കാവ്യ മാധവന് വീണ്ടും അധിക്ഷേപം; 'ഏത് രൂപത്തിൽ വന്നാലും പഴയ ഇഷ്ടമില്ല, കർമ്മ എന്നൊന്നുണ്ട്'; മറുപടി

മലയാള സിനിമയിൽ രണ്ടാം വരവിൽ ഞെട്ടിച്ച താരം ആരാണെന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്ന് പറയേണ്ടി വരും. കാരണം കൈനിറയെ സിനിമകളുമായി കത്തി നിന്നപ്പോൾ വിവാഹം കഴിച്ച് സിനിമ വിട്ട താരത്തിന് രണ്ടാം വരവിലും കൈനിറയെ സിനിമകളാണ്. അതും മലയാളത്തിൽ മാത്രമല്ല,തമിഴിലും. നിരവധി പരസ്യചിത്രങ്ങളും നടിയെ തേടി എത്തുന്നുണ്ട്. പല ബ്രാൻ്റുകളുടേയും മുഖം കൂടിയാണ് ഇന്ന് മഞ്ജു.

Advertisement

മലയാളത്തിൻ്റെ പ്രിയ താരം കാവ്യ മാധവനും രണ്ടാം വരവിൽ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്, 'നായിക' ആയിട്ടല്ല, സംരംഭകയായിട്ടാണെന്ന് മാത്രം. നടൻ ദിലീപുമായി വിവാഹിത ആകുന്നതിന് മുൻപ് തന്നെയാണ് സംരംഭകയുടെ റോൾ കാവ്യ ഏറ്റെടുത്തത്. എന്നാൽ സിനിമയിൽ നിന്നും പൂർണമായി മാറി നിന്നതിന് ശേഷമാണ് ആ റോളിൽ കാവ്യ സജീവമാകുന്നത്.

Advertisement

തൻ്റെ വസ്ത്ര സ്ഥാപനമായ 'ലക്ഷ്യ'യുടെ സ്ഥിരം മോഡലും കാവ്യ തന്നെ. വൈവിധ്യമാർന്ന പുതി ഫാഷൻ ട്രെൻറുകളിലുള്ള വസ്ത്രങ്ങളുമായി മിക്ക ദിവസങ്ങളിലും കാവ്യ സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെടാറുണ്ട്. പ്രിയ താരത്തെ സിനിമയിൽ കാണാൻ ആയില്ലെങ്കിലും മോഡലായി കാണാൻ സാധിക്കുന്നതിൻ്റെ സന്തോഷം ഈ കാവ്യയുടെ വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ പ്രേക്ഷകർ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്യയുടെ ഓണം സീരിസുകളിൽ ഇറക്കിയ പുതിയ വീഡിയോകൾക്ക് താഴേയും കമൻ്റുകൾ നിറയുകയാണ്. കാവ്യയുടെ സൌന്ദര്യത്തിന് അന്നും ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് ആരാധകർ കുറിക്കുന്നത്. മലയാളത്തിലെ ശാലീന സുന്ദരി ഇമേജ് ഇപ്പോഴും കാവ്യയ്ക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് ചില കമൻ്റുകൾ.

Advertisement

അതേസമയം പതിവ് പോലെ തന്നെ കാവ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള കമൻ്റുകളും പോസ്റ്റിന് താഴെ ഉണ്ട്. മഞ്ജു വാര്യരെ ബന്ധപ്പെടുത്തിയാണ് കമൻ്റുകളിൽ ഏറെയും. എന്തൊക്കെ കാണിച്ചാലും കാവ്യയെ ആരും ഇഷ്ടപ്പെടുന്നില്ലെന്നും മഞ്ജു വാര്യരെ ചതിച്ച ആളാണുമെന്നൊക്കെയാണ് കമൻ്റുകൾ. പാവം മഞ്ജുവിനെ ചതിച്ച ദുഷ്ടത്തി
കർമ എന്നൊന്നുണ്ട്, കാണാൻ സുന്ദരി തന്നെ, പക്ഷെ മനസ് അത്ര നന്നല്ല, ക്രൂര വനിത ഏത് രൂപത്തിൽ വന്നാലും പഴയ ഇഷ്ടം ഈ സ്ത്രീയോട് തോന്നില്ല, ദിലീപ്, കാവ്യാ കട്ട ഫാൻ ആയിരുന്നു എന്നാൽ മഞ്ജു ചേച്ചിയുടെ ജീവിതം തട്ടി എടുത്ത വ്യക്തി എന്ന നിലക്ക് വെറുപ്പ് മാത്രം, കാഴ്ചക്ക് എങ്ങിനെയാണോ അതിനേക്കാൾ ദുഷിച്ചതാണ് ഇവരുടെ മനസ്സും , ചിന്തയും എന്നൊക്കെയാണ് അധിക്ഷേപ കമൻ്റുകൾ.

Advertisement

ഇത്തരം കമൻ്റുകൾക്ക് കാവ്യയുടെ ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്. മറ്റുള്ളവരുടെ കുടുംബ കാര്യം നോക്കാതെ സ്വന്തം കുടുംബം നോക്കി ജീവിക്കുവെന്നാണ് ആരാധകരുടെ കമൻ്റ്. അതേസമയം പതിവ് പോലെ തന്നെ കാവ്യയ ഇത്തരം കമൻ്റുകൾക്കൊന്നും മറുപടി നൽകിയിട്ടില്ല.

അതിനിടയെ നടി മലയാളത്തിലേക്ക് തിരിച്ചുവരണം എന്ന ആവശ്യവും നിരവധി പേർ ഉയർത്തുന്നുണ്ട്. ദിലീപ്-കാവ്യ ജോഡിയെ സിനിമയിൽ കാണാൻ താത്പര്യമുണ്ടെന്നാണ് പലരും കുറിക്കുന്നത്. കാവ്യ ഇപ്പോൾ സിനിമയിലേക്ക് ഇല്ലെന്നാണ് മുൻപ് ദിലീപ് വ്യക്തമാക്കിയത്. അതേസമയം താനും കാവ്യയും ഒരുമിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെടുന്ന സിനിമകൾ വന്നാൽ അപ്പോൾ അക്കാര്യം പരിഗണിക്കാമെന്നും ദിലീപ് പറഞ്ഞിരുന്നു.