'ഇത് മാന്തിക്കൊണ്ട് വന്ന് ആത്മഹത്യയിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയായില്ലേ..' കണ്ണീരോടെ ജാൻമണി ദാസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ കണ്ണീരോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ്. തന്റെ വായില്‍ നിന്ന് വീണ ഒരു സാധനം എല്ലാവരും വാര്‍ത്തയാക്കി തന്നെ ആത്മഹത്യയിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയായി എന്ന് ജാന്‍മണി പറയുന്നു.

Advertisement

ഡല്‍ഹി ജന്തര്‍ മന്തറില്‍ നീറ്റ് ക്രമക്കേടിന് എതിരെ നടന്ന സിജെപി സമരത്തില്‍ ജാന്‍മണി നേരിട്ട് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നവ്യ ഹരിദാസ് ആണ് പോലീസിന് പരാതി നല്‍കിയത്.

Advertisement

തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാന്‍മണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ജാന്‍മണി മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. താന്‍ മാപ്പ് പറഞ്ഞിട്ടും ഈ വിഷയം മാന്തിക്കൊണ്ട് വന്ന് ആത്മഹത്യയിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയിലാക്കിയെന്ന് ജാന്‍മണി പറയുന്നു.

താന്‍ മരിച്ച് പോയെങ്കില്‍ മാത്രമേ ഇത് തീരുകയുളളൂ. വീട്ടില്‍ അമ്മയില്ല. അച്ഛന്‍ പേടിച്ച് പോകും. ഇവിടെ താമസിക്കുന്നത് ഒറ്റയ്ക്കാണ്. അത്ര തമാശയായി നിങ്ങളുടെ കൂടെ കളിച്ച് ചിരിച്ച് നടന്നിട്ട് ഇത് മനസ്സില്‍ ഒരു വിഷമം ആയി. ഞാന്‍ പുറത്ത് നിന്ന് വന്ന ആളല്ലേ. ഒരു ചെറിയ വാക്കല്ലേ, അത് വിട്ട് കളയാമായിരുന്നുവെന്നും ഇതുവരെ ജീവിതത്തില്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടില്ലെന്നും ജാന്‍മണി പറഞ്ഞു.