'മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു'

മമ്മൂട്ടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾക്കും വിവാദങ്ങൾക്കും മറുപടി നൽകി നടി ഉഷ ഹസീന. ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നും ഒഴിവാക്കി എന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തിരുന്നു. ഈഗോ കാരണമാണെന്നും മമ്മൂട്ടിക്ക് ഉഷയോട് ദേഷ്യം ഉണ്ടായിരുന്നുവെന്നുമടക്കം പലരും പറയുന്നു.

Advertisement

ഇത് അക്കാലത്ത് ഒരു വിവാദമായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറയുന്നു. മാത്രമല്ല ഇക്കാര്യം ഇന്നസെന്റിനെ അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

Advertisement

ഉഷ ഹസീനയുടെ വാക്കുകൾ: '' ആലപ്പുഴയില്‍ വെച്ച് ഞാന്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന വീഡിയോ ആരോ എടുത്ത് ഇട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ആരാണെന്ന് അറിയാമോ എന്ന് ചോദിച്ച്. ആ വീഡിയോയ്ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ടായിരുന്നു, മമ്മൂട്ടിയാണ് തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയത് എന്നും ഈഗോയാണ് കാരണം എന്നുമൊക്കെ.

അത് കഴിഞ്ഞ് ചില അഭിമുഖങ്ങളില്‍ തന്നോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ വന്നു. അങ്ങനെയൊരു സംഭവം ഉളളതായി ഞാനും കേട്ടിട്ടുണ്ട്, ചില ആള്‍ക്കാര്‍ അതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് മറുപടി നല്‍കി. വിശ്വസനീയമായ സ്ഥലത്ത് നിന്നാണ് അത് അറിഞ്ഞത്. അക്കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. മമ്മൂട്ടിയോട് സംസാരിച്ചിട്ടുണ്ട്, ഇനി അങ്ങനെ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു. ഈ സംഭവം വലിയ വിവാദമായി.

Advertisement

മമ്മൂട്ടിയുടെ സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കുന്ന സ്ഥിതിയായിരുന്നു. എന്തുകൊണ്ടാണ് എന്ന് അദ്ദേഹത്തോട് ഒരിക്കലും ചോദിച്ചിട്ടില്ല. അദ്ദേഹവുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്താണ് കാരണമെന്ന് ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. പുള്ളിക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന്. കുറേ നാള്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു. പിന്നീട് സംസാരിച്ചിട്ടുമുണ്ട്.

അദ്ദേഹം സുഖമില്ലാതിരുന്നപ്പോള്‍ ഞാന്‍ മെസ്സേജ് അയച്ചിരുന്നു. അദ്ദേഹം മറുപടിയും നല്‍കി. ഞാനും ഭര്‍ത്താവും പാടുന്ന പാട്ടൊക്കെ അയച്ച് കൊടുക്കാറുണ്ട്. പുള്ളി അതൊക്കെ ഇഷ്ടപ്പെട്ട് തിരിച്ച് മെസ്സേജ് അയക്കാറുണ്ട്''.