്ചു നിന്നില്ലെങ്കിൽ മോശമല്ലേ. ഞാൻ ചേർത്തലയിൽ നിന്ന് ഒരു കുട്ടിയെ, ഇതേ സംഭവം തന്നെ. ചെറിയ വ്യത്യാസം ഉണ്ട്, കർണൻ കുന്തി അല്ല, അതിന്റെ പാരലൽ ആയിട്ട് ഒരു സാധനം, പഠിപ്പിച്ചു. അമ്പയും ഭീഷ്‌മരും. സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല, ഇതിൽ ആർക്കാണ് ഫസ്‌റ്റ് എന്നുള്ളത് ആർക്കും പറയാൻ ആവുന്നില്ല. കൺഫ്യൂഷൻ ആണ്. കാര്യം അമ്പയും ഭീഷ്‌മരും തുല്യം, കർണനും കുന്തിയും തുല്യം. അപ്പൊ കർണനും കുന്തിയും എടുത്തത് നവ്യയാണ്. നവ്യക്ക് കിട്ടിയില്ലെങ്കിൽ അതൊരു ബുദ്ധിമുട്ടാണ്. പക്ഷേ നവ്യക്ക് കിട്ടിയാൽ മറ്റേ കുട്ടിക്ക് കിട്ടിയില്ലെങ്കിൽ, അതും ബുദ്ധിമുട്ടാണ്. അപ്പൊ മനസ്സിലായി, ഇത് ജഡ്‌ജസിന്റെ കൈയിലാണെന്ന്. അപ്പൊ അവർ വാക്ക് പറഞ്ഞു. ഇപ്പം ഞങ്ങൾ കൺഫ്യൂഷൻ ആണ്, ഇതിൽ ആർക്ക് ഫസ്‌റ്റ് കൊടുക്കണം എന്നുള്ളത്. ഒരു വിഷയമാണ് അതെന്ന് പറഞ്ഞു. ഈ സമയം കൊണ്ട് ഞാൻ അവിടുന്ന് മുങ്ങി. ഞാൻ അവിടുന്ന് വലിഞ്ഞ്. അപ്പൊ മാവേലിക്കര വെച്ചായിരുന്നു. ഞാൻ പിടുത്തം കൊടുത്തില്ല. കാര്യം എന്താണെന്ന് വെച്ചാൽ, ഇവർ രണ്ടുപേരിൽ ഒരാൾക്ക് ഒന്നാം സ്ഥാനം ഉറപ്പാണ്. രണ്ടിൽ ആർക്ക് കിട്ടിയാലും, തെറി എനിക്ക് ഉറപ്പാണ്. അപ്പൊ ഞാൻ അവിടെ നിന്ന് പോയി. പക്ഷേ അപ്പൊ ഇവർ, ടോസ് ഇട്ടു. അതിൽ നവ്യക്ക് ഫസ്‌റ്റ്. അപ്പൊ ഞാൻ ബസ് സ്‌റ്റാൻഡിൽ നിന്ന് അനൗൺസ്മെന്റ് കേട്ടു. അപ്പൊ നവ്യയാണ് ഒന്നാമതെന്ന് മനസ്സിലായി. അപ്പൊ തന്നെ നവ്യയുടെ അച്ഛൻ ബൈക്ക് കൊണ്ട് വന്ന് എന്നെ തിരക്കി ബസ് സ്‌റ്റാൻഡിലേക്ക് വന്നു. എന്നെ പിടിച്ചു. സാർ, ഇങ്ങോട്ട് വരണം, പത്രക്കാർ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ ചെന്ന്, പത്രത്തിൽ ഇന്റർവ്യൂ കാര്യങ്ങളൊക്കെ കൊടുത്തു. ഇപ്പോഴും ഉണ്ട് നവ്യയുടെ ഫേസ്‌ബുക്കിൽ ആ ഫോട്ടോസ് ഉണ്ട്. ഇപ്പൊ നവ്യ വളർന്നുപോയി. ഇഷ്‌ടം ഷൂട്ടിങ്ങിന് പോകുന്ന സമയത്ത് എന്റെ അടുത്ത് വന്നു അനുഗ്രഹം ഒക്കെ വാങ്ങിയിരുന്നു. വന്നു, അനുഗ്രഹം വാങ്ങിച്ചു. സന്തോഷത്തോടുകൂടി തന്നെ പോയി. അങ്ങനെ നന്ദനത്തിന്റെ ലൊക്കേഷൻ, അതായത് വടക്കൻപറവൂരിൽ. അവിടെ പോയി, ലൊക്കേഷനിൽ ആണ് ഞാൻ പോയി നവ്യക്ക് ഐറ്റം പഠിപ്പിച്ചത് അടുത്തത്. പ്ലസ് ടുവിന്റെ സമയത്ത്. അതിനായിരുന്നു സ്‌റ്റേറ്റ് ഫസ്‌റ്റ് കിട്ടിയത്. പക്ഷേ അതിൽ എനിക്കൊരു വിഷമം ഉണ്ട്. അന്ന് നവ്യക്ക് ഫസ്‌റ്റ് കിട്ടി. സ്‌റ്റേറ്റിലാണ് എന്ന് ഓർക്കണം. ജില്ലയല്ല. അപ്പൊ സ്‌റ്റേറ്റിൽ എന്താ പ്രത്യേകത എന്ന് വെച്ചാൽ, ഈ കേരളത്തിലെ സ്‌റ്റേറ്റിലെ എല്ലാ കുട്ടികളും ഒന്നിച്ച് വരുന്നതല്ലേ. അപ്പൊ അവിടുന്നാണ് ഈ സമ്മാനം കിട്ടുന്നത്. അപ്പൊ അത്രത്തോളം സെലെക്റ്റ് ചെയ്‌ത ഐറ്റം ആയിരിക്കും പഠിപ്പിക്കുന്നതും. അഭിനയത്തിനും എല്ലാത്തിനുമാണ്. പക്ഷേ അന്ന് ഫസ്‌റ്റ് കിട്ടിയപ്പോൾ ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു, സാറേ, നവ്യക്ക് സ്‌റ്റേറ്റിലാ ഫസ്‌റ്റ്. എനിക്കൊരു ജോഡി ഡ്രസ്സ് എടുത്തു തരണം. ഒരു ജോഡി ഡ്രസ്സ് നൂറു രൂപക്ക് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക്, വല്ലാതെ വേദനയുണ്ടാക്കി. അത് ഇപ്പോഴും എനിക്കൊരു വേദനയാണ്. പണമില്ലെന്നാണ് പറഞ്ഞത്. നന്ദനം സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇതെന്ന് ഓർക്കണം. അത് ഇന്നും വേദനയാണ്.
പഠിപ്പിക്കത്തുള്ളൂ. അല്ലെങ്കിൽ നമ്മൾ ചുമ്മാ പൈസയ്ക്ക് വേണ്ടി അങ്ങനെ ചെയ്യത്തില്ല. അങ്ങനെ ഒരു സാധനം ഇട്ടു കൊടുത്തപ്പോൾ അത് അവൾ ചെയ്‌തു.