''അന്ന് ദിലീപാണ് ധൈര്യത്തോടെ മുന്നോട്ട് വന്നത്, ഒന്നരക്കോടി കൊടുത്തു, അദ്ദേഹത്തിന്റെ കണ്ണീരായിരിക്കാം''

താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ ഒന്നിന് പിറകേ ഒന്നായി പൊട്ടിത്തെറികളിലേക്ക് നീങ്ങുകയാണ്. നിരപരാധിത്വം തെളിയിക്കാതെ രാജി വെക്കില്ല എന്നുളള നിലപാടിലാണ് ശ്വേതാ മേനോൻ. അതേസമയം പുതിയ നേതൃത്വം വരണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുന്നു.

Advertisement

അതിനിടെയാണ് ദിലീപ് ഈ ഘട്ടത്തിൽ സംഘടനയിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യം ഉയരുന്നത്. മുൻപ് ട്വന്റി ട്വന്റി സിനിമയടക്കം എടുക്കാൻ തയ്യാറായി സംഘടനയെ സാമ്പത്തികമായി വളരെ സഹായിച്ച വ്യക്തിയാണ് ദിലീപ് എന്ന് നടി മായാ വിശ്വനാഥ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അമ്മയുമായി ബന്ധപ്പെട്ട നിലവിലെ വിഷയങ്ങളിലും സീ ന്യൂസ് മലയാളത്തോട് നടി പ്രതികരിച്ചു.

Advertisement

''അമ്മ ഒരു പാര്‍ട്ടി സംഘടന അല്ല. ആ പാര്‍ട്ടിക്കാരാരും അമ്മയിലെ അംഗങ്ങളല്ല. അവരുടെ ഒരു കാര്യത്തിലും നമ്മള്‍ പോയി ഇടപെടാറില്ല. ഈ പാര്‍ട്ടിക്കാര്‍ എന്തിനാണ് ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ വരുന്നത്. മമ്മൂക്കയ്‌ക്കോ ഇന്നസെന്റിനോ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഏതെങ്കിലും സിപിഎം നേതാക്കള്‍ വന്ന് അവര്‍ക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ.

കേരളത്തിലെ രണ്ട് മൂന്ന് നേതാക്കള്‍ വന്ന് ഇവരെ പിന്തുണച്ച് സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും സംശയമാണ് വരുന്നത്. വയസ്സായ ഒരുപാട് കലാകാരന്മാരെ കൈനീട്ടം നല്‍കി സഹായിക്കുന്ന സംഘടനയാണ് അമ്മ. അമ്മ എന്ന ഒരു വീട് ആരുമില്ലാത്ത കലാകാരന്മാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുക എന്നത് ലാലേട്ടന്‍ അടക്കം ഞങ്ങള്‍ എല്ലാവരുടേയും സ്വപ്‌നമാണ്.

Advertisement

ഈ പാപമൊക്കെ ഇവര്‍ എവിടെ കൊണ്ട് പോയി വെയ്ക്കും. പലരുടേയും കണ്ണീര് കാണുകയാണ്. ഇവരോട് പോരാടാനുളള കരുത്ത് അവര്‍ക്കില്ല. ആരൊക്കെയോ ഇതിന് പിന്നില്‍ നിന്ന് ചരട് വലിക്കുന്നത്. സത്യം അറിയാതെയാണ് പലരേയും വലിച്ച് കീറുന്നത്.

അമ്മ സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കാന്‍ ആരും സിനിമ എടുക്കാന്‍ തയ്യാറാകാത്ത ഘട്ടത്തില്‍ ദിലീപേട്ടന്‍ അന്ന് ധൈര്യത്തോടെ മുന്നോട്ട് വന്നു. അന്ന് ഒരു കോടി രൂപയാണ് ദിലീപ് കൊടുത്തത്. ലാഭം കിട്ടിയപ്പോള്‍ 50 ലക്ഷം രൂപ കൂടി ഫണ്ടിലേക്ക് ഇട്ടു. അദ്ദേഹത്തിന്റെ കണ്ണീരായിരിക്കാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അന്ന് തോന്നിയിരുന്നു. അത് എന്റെ അഭിപ്രായമാണ്, വേറെ ആരിലും അടിച്ചേല്‍പ്പിക്കാനില്ല.

Advertisement

പക്ഷേ ദിലീപേട്ടന്‍ ഇനി അമ്മയിലേക്ക് തിരിച്ച് വരില്ല. അത് തനിക്ക് നന്നായിട്ട് അറിയാം. കാരണം വേദനിച്ച് പോയതാണ്. ഷമ്മി തിലകനെ എന്തിനാണ് അവിടെ നിന്ന് പുറത്താക്കിയത്. കുടുംബത്തിലൊരു പ്രശ്‌നം വരുമ്പോള്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കുകയാണോ ചെയ്യുക. എന്തിനാണ് സുകുമാരനെ അടക്കം എത്രയോ പേരെ പുറത്താക്കിയത്. പക്ഷേ അവരാരും പുറത്ത് വന്ന് ഇത് പോലൊരു ഷോ കാണിച്ചിട്ടില്ല. അന്നും അതിനകത്ത് എല്ലാം തീര്‍പ്പാക്കുകയും എല്ലാവരേയും ചേര്‍ത്ത് പിടിക്കുകയും ചെയ്തിരുന്നു.

ഇന്ന് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതിന് പിന്നില്‍ ഒരു അജണ്ട ഉണ്ട്. ഒരു പവര്‍ ഗ്രൂപ്പ് പ്രസിഡണ്ടിന്റെ പിന്നിലുണ്ട്. അല്ലാതെ അവര്‍ ഇങ്ങനെ നില്‍ക്കില്ല. അത് ആരാണെന്ന് അറിയും. സംഘടനയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല. അത് ശ്വേതാ മേനോന്‍ ഉണ്ടാക്കിയതാണ്. ശ്വേതാ മേനോന്‍ ആണ് പവര്‍ ഗ്രൂപ്പിന്റെ ഹെഡ് എങ്കിലോ. ശ്വേതാ മേനോന്‍ ആണ് പവര്‍ ഗ്രൂപ്പിന്റെ ചരട് വലിക്കുന്നതെങ്കിലോ.

Advertisement

പവര്‍ ഗ്രൂപ്പ് ഇല്ലെങ്കില്‍ സത്യവും നീതിയും ഇല്ലാത്ത അവര്‍ക്ക് പിന്നില്‍ ഇത്രയും ആള്‍ക്കാര്‍ വരുമോ. രാജി വെയ്ക്കുന്നു എന്ന് പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കാത്തത് എന്തുകൊണ്ടാണ്. അങ്ങനെയൊരു വ്യക്തി പറയുന്നത് എങ്ങനെ വിശ്വസിക്കും. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നവരെ ഒറ്റുന്നു. അവരല്ലേ പവര്‍ ഗ്രൂപ്പ്. മറുവശത്ത് നാലഞ്ച് പേരുളളതിനെ എങ്ങനെ പവര്‍ ഗ്രൂപ്പ് എന്ന് പറയാനാകും. മറ്റാരെങ്കിലുമാണ് ഇത് ചെയ്തത് എങ്കില്‍ ലക്ഷ്മിപ്രിയയുടെ എത്ര പോസ്റ്റ് വരും. ഇപ്പോള്‍ എവിടെ ലക്ഷ്മിപ്രിയ. ആരാണ് ലക്ഷ്മി പ്രിയയെ കൊണ്ട് ഇത്ര മ്ലേച്ഛമായ രീതിയില്‍ അന്‍സിബയ്ക്ക് എതിരെ സംസാരിപ്പിച്ചത്''.