വിദേശത്ത് പഠിച്ചതുകൊണ്ട് വിസ്‌മയയുടെ തലയിൽ ആൾത്താമസമില്ലെന്ന് മേജർ രവി പറഞ്ഞു, അയാളെ അടുപ്പിക്കരുത്

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ആഞ്ഞടിച്ച സിജെപി പ്രക്ഷോഭം വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രതിഷേധങ്ങളുടെ വീഡിയോകളും ചിത്രങ്ങളും വലിയ തോതിൽ വൈറലാവുകയും ചെയ്‌തിരുന്നു. നിരവധി മലയാള സിനിമാ താരങ്ങൾ ഇതിന് പിന്തുണ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മേജർ രവിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

Advertisement

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

വളരെ രോഷത്തോടെ ഞാൻ ഒരു കഥ പറയുകയാണ്. രാജ്യം വലിയൊരു സമരത്തെ നേരിടുകയാണ്. യുവതയുടെ പാറ്റ പാർട്ടി നീറ്റ് പരീക്ഷയിലെ നഗ്നമായ അഴിമതിക്കെതിരെ രാജ്യത്തിന്റെ തലസ്ഥാനത്തെ എടുത്തുമറിക്കുകയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട്. അവർക്ക് പിന്തുണയുമായി പോയ നമ്മുടെ സാംസ്‌കാരിക മന്ത്രി പിസി വിഷ്‌ണുനാഥിനെ പോലും പോലീസ് "മന്ത്രിയാണെന്ന്" പറഞ്ഞിട്ട് പോലും പൊക്കുകൊണ്ടുപോകുന്ന കാഴ്‌ചകളാണ് ടിവിയിൽ കാണുന്നത്. രാഹുൽ ഗാന്ധിക്ക് വരെ പരിക്കേറ്റിട്ടുണ്ട്.

Advertisement

പ്രതിപക്ഷ നേതാവാണ്, പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്ത ആളാണ്. പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന് പോലും പരിക്കേറ്റിട്ടും അവിടെ പോയ നമ്മുടെ സതീശ് മേനോൻ അത്ഭുതകരമായി പോറലൊന്നും ഏൽക്കാതെ കേരള ഹൗസിൽ തിരിച്ചെത്തി. നമ്മുടെ രാജ്യത്ത് നടക്കുന്നതൊന്നും അറിയാത്ത ഒരൊറ്റ വർഗ്ഗമേ ഉള്ളൂ, അത് മലയാളത്തിലെ സിനിമാക്കാരാണ്. അവർ ലഹരിയും ഉപയോഗിച്ച് പുതിയ കഥകൾ കേട്ടും ഉദ്ഘാടനത്തിന് ഡേറ്റും നൽകി ഭൂട്ടാനിൽ നിന്ന് മോഷ്‌ടിച്ചുകൊണ്ടുവരുന്ന കാറിന് ഇപ്പോൾ എത്രയാണ് വില എന്നൊക്കെ ചർച്ച ചെയ്‌ത്‌ കാലം കഴിക്കുന്ന പാർട്ടീസ് ആണ്.

ഈ നാട്ടിൽ നടക്കുന്നതൊന്നും അവർക്ക് അറിയേണ്ട ഒരു കാര്യവുമില്ല. 10 തലമുറയ്ക്ക് കാശ് സമ്പാദിച്ചാൽ മക്കൾ അതുകൊണ്ട് നന്നായി ജീവിച്ചോളും എന്നായിരിക്കണം ഇവർ കരുതുന്നത്. എന്റെ അതിശയിപ്പിച്ചത്, ഞങ്ങൾ ഇതൊക്കെ അറിയുന്നുണ്ടെന്ന് നമ്മുടെ താരരാജാവ് മോഹൻലാലിന്റെ മകൾ വിസ്‌മയയും ടൊവിനോ തോമസും പാർവതി പെരുവോത്തും ജോജു ജോർജും കുഞ്ചക്കോ ബോബനും ഒക്കെ പ്രതികരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇത്രയും പേരെങ്കിലും പ്രതികരിക്കാൻ ഉണ്ടായല്ലോ.

Advertisement

കഷ്‌ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതാൻ വരുന്ന പാവങ്ങളുടെ പ്രതീക്ഷകളെ ആണല്ലോ നിരുത്തരവാദപരമായി തല്ലിക്കെടുക്കുന്നത്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ എന്നാണ് മോഹൻലാലിന്റെ മകൾ വിസ്‌മയ ചോദിച്ചത്. ആ ചോദ്യത്തെ ടൊവിനോയും ജോജുവും പാർവതി തിരുവോത്തും ഒക്കെ പിന്തുണച്ചിരിക്കുന്നു.

