'ദേഷ്യം വന്ന് 16 ഫോണ്‍ പൊട്ടിച്ചു, 5 കോടി പ്രതിഫലം';തുറന്നടിച്ച് നടൻ ജോജു ജോർജ്

സംവിധായകൻ ശാന്തിവിള ദിനേള് നടൻ ജോജു ജോർജിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോജു ജോർജ് വളരെ ദേഷ്യക്കാരനാണെന്നും സിനിമ സെറ്റിൽ അയാൾ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ശാന്തിവിളയുടെ ആരോപണം. ദേഷ്യം വന്നപ്പോൾ അയാൾ 16 ഫോണുകൾ എറിഞ്ഞ് പൊട്ടിച്ചുവെന്നും തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശാന്തിവിള ആരോപിച്ചു. ഇപ്പോഴിതാ ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ജോജു ജോർജ്. ഓണ്‍ലൈൻ മാധ്യമങ്ങളോടാണ് പ്രതികരണം. നടൻ്റെ വാക്കുകളിലേക്ക്

Advertisement

'ഒരാൾ എന്നെ കുറിച്ച് ഒരു അഭിമുഖത്തുൽ പറഞ്ഞത് ഞാൻ
16 ഫോൺ തല്ലി പൊളിച്ചെന്നാണ്. 16 ഫോൺ ഒക്കെ തല്ലി പൊളിക്കാൻ ഞാൻ ആരാണ്? 16 ഫോൺ തല്ലി പൊളിക്കാൻ 16 ദിവസം വേണ്ടേ? ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ. ഇതൊക്കെ എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യം വെച്ചാണ്. എനിക്ക് വരുന്ന നല്ല പ്രൊജക്ടുകൾ തടയാൻ, പ്രൊഡ്യൂസേഴ്സിനെ മുടക്കാൻ അതിനൊക്കെ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്.

Advertisement

ഞാൻ ഒരു മോശം വ്യക്തിയാണ് ,ഭയങ്കര പ്രശ്നക്കാരനാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് ശ്രമം. ഞാൻ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാൻ പോകുകയാണ്. ഞാൻ പ്രശ്നക്കാരാണെങ്കിൽ സാർ എന്നെ വെച്ച് വീണ്ടും പടം ചെയ്യുമോ? ഞാൻ മുൻപ് വർക്ക് ചെയ്ത ഡയറക്ടേഴ്സിന്റെ കൂടെ തന്നെയാണ് വീണ്ടും വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ 31 വർഷമായി അഭിനയിക്കുന്നു. 150 സിനിമകളോളം ഞാൻ അഭിനയിച്ചു, 11 പടത്തോളം ഞാൻ പ്രൊഡ്യൂസ് ചെയ്തു, ഞാൻ എന്റെ പണി പഠിച്ച്, മനസ്സിലാക്കി ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ സൈഡിൽ കൂടെ ഒരു ഇന്റർവ്യൂ അല്ലെങ്കിൽ ഒരു പിആർ വർക്ക് നടത്തുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. എന്റെ വർക്ക് കണ്ടിട്ട് ജനങ്ങൾ തരുന്ന പിന്തുണയിലൽ മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഞാൻ ഒരാളെ ടാർഗറ്റ് ചെയ്തോ, ഒരു വിഷയം ഉണ്ടാക്കാനോ, ഒരു ന്യൂസ് വാല്യൂ കിട്ടാനോ ഒന്നുമല്ല ഇത് സംസാരിക്കുന്നത്. എന്റെ ഗതികേടാണ്', ജോജു വ്യക്തമാക്കി.

Advertisement

ശാന്തിവിളയുടെ ആരോപണം ഇങ്ങനെ

'വരവിൽ' നായകൻ ജോർജ് ജോർജ് ആണല്ലോ, അഭിനയത്തെക്കാൾ എല്ലാത്തിലും തലയിട്ട് തലവേദന ഉണ്ടാക്കുന്ന കലാകാരനാണത്രേ ഇപ്പോൾ ജോജു ജോർജ്. വരവിന്റെ സെറ്റിൽ മാത്രം 16 സെൽഫോണുകൾ അയാൾ എറിഞ്ഞു പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷിയായ ഒരാൾ എന്നോട് പറഞ്ഞത്. ഫോണിൽ വർത്താനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വിളിക്കുന്നവനോട് ദേഷ്യം വന്നാലും സെറ്റിൽ ദേഷ്യം വന്നാലും എല്ലാം അയാൾ ആ ദേഷ്യം തീർക്കുന്നത് ഫോണിനോടാണത്രേ.

മിക്കവാറും സിനിമാക്കാരൻ ആയതുകൊണ്ട് ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഒരു ഫോൺ വീട്ടിൽ കാണും. അല്ലെങ്കിൽ ഇങ്ങനെ ഒരു സെറ്റിൽ ഫോൺ ഒക്കെ അടിച്ചു പൊട്ടിക്കാൻ പറ്റുമോ? അഞ്ചു കോടി പ്രതിഫലമാണത്ര ഇപ്പോൾ ജോജു ജോർജ് ചോദിക്കുന്നത് . ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വളർന്ന് സംവിധായകനും നടനും നായകനും നിർമ്മാതാവും ഒക്കെയായ ജോജു വന്ന വഴികൾ മറക്കുന്നതിന്റെ ഏറ്റവും നല്ല സൂചനയാണ് അഞ്ചു കോടി രൂപ പ്രതിഫലം ചോദിക്കുന്നത്. പിന്നെ ആവശ്യത്തിലധികം തലവേദനയും'