ധ്രുവിന് മാത്രമല്ല വിക്രമിനും സമയം ശരിയല്ല, കുരങ്ങിന്റെ റീലിൽ നോട്ടീസ്, മൂന്ന് ദിവസത്തെ സമയം

രണ്ട് വര്‍ഷത്തെ പ്രണയത്തില്‍ അനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ച് നടി അനുപമ പരമേശ്വരന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ വിക്രമിന്റെ മകനും യുവതാരവുമായ ധ്രുവ് വിക്രം എയറിലാണ്. കാമുകന്റെ പേര് അനുപമ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് ധ്രുവ് ആണെന്ന പ്രചാരണം ശക്തമാണ്. അതിനിടെ വിക്രമും കുരുക്കില്‍പ്പെട്ടിരിക്കുകയാണ്.

Advertisement

ഒരു കുരങ്ങാണ് വിക്രമിന് പണി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാര്‍ ഗിബ്ബണ്‍ ഇനത്തിലുളള കുരങ്ങിനൊപ്പമുളള വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത കുരങ്ങാണ് ലാര്‍ ഗിബ്ബണ്‍. വിവാദമായതോടെ വിക്രം വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു.

Advertisement

എന്നാല്‍ സംരക്ഷിത കുരങ്ങിനെ കയ്യില്‍ വെച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് തമിഴ്‌നാട് വനംവകുപ്പ് നടന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയാണ് വിക്രമിന് ഉദ്യോഗസ്ഥര്‍ നോട്ടീസ് കൈമാറിയത്. മൂന്ന് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണം എന്നാണ് വിക്രത്തിനോട് വനം വകുപ്പ് ആവശ്യപ്പെട്ടത്.

കുരങ്ങിനെ വാങ്ങിയതിന്റെയും ഉടമസ്ഥാവകാശത്തിന്റെയും അടക്കം രേഖകളും ഹാജരാക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടു. ഇത് പ്രകാരം വിക്രം ഇതിനകം വനംവകുപ്പിന് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിക്രമിന്റെതോ അദ്ദഹത്തിന്റെ ബന്ധുവായ സികെ രംഗനാഥന്റെയോ സ്വന്തമായിട്ടുളളതല്ല ഈ കുരങ്ങെന്നും ഇരുവര്‍ക്കും ഉടമസ്ഥാവകാശം ഇല്ലെന്നുമാണ് വിശദീകരണം. മറ്റ് കാര്യങ്ങള്‍ വനംവകുപ്പ് നിയമപ്രകാരം മുന്നോട്ട് നീക്കുമെന്നാണ് സൂചന.

Advertisement

ലാര്‍ ഗിബ്ബണ്‍ കുരങ്ങിനെ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത് എന്നാണ് വിവരം. ഇതേ ഇനത്തില്‍പ്പെട്ട മൂന്ന് കുരങ്ങുകളെ മലേഷ്യയില്‍ നിന്നും മണിപ്പൂര്‍ വഴി ഈറോഡിലേക്ക് കടത്തിക്കൊണ്ട് വന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. എസ് കെ കേശവനാഥന്‍ എന്ന ബ്രീഡര്‍ ആണ് ഈ കുരങ്ങിനെ ചെന്നൈയിലേക്ക് എത്തിച്ചത്. ഇയാളുടെ പെരുന്തുറൈയിലുളള ഫാം അധികൃതര്‍ റെയ്ഡ് ചെയ്തിട്ടുണ്ട്. എക്‌സോട്ടിക് ആനിമല്‍സിനെ കടത്തുന്നതും കയ്യില്‍ വെക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്.