ഇവിടെ ഞാൻ കോൺഗ്രസ്, ഞാൻ കമ്മ്യൂണിസ്‌റ്റ് എന്ന് പറഞ്ഞ് ഔദാര്യങ്ങൾ പറ്റുന്ന കുറെ ഉണ്ണാക്കന്മാരുണ്ട്. ഒരക്ഷരം ഇത്തരം പ്രശ്‌നങ്ങൾ ഡൽഹിയിൽ നടന്നിട്ട് മിണ്ടിയിട്ടില്ല. അറിഞ്ഞതായിട്ട് പോലും ഭാവിച്ചിട്ടില്ല. ഇവിടെയാണ് പ്രകാശ് രാജ് എന്ന നട്ടെല്ലുറപ്പുള്ളവന്റെ പ്രസക്തി. പാറ്റകൾക്ക് പിന്തുണ പരസ്യമായി അറിയിക്കാൻ പ്രകാശ് രാജ് ഡൽഹിയിൽ ചെന്നു. ഷബന ആസ്‌മി അദ്ദേഹത്തെ സ്വീകരിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെ പ്രകാശ് രാജിനെ വാനോളം ഉയർത്തി. ഇതൊക്കെ ഉണ്ണാക്കന്മാർ കാണട്ടെ എന്ന് മാത്രമേ അതിനെപ്പറ്റി പറയാനുള്ളൂ.

Advertisement

പിന്നെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ കേൾക്കുന്ന വാർത്ത, ഈ മോഹൻലാലിനൊന്നും നാണമില്ല കേട്ടോ. മോഹൻലാലിന്റെ ഒരു പടം വന്നല്ലോ ഇപ്പോൾ. പൃഥവിരാജ് സംവിധാനം ചെയ്‌ത ഒരു പടം വന്നല്ലോ. എമ്പുരാൻ. ആ പടം കണ്ടിട്ട് പുറത്തിറങ്ങി മല്ലിക ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്തു. ഇന്ദ്രജിത്തിനെയും കെട്ടിപ്പിടിച്ച് രാജുവിനോട് എനിക്ക് അസൂയ തോന്നുന്നു. ഇതുപോലെ ഒരു സിനിമ എടുക്കാൻ മഹാഭാഗ്യം വേണം എന്നൊക്കെ പറഞ്ഞു പോയിട്ട് വീട്ടിൽ ചെന്നിരുന്നിട്ട് രാജ്യദ്രോഹ ചിത്രമാണ് ഇത് എന്ന് പറഞ്ഞ് എമ്പുരാനെതിരെ നീങ്ങിയ മഹാനാണല്ലോ നമ്മുടെ മേജർ.

സത്യം പറഞ്ഞാൽ മോഹൻലാലിനൊന്നും സുരേഷ് കുമാറിനെ പോലുള്ള ഒരാളെയും വേണ്ട. കലർപ്പില്ലാത്ത ജനസംഘക്കാരനായ ആർഎസ്എസ്സുകാരനായ ബിജെപിക്കാരനായ സുരേഷ് കുമാറിനെ ഒന്നും മോഹൻലാലിന് വേണ്ട. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവന്മാരെ മതി മോഹൻലാലിന്. ആ മേജർ ഇന്ന് വിസ്‌മയയെ തിരുത്തുന്നു. വിദേശത്ത് എവിടെയോ പഠിച്ചതുകൊണ്ട് വിസ്‌മയയുടെ തലയിൽ ആൾ താമസമില്ല പോലും. രാജ്യത്തിന്റെ അഖണ്ഡതയും രാജ്യത്തിന്റെ താൽപര്യവും ഒക്കെ നീയൊക്കെ പറഞ്ഞു തന്നിട്ടാണോ ഞങ്ങളൊക്കെ പഠിക്കാനുള്ളത്.

Advertisement

വിസ്‌മയയെ പഠിപ്പിക്കുന്നു. വിദേശത്ത് പഠിച്ചത് കാരണം വിസ്‌മയക്ക് ഒന്നും അറിയില്ല. മായ തേങ്ങ. വിസ്‌മയക്ക് രാജ്യത്തോട് കൂറില്ല എന്ന്. ഒന്ന് ആലോചിച്ചു നോക്കിയേ. ശ്രീ മോഹൻലാൽ. നിങ്ങൾ വീണ്ടും ഈ മനുഷ്യനുമായി സിനിമ ചെയ്യാൻ പോകുന്നു എന്ന് ഞാൻ അറിഞ്ഞു. ആന്റണി അങ്ങനെ മോഹൻലാൽ ഈ മനുഷ്യന് ഇനിയും ഡേറ്റ് കൊടുക്കുകയാണെങ്കിൽ നിങ്ങൾ അന്ന് മോഹൻലാലുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം.

സ്വന്തം ചോരയിൽ ജനിച്ച മോളെ പരസ്യമായി കീറി പറിക്കാനായിട്ട് വാചകം അടിക്കുന്ന മേജറെ അടുപ്പിക്കരുത്. പിന്നെ വേറൊരാളെ ഞാൻ പറയുന്നില്ല. മറ്റേ കോഴിക്കോട്ട് അല്ല തൃശൂർ എവിടെയോ ഒരു ഒട്ടകം ഉണ്ടല്ലോ. ഈ ഒട്ടകവും ചപ്പും ചവറും ചുണ്ണാമ്പുകളും എല്ലാം കൂടെ ചേർന്ന് നമ്മുടെ രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നിട്ട് അതിനെല്ലാം പറയുന്നത് രാജ്യസ്നേഹം, രാജ്യം ഇവന്റെയൊക്കെ കുടുംബ വകയാണോ.

Advertisement

നമ്മൾ ജനിച്ചു വളർന്ന നാടിനോട് നമുക്ക് സ്നേഹമില്ലേ. ഇവനൊക്കെ അധികാരത്തിൽ വന്ന പള്ളിക്കുളത്തിൽ പോയിട്ടില്ലാത്തവന്മാർ ഭരിക്കുമ്പോൾ മാത്രമാണ് രാജ്യസ്നേഹം വരുന്നത്. പറഞ്ഞാൽ കൂടിപ്പോകും. എന്തായാലും എന്നിട്ട് പറയുകയാ വിസ്‌മയ അഭിനയിച്ച സിനിമ വന്നാൽ ഞങ്ങൾ കാണൂല്ലെന്ന് എടാ 40 വർഷം 40 42 വർഷമായി മോഹൻലാൽ സിനിമയിൽ വന്നിട്ട് അന്ന് നീയൊക്കെ സിനിമ കണ്ടിട്ട് അല്ല മോഹൻലാൽ താരമായി വളർന്നത്. മോഹൻലാലിനെ ജാതിയില്ലാതെ മതമില്ലാതെ രാഷ്ട്രീയമില്ലാതെ അയാൾ അഭിനയിക്കുന്നതിന്റെ അത്ഭുതം കണ്ട് സ്ക്രീനിൽ കണ്ടാണ് ആളുകൾ കയറുന്നത്.

നിന്റെ ഒന്നും ഒരു ഓശാരവും വേണ്ട, നീയൊന്നും സിനിമ കാണണ്ട. എമ്പുരാൻ വന്നപ്പോഴും പറഞ്ഞു ഞങ്ങൾ കാണൂല്ല എന്ന്. എടാ നിന്നെയൊക്കെ ആരെങ്കിലും സിനിമ കാണാൻ വിളിക്കുന്നുണ്ടോ. പണി നോക്കടാ ചാണക തലയന്മാരെ. വിസ്‌മയയുടെ പടം വന്നാൽ കാണൂല്ല എന്ന്. ഞാൻ ഇതാ ഇപ്പോൾ പറയുന്നു. വിസ്‌മയ അഭിനയിച്ചത് ചിലപ്പോൾ ഒരു തല്ലിപ്പൊളി പടമായിരിക്കാം. കേരളത്തിലെ യുവജന സംഘടനകൾ ഒറ്റക്കെട്ടായിട്ട് ആ കുട്ടിയോടൊപ്പം അണിനിരന്ന് ആ സിനിമ സൂപ്പർ ഹിറ്റ് ആക്കണം എന്ന് ഞാൻ പറയുന്നു. ആന്റണിക്ക് കാശുണ്ടാക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്.

വിസ്‌മയയെ വിജയിപ്പിക്കണം. കാരണം മോഹൻലാലിന് പോലുമില്ലാത്ത ആർജ്ജവം ഈ രാജ്യത്ത് എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാത്ത പ്രണവിന് പോലുമില്ലാത്ത ആർജ്ജവം വിസ്‌മയയെ പോലെ ഒരു കുട്ടി കാണിച്ചപ്പോൾ പറയുകയാണ് ഈ മേജർ പറയുകയാണ് അവൾ വിദേശത്ത് പഠിച്ചുകൊണ്ട് രാജ്യസ്നേഹം ഇല്ല എന്ന്. ഇവരുടെ നാക്ക് പുഴുക്കില്ലേ എന്ന് നിങ്ങൾ ആലോചിച്ചു നോക്കിയേ. മോഹൻലാലിനോ മോഹൻലാലിന്റെ കുടുംബത്തിനോ രാജ്യസ്നേഹം ഇല്ലാത്തവരാണോ?.

തന്റെ ഉണക്ക പാർട്ടിയെ പിന്തുണച്ചാൽ മാത്രമേ രാജ്യസ്നേഹം വരുള്ളൂ. എനിക്ക് ഒരുപാട് ചൊറിഞ്ഞു വരുന്നു മേജറെ. വൃത്തികെട്ട വർത്താനം പറയുന്നതിനൊക്കെ ഒരു അതിർ വരമ്പ് വേണ്ടേ. സുരേഷ് കുമാർ ഒക്കെ ഇത് കേൾക്കുന്നില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. അവർ ഒന്നും ഇടപെടില്ല. കാരണം മോഹൻലാലും ആന്റണിയും ഒക്കെ ഈ മേജർമാരെ പോലെ ഉള്ളവന്മാരെ പൊക്കിക്കൊണ്ട് നടക്കുന്നവന്മാർ ആയതുകൊണ്ട് സുരേഷ് ഒന്നും ഇടപെടില്ല. എന്തെല്ലാം കേസുകൾ മേജറിന്റെ പേരിൽ ഉണ്ടെന്ന് അന്വേഷിച്ചു നോക്കൂ. അയാളാണ് രാജ്യസ്നേഹം ചിരക്കാൻ നടക്കുന്നത്. കൂടുതൽ ഞാൻ അതിനെപ്പറ്റി പറയുന്നില്ല.